Friday, 22 March 2024

JOURNEY TO THE LAND'S END - KANYAKUMARI TRIP 💖

On March 22, 2024, we embarked on a one-day trip encompassing Chithral and Thripparappu and kanyakumari . Our journey commenced at 6:30 am from the college, setting the stage for an exciting adventure. As we traversed through the scenic landscapes, the camaraderie among us made the journey even more enjoyable.
The Jain temple in Chitharal, also known as the Chitharal Malai Kovil or Bhagwati Temple, is a significant historical and religious site located in the state of Tamil Nadu, India. It is renowned for its rock-cut architecture and Jain sculptures dating back to the 9th century. The temple complex also features inscriptions and carvings depicting various Jain deities and symbols, making it a popular pilgrimage destination for followers of Jainism and tourists alike.

Thiruparappu is a village located in the Kanyakumari district of Tamil Nadu, India. It is well-known for the Thiruparappu Waterfalls, a picturesque natural attraction where the Kodayar River cascades down a rocky terrain, creating a stunning waterfall amidst lush greenery. The site is popular among tourists for its scenic beauty and is often visited for picnics and recreational activities. Additionally, the area is also home to the Thiruparappu Dam, which serves as a significant water source for irrigation and agriculture in the region.
However, our plans took an unexpected turn when we reached Padmanabhapuram Palace during lunchtime, causing it to be closed for visitors. Despite missing out on this historical gem, the overall experience was still filled with unforgettable memories and bonding moments with friends.
We arrived at Kanyakumari around 3:30 pm, filled with excitement to explore this beautiful coastal town. The first thing on our agenda was a visit to Vivekananda Rock Memorial, accessible by a short boat ride. As we glided across the serene waters, anticipation built up to witness the majestic statue of Thiruvalluvar, but unfortunately, it was undergoing maintenance, leaving us a bit disappointed.


Thiruvalluvar Statue

The Thiruvalluvar Statue is a 7,000-ton stone statue of poet and philosopher Valluvar. It has a height of 29 metres (95 feet) and stands upon an 11.5-metre (38 ft) rock that represents the 38 chapters of virtue in the Thirukkural. The statue standing on the rock represents wealth and pleasures, signifying that wealth and love be earned and enjoyed on the foundation of solid virtue. The combined height of the statue and pedestal is 133 ft (40.5 m), denoting the 133 chapters in the Thirukkural.

Vivekananda Rock Memorial

The Vivekananda Rock Memorial is a popular tourist monument in Vavathurai, Kanyakumari, India. The memorial stands on one of two rocks in the Laccadive Sea, located about 500 metres (1,600 ft) east of the mainland of Vavathurai. It was built in 1970 in honour of Swami Vivekananda who is said to have attained enlightenment on the rock. According to local legends, it was on this rock that Goddess Kumari performed austerity. A meditation hall (Dhyana Mandapam) is also attached to the memorial for visitors to meditate. The design of the mandapa incorporates different styles of temple architecture from all over India. It houses a statue of Vivekananda.The memorial consists of two main structures: the Vivekananda Mandapam and the Shripada Mandapam.

 However, the breathtaking view of the sunset more than made up for it. The sky was painted in hues of orange and pink, creating a mesmerizing spectacle that left us in awe.

After enjoying the sunset, we decided to indulge in some shopping, as Kanyakumari is known for its vibrant markets offering a variety of souvenirs and local handicrafts. We strolled through the bustling streets, taking in the sights, sounds, and smells of this lively town. From colorful textiles to intricately carved wooden artifacts, there was something for everyone.

With our bags filled with treasures and memories, we headed back to our college. But before calling it a day, we stopped at a cozy hotel " Gowri Sankaram" in Nagercoil for a delicious dinner.

Overall, our trip to Kanyakumari was filled with unforgettable experiences, from witnessing the elegant sunset to exploring the vibrant markets and enjoying delicious food. It's a place where nature, culture, and history come together to create a truly magical atmosphere.






