സെഷന്റെ അവസാന ഭാഗത്ത് കോളേജിന്റെ സ്നേഹോപഹാരം ആയി മൊമെന്റോ നൽകുമ്പോഴാണ് സെഷൻ കൈകാര്യം ചെയ്യാൻ എത്തിയ റിസോഴ്സ് പേഴ്സൺ ശ്രീജ ടീച്ചറിന്റെ ഭർത്താവായിരുന്നു എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്... 😌😍 തുടർന്ന് വീണ്ടും ഫ്ലാഷ് മോബിന്റെ തയ്യാറെടുപ്പുകളിൽ മുഴുകി. മൂന്നു മണിയോടുകൂടി ടീച്ചർമാരുടെ കൃത്യമായ നിർദ്ദേശങ്ങൾക്ക് ശേഷം ഞങ്ങൾ ഗ്രൂപ്പുകളായി സർവ്വേക്ക് ഇറങ്ങി.. ഞാൻ രണ്ടാമത്തെ ഗ്രൂപ്പിലായിരുന്നു.. ആദ്യമായാണ് ഒരു സർവ്വേയിൽ പങ്കെടുക്കുന്നത്. കൂട്ടുകാർക്കൊപ്പം വളരെ മികച്ച അനുഭവമാണ് സർവ്വേ സമ്മാനിച്ചത്. നാട്ടുകാരുടെ ഒരുപാട് കഥകൾ മനസ്സിലാക്കാൻ ഈ സർവേയിലൂടെ സാധിച്ചു. Earn while you learn പദ്ധതിയുടെ ഭാഗമായി ഞങ്ങൾ നിർമ്മിച്ച ലോഷൻ ഹാൻഡ് വാഷ് എന്നിവയും വിൽക്കേണ്ടത് ഉണ്ടായിരുന്നു..ഞങ്ങളുടെ ഗ്രൂപ്പ് എല്ലാ വിഭവങ്ങളും പെട്ടന്ന് തന്നെ വിറ്റു തീർത്തു...ശേഷം കരകുളം ജംഗ്ഷനിൽ ആയിരുന്നു ഫ്ലാഷ് മോബ്.. ❤️ തയ്യാറെടുപ്പിന് GCTE യിലെ കൂട്ടുകാർക്ക് കുറച്ചു സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. എങ്കിലും മികച്ച രീതിയിൽ തന്നെ ഫ്ലാഷ് മോബ് പൂർത്തിയാക്കി നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റാനും ഞങ്ങളുടെ ക്യാമ്പിന്റെ ആശയം നാട്ടുകാരിലേക്ക് എത്തിക്കാനും സാധിച്ചു. കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന് പൂർത്തിയായ അസുലഭ നിമിഷം ആയിരുന്നു അത്.. തുടർന്ന് ഗ്രാമീണ പഠന കേന്ദ്രത്തിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾക്കായുള്ള ചായ കാത്തിരിക്കുകയായിരുന്നു.. സർവ്വേ യാത്രയിലെ നടത്തം ക്ഷീണിതരാക്കിയിരുന്നു എങ്കിലും രാത്രിയിൽ എല്ലാവരും പതിവുപോലെ ക്യാമ്പിന്യൂസ് തയ്യാറാക്കുന്നതിനായി എത്തിയിരുന്നു.. സർവ്വേ യാത്രയുടെ വിശേഷങ്ങൾ എല്ലാവരും പങ്കുവെച്ചു.
Wednesday, 14 February 2024
COMMUNITY LIVING CAMP DAY -3 ❤️❤️
മൂന്നാം ദിവസവും ആരംഭിച്ചത് ജിതി ടീച്ചറിന്റെ നേതൃത്വത്തിലുള്ള എയ്റോബിക് സെഷനോട് കൂടിയാണ്... ഞങ്ങൾക്ക് വേണ്ട പ്രചോദനം നൽകാനും ടീച്ചറിന് കഴിഞ്ഞു.. അതുകൊണ്ട് തന്നെ ഈ സെഷൻ വളരെ മികച്ചതായിരുന്നു... തുടർന്ന് പതിവുപോലെ ക്യാമ്പ് ന്യൂസ് സെഷൻ അധ്യാപക വിദ്യാർത്ഥികളിൽ ആവേശം സൃഷ്ടിച്ചു.. ഇന്നത്തെ സെഷൻ കൈകാര്യം ചെയ്തത് Shaji N Raj സർ ആയിരുന്നു.. സെഷന് സ്വാഗതം ആശംസിച്ചത് ഞാൻ ആയിരുന്നു... We can Change എന്ന ആശയത്തിലൂന്നിയാണ് ക്ലാസ്സ് മുന്നോട്ടു പോയത്.. വളരെ ഇന്ററാക്റ്റീവ് ആയിരുന്നതു കൊണ്ട് തന്നെ ഒരല്പം പോലും ബോറടിച്ചില്ല.. My behaviour is my responsibility, my time is my responsibility, my happinesses is my responsiblity, my values is my responsibility എന്നീ മന്ത്രങ്ങൾ അദ്ദേഹം ഞങ്ങളുടെ മനസ്സിൽ ഉറപ്പിച്ചു.
Subscribe to:
Post Comments (Atom)
INNOVATIVE WORK 4TH SEMESTER
ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക് ആയി തയ...
-
18/6/2024 അധ്യാപന പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ഈ ആഴ്ച മുതൽ പാഠഭാഗങ്ങൾ പഠിപ്പിച്ച് തുടങ്ങണം. സബ്സ്ടിട്യൂഷൻ ക...
-
12/6/2024 ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഇന്നേ ദിവസം ആരംഭിച്ചു. ഗവണ്മെന്റ് ഗേൾസ് എച് എ...
-
ഇന്ന് ഒക്ടോബർ 9 2023. ബി. എഡ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ആയ അധ്യാപന പരിശീലനത്തിന്റെ ഒന്നാം ദിവസം! ക്ലാസ്സിൽ പഠിച്ച ...
No comments:
Post a Comment