കൃത്യം ഒരു മണിക്ക് തന്നെ ഇൻസ്റ്റിറ്റ്യൂഷൻ വിസിറ്റിനു വേണ്ടി IIST യിലേക്ക് യാത്രതിരിച്ചു.. ആദ്യമായാണ് IIST സന്ദർശിക്കുന്നതിനുള്ള അവസരം ലഭിച്ചത്😍.. ഞങ്ങൾക്ക് അവിടെ മികച്ച സ്വീകരണം ആണ് ലഭിച്ചത്.. Umesh kadhane സർ ടീച്ചിങ്ങുമായി ബന്ധപ്പെട്ട പ്രസന്റേഷൻ നടത്തി.. തുടർന്ന് അദ്ദേഹവുമായി സമ്മതിക്കാനുള്ള അവസരവും അധ്യാപക വിദ്യാർത്ഥികൾക്ക് ലഭിച്ചു. തുടർന്ന് ഏകദേശം മൂന്ന് ലാബുകൾ സന്ദർശിക്കാനുള്ള ഭാഗ്യവും ഞങ്ങൾക്ക് ലഭിച്ചു.Plasma enhanced chemical vapour deposition, plasma enhanced atomic layer depostion എന്നിവയെല്ലാം കണ്ടുമനസിലാക്കാൻ അവസരം ലഭിച്ചു. പ്ലാസ്മ ഉപയോഗിച്ച് കൊണ്ടുള്ള റോക്കറ്റ് ലോഞ്ചിന് വേണ്ടിയുള്ള പഠനങ്ങൾ നടക്കുകയാണെന്ന് മനസിലാക്കാൻ സാധിച്ചു.. തുടർന്ന് ഗ്രാമീണ പഠന കേന്ദ്രത്തിലെത്തിചേർന്നു.. ഇന്ന് രാത്രി കൾച്ചറൽ ആക്ടിവിറ്റീസ് ആയിരുന്നു. ജീവിതത്തിലെ മികച്ച രാത്രികളിൽ ഒന്നായിരുന്നു ഇത്. കുറച്ചു നാളായി പരിശീലനം നടത്തിക്കൊണ്ടിരുന്ന ഞാനും ഭാഗ്യയും നല്ലൊരു ഡാൻസ് അവതരിപ്പിച്ചു. ഗ്രൂപ്പ് പാട്ടുകളും അഭിനയവും തമാശകളും ഒക്കെയായി മണിക്കൂറുകൾ കടന്നു പോയതെങ്ങനെയെന്ന് മനസിലായില്ല ... 😍😍DJ നൈറ്റോട് കൂടിയാണ് ആവേശ രാവിന് വിരാമമിട്ടത്.... ❣️
Thursday, 15 February 2024
COMMUNITY LIVING CAMP DAY -4 🔥😍
ആവേശം പടർത്തുന്ന എയ്റോബിക്സ് സെഷനോട് കൂടി തന്നെയാണ് നാലാമത്തെ ദിവസവും ആരംഭിച്ചത്.രാവിലെ പതിവുപോലെ ക്യാമ്പ് ന്യൂസ് വായന ഉണ്ടായിരുന്നു.. ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവയ്ക്കാനും കുട്ടികൾ മറന്നില്ല.. ഇന്നത്തെ ദിവസം ഒരു സെക്ഷൻ ആണ് ഉണ്ടായിരുന്നത്. അത് കൈകാര്യം ചെയ്തത് പ്രശസ്ത കവി ഗിരീഷ് പുലിയൂർ ആയിരുന്നു.പാടിയും പറഞ്ഞും gcte യുടെ മനസ്സ് കീഴടക്കികൊണ്ടാണ് ഗിരീഷ് പുലിയൂർ സദസ്സ് വിട്ടത്.. ലളിതമായ ഭാഷ ശൈലി കൊണ്ടും താള ഭംഗി കൊണ്ടും ശബ്ദ വിന്യാസം കൊണ്ടും കവിതകൾ വേറിട്ട് നിന്നു.....കാവ്യ ആസ്വാദകരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞവയാണ് ഗിരീഷ് പുലിയൂരിന്‍റെ കവിതകൾ...പ്രസ്തുത കവിതാലാപനം കാകദേവനെ പോലും ചിരന്തന സദസ്സിലേക്ക് എത്തിച്ചു.... കവിയുടെ വരികൾ ഏറ്റു പാടിയ gcte യിലെ കൂട്ടുകാർ ചിരന്തന സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു..എല്ലാ സദസ്സുകളും പവർഫുൾ ആക്കാൻ gcte യിലെ കൂട്ടുകാർക്ക് അദ്ദേഹത്തിന്റെ എല്ലാ സദസുകളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്..DC ബുക്സ് പബ്ലിഷ് ചെയ്ത അദ്ദേഹത്തിന്റെ കവിതാ സമാഹാരം " കരിങ്കുയിലും കണിവെള്ളരിയും " കോളേജ് ലൈബ്രറിയിലേക്ക് വേണ്ടി അഞ്ചു ടീച്ചർ ഏറ്റുവാങ്ങി...
Subscribe to:
Post Comments (Atom)
INNOVATIVE WORK 4TH SEMESTER
ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക് ആയി തയ...
-
18/6/2024 അധ്യാപന പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ഈ ആഴ്ച മുതൽ പാഠഭാഗങ്ങൾ പഠിപ്പിച്ച് തുടങ്ങണം. സബ്സ്ടിട്യൂഷൻ ക...
-
12/6/2024 ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഇന്നേ ദിവസം ആരംഭിച്ചു. ഗവണ്മെന്റ് ഗേൾസ് എച് എ...
-
ഇന്ന് ഒക്ടോബർ 9 2023. ബി. എഡ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ആയ അധ്യാപന പരിശീലനത്തിന്റെ ഒന്നാം ദിവസം! ക്ലാസ്സിൽ പഠിച്ച ...
No comments:
Post a Comment