Friday, 16 February 2024

COMMUNITY LIVING CAMP DAY -5

അഞ്ചാമത്തെ ദിവസവും ആരംഭിച്ചത് എയ്റോബിക്സ് കൂടി തന്നെയായിരുന്നു എന്നാൽ ഇന്ന് ഞങ്ങളുടെ ക്യാമ്പ് അവസാനിക്കുന്നു എന്ന സന്തോഷവും വിഷമവും ഒരേ സമയം മനസിലുണ്ടായിരുന്നു..ഇത്രയും മികച്ച ഫുഡും ഞങ്ങൾ തീർച്ചയായും മിസ്സ്‌ ചെയ്യും.. പതിവുപോലെ ക്യാമ്പ് ന്യൂസ്‌ ഉണ്ടായിരുന്നു.. തുടർന്ന് ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു സെഷൻ ഉണ്ടായിരുന്നു. അത് കൈകാര്യം ചെയ്തത് ഹരികൃഷ്ണൻ സാറായിരുന്നു വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് കൊണ്ട് വളരെ മികച്ച ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന് അദ്ദേഹം കാണിച്ചു തന്നു.. ഇത്രയും ചുരുങ്ങിയ സമയത്തിൽ ഒതുക്കേണ്ടതല്ല ഇങ്ങനെയൊരു സെഷൻ എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ കോളേജിലേക്ക് ഒരു ദിവസം എത്താം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്..
തുടർന്ന് ക്യാമ്പിന്റെ അവസാന സെഷനിലേക്ക് എത്തിച്ചേർന്നു.. അതെ..എല്ലാ തുടക്കങ്ങൾക്കും ഒരു അവസാനം ഉണ്ട്... ഈ സെഷനിൽ പങ്കെടുക്കുന്നതിന് വേണ്ടി ബൈസ് പ്രിൻസിപ്പൽ ഡോക്ടർ വി കെ സന്തോഷ് കുമാർ സാർ എത്തിച്ചേർന്നിരുന്നു.. അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതിലൂടെ ഈ സെഷൻ അവസാനിച്ചു.ക്യാമ്പ് സോങ് എല്ലാവരും ചേർന്ന് ആലപിച്ചു. ഗ്രാമീണ പഠന കേന്ദ്രത്തിലെ കോളേജിന്റെയും ഞങ്ങൾ ഓരോരുത്തരുടെയും പേരിൽ നന്ദി പറയുകയും സ്നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. ലോഷൻ,ഹാൻഡ്ബാഷ് എന്നിവ വിറ്റ് ഞങ്ങൾക്ക് ലഭിച്ച പൈസ കോളേജിലേക്ക് സംഭാവന ചെയ്തു. ഗ്രൂപ്പ് ഫോട്ടോ എടുക്കാനും മറന്നില്ല.. അങ്ങനെ ഔദ്യോഗികമായി ഞങ്ങളുടെ ക്യാമ്പ് അവസാനിച്ചു... ബാഗുകൾ പാക്ക് ചെയ്ത് മലയിറങ്ങുമ്പോൾ ഒരുപാട് അനുഭവങ്ങളും ഓർമ്മകളും കൊണ്ടാണ് ഞങ്ങൾ പോകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ആദ്യത്തെ ക്യാമ്പ് ആയിരുന്നു ഇത്.... ഒരുപാട് സന്തോഷത്തോടുകൂടിയാണ് ഈ ക്യാമ്പിനെ നോക്കി കാണുന്നത്... ജീവിതത്തിലേക്ക് മികച്ച ഒരുപാട് ഓർമ്മകൾ നൽകിക്കൊണ്ടാണ് ഈ ക്യാമ്പ് കടന്നുപോകുന്നത്...

Thursday, 15 February 2024

COMMUNITY LIVING CAMP DAY -4 🔥😍

ആവേശം പടർത്തുന്ന എയ്റോബിക്സ് സെഷനോട് കൂടി തന്നെയാണ് നാലാമത്തെ ദിവസവും ആരംഭിച്ചത്.രാവിലെ പതിവുപോലെ ക്യാമ്പ് ന്യൂസ്‌ വായന ഉണ്ടായിരുന്നു.. ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവയ്ക്കാനും കുട്ടികൾ മറന്നില്ല.. ഇന്നത്തെ ദിവസം ഒരു സെക്ഷൻ ആണ് ഉണ്ടായിരുന്നത്. അത് കൈകാര്യം ചെയ്തത് പ്രശസ്ത കവി ഗിരീഷ് പുലിയൂർ ആയിരുന്നു.പാടിയും പറഞ്ഞും gcte യുടെ മനസ്സ് കീഴടക്കികൊണ്ടാണ് ഗിരീഷ് പുലിയൂർ സദസ്സ് വിട്ടത്.. ലളിതമായ ഭാഷ ശൈലി കൊണ്ടും താള ഭംഗി കൊണ്ടും ശബ്ദ വിന്യാസം കൊണ്ടും കവിതകൾ വേറിട്ട്‌ നിന്നു.....കാവ്യ ആസ്വാദകരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞവയാണ് ഗിരീഷ് പുലിയൂരിന്‍റെ കവിതകൾ...പ്രസ്തുത കവിതാലാപനം കാകദേവനെ പോലും ചിരന്തന സദസ്സിലേക്ക് എത്തിച്ചു.... കവിയുടെ വരികൾ ഏറ്റു പാടിയ gcte യിലെ കൂട്ടുകാർ ചിരന്തന സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു..എല്ലാ സദസ്സുകളും പവർഫുൾ ആക്കാൻ gcte യിലെ കൂട്ടുകാർക്ക് അദ്ദേഹത്തിന്റെ എല്ലാ സദസുകളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്..DC ബുക്സ് പബ്ലിഷ് ചെയ്ത അദ്ദേഹത്തിന്റെ കവിതാ സമാഹാരം " കരിങ്കുയിലും കണിവെള്ളരിയും " കോളേജ് ലൈബ്രറിയിലേക്ക് വേണ്ടി അഞ്ചു ടീച്ചർ ഏറ്റുവാങ്ങി...
കൃത്യം ഒരു മണിക്ക് തന്നെ ഇൻസ്റ്റിറ്റ്യൂഷൻ വിസിറ്റിനു വേണ്ടി IIST യിലേക്ക് യാത്രതിരിച്ചു.. ആദ്യമായാണ് IIST സന്ദർശിക്കുന്നതിനുള്ള അവസരം ലഭിച്ചത്😍.. ഞങ്ങൾക്ക് അവിടെ മികച്ച സ്വീകരണം ആണ് ലഭിച്ചത്.. Umesh kadhane സർ ടീച്ചിങ്ങുമായി ബന്ധപ്പെട്ട പ്രസന്റേഷൻ നടത്തി.. തുടർന്ന് അദ്ദേഹവുമായി സമ്മതിക്കാനുള്ള അവസരവും അധ്യാപക വിദ്യാർത്ഥികൾക്ക് ലഭിച്ചു. തുടർന്ന് ഏകദേശം മൂന്ന് ലാബുകൾ സന്ദർശിക്കാനുള്ള ഭാഗ്യവും ഞങ്ങൾക്ക് ലഭിച്ചു.Plasma enhanced chemical vapour deposition, plasma enhanced atomic layer depostion എന്നിവയെല്ലാം കണ്ടുമനസിലാക്കാൻ അവസരം ലഭിച്ചു. പ്ലാസ്മ ഉപയോഗിച്ച് കൊണ്ടുള്ള റോക്കറ്റ് ലോഞ്ചിന് വേണ്ടിയുള്ള പഠനങ്ങൾ നടക്കുകയാണെന്ന് മനസിലാക്കാൻ സാധിച്ചു.. തുടർന്ന് ഗ്രാമീണ പഠന കേന്ദ്രത്തിലെത്തിചേർന്നു.. ഇന്ന് രാത്രി കൾച്ചറൽ ആക്ടിവിറ്റീസ് ആയിരുന്നു. ജീവിതത്തിലെ മികച്ച രാത്രികളിൽ ഒന്നായിരുന്നു ഇത്. കുറച്ചു നാളായി പരിശീലനം നടത്തിക്കൊണ്ടിരുന്ന ഞാനും ഭാഗ്യയും നല്ലൊരു ഡാൻസ് അവതരിപ്പിച്ചു. ഗ്രൂപ്പ് പാട്ടുകളും അഭിനയവും തമാശകളും ഒക്കെയായി മണിക്കൂറുകൾ കടന്നു പോയതെങ്ങനെയെന്ന് മനസിലായില്ല ... 😍😍DJ നൈറ്റോട് കൂടിയാണ് ആവേശ രാവിന് വിരാമമിട്ടത്.... ❣️

Wednesday, 14 February 2024

COMMUNITY LIVING CAMP DAY -3 ❤️❤️

മൂന്നാം ദിവസവും ആരംഭിച്ചത് ജിതി ടീച്ചറിന്റെ നേതൃത്വത്തിലുള്ള എയ്റോബിക് സെഷനോട് കൂടിയാണ്... ഞങ്ങൾക്ക് വേണ്ട പ്രചോദനം നൽകാനും ടീച്ചറിന് കഴിഞ്ഞു.. അതുകൊണ്ട് തന്നെ ഈ സെഷൻ വളരെ മികച്ചതായിരുന്നു... തുടർന്ന് പതിവുപോലെ ക്യാമ്പ് ന്യൂസ്‌ സെഷൻ അധ്യാപക വിദ്യാർത്ഥികളിൽ ആവേശം സൃഷ്ടിച്ചു.. ഇന്നത്തെ സെഷൻ കൈകാര്യം ചെയ്തത് Shaji N Raj സർ ആയിരുന്നു.. സെഷന് സ്വാഗതം ആശംസിച്ചത് ഞാൻ ആയിരുന്നു... We can Change എന്ന ആശയത്തിലൂന്നിയാണ് ക്ലാസ്സ്‌ മുന്നോട്ടു പോയത്.. വളരെ ഇന്ററാക്റ്റീവ് ആയിരുന്നതു കൊണ്ട് തന്നെ ഒരല്പം പോലും ബോറടിച്ചില്ല.. My behaviour is my responsibility, my time is my responsibility, my happinesses is my responsiblity, my values is my responsibility എന്നീ മന്ത്രങ്ങൾ അദ്ദേഹം ഞങ്ങളുടെ മനസ്സിൽ ഉറപ്പിച്ചു.
സെഷന്റെ അവസാന ഭാഗത്ത് കോളേജിന്റെ സ്നേഹോപഹാരം ആയി മൊമെന്റോ നൽകുമ്പോഴാണ് സെഷൻ കൈകാര്യം ചെയ്യാൻ എത്തിയ റിസോഴ്സ് പേഴ്സൺ ശ്രീജ ടീച്ചറിന്റെ ഭർത്താവായിരുന്നു എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്... 😌😍 തുടർന്ന് വീണ്ടും ഫ്ലാഷ് മോബിന്റെ തയ്യാറെടുപ്പുകളിൽ മുഴുകി. മൂന്നു മണിയോടുകൂടി ടീച്ചർമാരുടെ കൃത്യമായ നിർദ്ദേശങ്ങൾക്ക് ശേഷം ഞങ്ങൾ ഗ്രൂപ്പുകളായി സർവ്വേക്ക് ഇറങ്ങി.. ഞാൻ രണ്ടാമത്തെ ഗ്രൂപ്പിലായിരുന്നു.. ആദ്യമായാണ് ഒരു സർവ്വേയിൽ പങ്കെടുക്കുന്നത്. കൂട്ടുകാർക്കൊപ്പം വളരെ മികച്ച അനുഭവമാണ് സർവ്വേ സമ്മാനിച്ചത്. നാട്ടുകാരുടെ ഒരുപാട് കഥകൾ മനസ്സിലാക്കാൻ ഈ സർവേയിലൂടെ സാധിച്ചു. Earn while you learn പദ്ധതിയുടെ ഭാഗമായി ഞങ്ങൾ നിർമ്മിച്ച ലോഷൻ ഹാൻഡ് വാഷ് എന്നിവയും വിൽക്കേണ്ടത് ഉണ്ടായിരുന്നു..ഞങ്ങളുടെ ഗ്രൂപ്പ്‌ എല്ലാ വിഭവങ്ങളും പെട്ടന്ന് തന്നെ വിറ്റു തീർത്തു...ശേഷം കരകുളം ജംഗ്ഷനിൽ ആയിരുന്നു ഫ്ലാഷ് മോബ്.. ❤️ തയ്യാറെടുപ്പിന് GCTE യിലെ കൂട്ടുകാർക്ക് കുറച്ചു സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. എങ്കിലും മികച്ച രീതിയിൽ തന്നെ ഫ്ലാഷ് മോബ് പൂർത്തിയാക്കി നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റാനും ഞങ്ങളുടെ ക്യാമ്പിന്റെ ആശയം നാട്ടുകാരിലേക്ക് എത്തിക്കാനും സാധിച്ചു. കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന് പൂർത്തിയായ അസുലഭ നിമിഷം ആയിരുന്നു അത്.. തുടർന്ന് ഗ്രാമീണ പഠന കേന്ദ്രത്തിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾക്കായുള്ള ചായ കാത്തിരിക്കുകയായിരുന്നു.. സർവ്വേ യാത്രയിലെ നടത്തം ക്ഷീണിതരാക്കിയിരുന്നു എങ്കിലും രാത്രിയിൽ എല്ലാവരും പതിവുപോലെ ക്യാമ്പിന്യൂസ്‌ തയ്യാറാക്കുന്നതിനായി എത്തിയിരുന്നു.. സർവ്വേ യാത്രയുടെ വിശേഷങ്ങൾ എല്ലാവരും പങ്കുവെച്ചു.

 ഈ സെഷനിൽ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും പങ്കെടുത്തിരുന്നു.. Valentines day പ്രമാണിച്ചു രാത്രി വാരണം ആയിരം സിനിമ പ്രദർശിപ്പിച്ചതും മികച്ച ഓർമകളാണ് സമ്മാനിച്ചത്.. മികച്ച ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ് മൂന്നാമത്തെ ദിവസം കടന്നുപോയത്.. 😌

Tuesday, 13 February 2024

COMMUNITY LIVING CAMP DAY -2 💜💙

രണ്ടാം ദിനം ആരംഭിച്ചത് എയ്റോബിക്സോടുകൂടിയാണ്.CET യിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ ആയ ജിതി ടീച്ചറിന്റെ നേതൃത്വത്തിലാണ് എയ്റോബിക്സ് സംഘടിപ്പിച്ചത്. വളരെ ലളിതമായ ചുവടുകൾ കൊണ്ടും താളഭംഗി കൊണ്ടും എയ്റോബിക് സെഷൻ വളരെ മികച്ചതായി തീർന്നു.. ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു ഇത്.. വളരെയധികം എൻജോയ് ചെയ്യാൻ സാധിച്ചു. ആഹാരം കഴിച്ച ശേഷം ക്യാമ്പ് ന്യൂസ്‌ വായന ആയിരുന്നു..5 ഗ്രൂപ്പുകളും തല പുകച്ചാലോചിച്ചു എഴുതിയ ന്യൂസ്‌ നിറ കയ്യടികൾക്കൊപ്പമാണ് സദസ്സ് സ്വീകരിച്ചത്.. 
നാച്ചുറൽ സയൻസ് വിഭാഗം തീം പ്രസന്റേഷൻ നടത്തിയതും വളരെ ഉപകാര പ്രദമായിരുന്നു.. തുടർന്ന് ആദ്യ സെഷൻ കൈകാര്യം ചെയ്തത് വിജയൻ പിള്ള സാറായിരുന്നു. സൈക്കോളജിയിലെ പ്രധാന ആശയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. ഉച്ചയ്ക്ക് ലഭിച്ച കുറച്ച് സമയം കൾച്ചറൽ ആക്ടിവിറ്റികൾ കൊണ്ടും ഗെയിം കൊണ്ടും സമ്പന്നമാക്കാൻ സാധിച്ചു.
രണ്ടാമത്തെ സെഷൻ കൈകാര്യം ചെയ്ത ശ്രീനാഥ് സാറിന്റേത് മികച്ച ഒരു ക്ലാസ് തന്നെയായിരുന്നു. Campus to community എന്ന വിഷയത്തിൽ ഊന്നിയുള്ള ക്ലാസ്സ് വളരെയധികം ഇന്ററാക്ടീവും ഇൻഫർമേറ്റീവും ആയിരുന്നു.. കേവലം ആറു പേപ്പറുകൾ ഉപയോഗിച്ച് അദ്ദേഹം സംഘടിപ്പിച്ച world tour എന്ന ഗെയിം team spirit, leadership quality എന്നിവ ഊട്ടിയുറപ്പിച്ചു.. തുടർന്നുള്ള സെക്ഷൻ കൈകാര്യം ചെയ്തത് ആൻസൺ പി അലക്സാണ്ടർ സർ ആയിരുന്നു.. Effective communication എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് വളരെ മികച്ച ഒരു സെക്ഷൻ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. നർമ്മം കലർന്ന അവതരണ രീതിയും നാടകവും ആക്ടിവിറ്റികളും എല്ലാം ഈ സെഷൻ മികച്ചതാക്കി തീർത്തു... സെഷനുകൾക്കിടയിൽ റിലാക്സ് ചെയ്യുന്നതിനുള്ള സമയം വളരെ കുറവായിരുന്നു.. അതിനിടയിൽ ഞങ്ങൾ കുറച്ചുപേർ ശ്രീജ ടീച്ചറിനോപ്പം നാളെ സർവ്വേക്ക് പോകേണ്ട സ്ഥലം നോക്കാനും പോയിരുന്നു..ഗ്രാമീണ പഠന കേന്ദ്രത്തിലെ ഫുഡിനെ കുറിച്ച് പറയാതെ പോകാൻ കഴിയില്ല.. ഫുഡിന്റെ ആരാധക പിന്തുണ ദിനം പ്രതി കൂടുകയാണ്... രാത്രിയിൽ അടുത്ത ദിവസത്തേക്ക് വേണ്ട ക്യാമ്പ് ന്യൂസ്‌, ഫ്ലാഷ് മോബ്, പോസ്റ്റർ എന്നിവക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ സജീവമായിരുന്നു.

Monday, 12 February 2024

COMMUNITY LIVING CAMP - DAY 1😍❣️

Community Living Camp is a vital component of the B.Ed curriculum, designed to provide prospective teachers with a unique learning experience that goes beyond the traditional classroom setting. This camp is included in the curriculum to promote the development of essential life skills, community engagement, and collaborative learning among future educators.

Our college, the Government College of Teacher Education, has scheduled an exciting Community Living Camp from February 12th to 16th at the Karakulam Grameena Padana Kendram. The anticipation among us was palpable as we prepared for this unique experience. Each student in our class was assigned specific duties to ensure the smooth running of the camp. Day leaders were appointed to oversee daily activities, while committee leaders took charge of various aspects like logistics, food, and event planning. We were divided into groups to promote teamwork and collaboration. Adding a personal touch to our preparations, we handcrafted a beautiful banner that represented our collective enthusiasm and creativity. The entire process of organizing and planning the camp not only heightened our excitement but also fostered a strong sense of community and responsibility among us.Inspired by our collective vision, we named the camp "Chiranthana," meaning everlasting, symbolizing our commitment to enduring and impactful change. 

രാവിലെ 9 30 മുതൽ തന്നെ ഗാന്ധിഭവനിൽ നിന്നെത്തിയ ഉമ്മർ , സുകുമാരൻ, സ്മിത എന്നിവരുടെ നേതൃത്വത്തിൽ ലോഷൻ, ഹാൻഡ് വാഷ് എന്നിവ തയ്യാറാക്കി. Earn while you learn എന്ന ആപ്തവാക്യത്തിൽ ഊന്നിയുള്ള പ്രവർത്തനമാണ് സംഘടിപ്പിച്ചത്. 
സോഷ്യൽ സയൻസ് ക്ലാസ് റൂമും ഹിന്ദി ക്ലാസ് റൂമും കുട്ടികളുടെ ലഗേജുകളാൽ നിറഞ്ഞിരുന്നു. ഏകദേശം 12 45 ഓടുകൂടി ഭക്ഷണം കഴിച്ചശേഷം മോഡൽ സ്കൂളിലെ സ്കൂൾ ബസ്സിൽ ഗ്രാമീണ പഠന കേന്ദ്രത്തിലേക്ക് യാത്ര തിരിച്ചു. ബസ് നിർത്തുമ്പോൾ വലിയൊരു മലയാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്. ലഗേജിന്റെ ഭാരവും സൂര്യന്റെ കഠിനമായ ചൂടും മല കയറ്റത്തെ കൂടുതൽ വിഷമകരമാക്കി മാറ്റി...... വലിയ വിഷമത്തോടു കൂടിയാണ് മല കയറിയതെങ്കിലും മലമുകളിൽ ഞങ്ങളെ കാത്തിരുന്നത് നല്ല അനുഭവങ്ങൾ തന്നെയായിരുന്നു. ഉദ്ഘാടന കർമ്മം ആയിരുന്നു ആദ്യം.. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ വിശിഷ്ട അതിഥി ആയിട്ടുള്ള ബ്രഹ്മ നായകം മഹാദേവൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
വളരെ കുറച്ച് സമയം കൊണ്ട് തയ്യാറാക്കി അവതരിപ്പിച്ച ക്യാമ്പ് സോങ് എല്ലാവരെയും വിസ്മയിപ്പിച്ചു.. 😍 സോങ് രചിക്കുകയും ആലപിക്കുകയും ചെയ്ത കീർത്തന അനിലും ഗൗരി വേണുവും എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി... തുടർന്ന് ബ്രഹ്മനായകം മഹാദേവൻ സാറിന്റെ ഒരു ക്ലാസും ഉണ്ടായിരുന്നു എങ്ങനെ മൂന്നു മണിക്കൂർ ചെലവഴിക്കും എന്ന ആശങ്കയിൽ നിന്ന് ഏകദേശം നാലര മണിക്കൂറോളം യാതൊരുവിധത്തിലുമുള്ള ബോറടികളില്ലാതെ ചെലവഴിക്കാൻ സാധിച്ചു. ഒരു സെക്കൻഡ് പോലും ബോറടിപ്പിക്കാതെ വളരെ ആക്ടീവായി ഞങ്ങളെ പങ്കെടുപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു... എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഒരു അനുഭവമാണ് ഈ നാലരമണിക്കൂറിൽ എനിക്ക് ലഭിച്ചത്....... വിശിഷ്ട വ്യക്തിയെക്കുറിച്ച് അധ്യാപകരും മറ്റുള്ളവരും പറഞ്ഞതൊന്നും അലങ്കാര വാക്കുകളായിരുന്നില്ല എന്ന് വ്യകതമാക്കുന്നതായിരുന്നു  ചിരന്തനയിലെ ആദ്യ സെഷൻ...

പറക്കാൻ ചിറകുകളുടെ ആവശ്യമില്ല നമ്മുടെ മനസ്സിൽ ഒരു ആകാശം ഉണ്ടായാൽ മതി എന്ന് സാറിന്റെ വാക്കുകൾ എന്നും എന്റെ മനസിലുണ്ടാകും... 😍ആദ്യ സെഷൻ പൂർത്തിയായതിനു ശേഷം ഞങ്ങൾ അവരവർക്ക് അനുവദിച്ചിട്ടുള്ള റൂമുകളിലേക്ക് എത്തി. അഞ്ചുപേർ അടങ്ങുന്നതായിരുന്നു ഒരു റൂം... ആ ദിവസത്തെ ക്യാമ്പ് ന്യൂസ് തയ്യാറാക്കുന്നതിന് എല്ലാവരും ജനറൽ ഹാളിൽ ഒത്തുകൂടിയതും പുതിയൊരു ഓർമ്മയായിരുന്നു... കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിലെ ഭക്ഷണത്തെക്കുറിച്ച് പറയാതെ പോകുന്നത് നീതിയാകില്ല... അത്രയും മികച്ച ഭക്ഷണമാണ് ആദ്യദിവസം ഞങ്ങൾക്ക് ലഭിച്ചത്...







INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...