ലോകാ: സമസ്താ: സുഖിനോ: ഭവന്തു:
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബർ 4 നു എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.
റൂസ്സോയുടെ പ്രശസ്തമായ ഒരു വാക്യമുണ്ട്, " MAN IS BORN FREE AND HE IS IN CHAIN EVERYWHERE". മനുഷ്യൻ സ്വാതന്ത്രനായി ജനിക്കുന്നു. എന്നാൽ അവൻ എല്ലായിടത്തും ചങ്ങലയിലാണ്.ഈ ചങ്ങലകൾ പല രൂപത്തിൽ പ്രത്യക്ഷപ്പെടാം. സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നവയായിട്ടും, വസ്ത്രസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നവയായിട്ടും, എന്തിനേറെ പറയുന്നു? അഭിപ്രായ പ്രകടനം വിലക്കുന്നവയായിട്ടു പോലും വരാം. ഈ ലോകത്തിൽ എല്ലാ മനുഷ്യരും തുല്യരാണ്. എല്ലാരും ഒരേ ചൈതന്യത്തിൽ നിന്നുദിക്കുന്നവർ തന്നെ.മാനവരാശിയുടെ അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്കപ്പെടാ- തിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ് .അതിനാൽ വളർന്നു വരുന്ന തലമുറക്ക് ഇതിന്റെ പ്രാധാന്യം വെളിപ്പെടുത്തുക എന്നത് അത്യാവശ്യമായ കാര്യമാണ്. ഇന്നത്തെ തലമുറ നാളത്തെ പ്രതീക്ഷയും വെളിച്ചെവുമാണ്. അറിവിന്റെ ആ വെളിച്ചം ലോകം മുഴുവൻ പടരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. നമ്മളാൽ കഴിയുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും പിന്നീട് വലിയ മാറ്റം വരുത്തുന്നതിനു കാരണമാകുന്നു.
ഡിസംബർ 12 ( 12/12/2022) ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഹ്യൂമൻ റൈറ്സ് ആൻഡ് എത്തിക്സ് സെല്ലിന്റെ നേതൃത്വത്തിൽ ഒരു പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. "DIGNITY, FREEDOM AND JUSTICE" എന്ന വിഷയത്തിൽ വ്യത്യസ്ത ഇനം ചാർട്ടുകളാണ് മത്സരത്തിൽ അണിനിരന്നത്. എല്ലാ വിഷയങ്ങളിൽ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു എന്നുള്ളത് ഈ സംരംഭത്തെ കൂടുതൽ മനോഹരമാക്കി. പ്രത്യാശയുടെ ഒരായിരം നെയ്ത്തിരി നാളങ്ങൾ വരകളിലൂടെ ഞങ്ങൾ വിരിയിച്ചു.ഇത് ഒരു ഓർമ്മപ്പെടുതലാണ്. എല്ലാരും ഒന്നാണെന്നുള്ള ഓർമ്മപ്പെടുത്തൽ. എല്ലാ മനുഷ്യർക്കും അവരുടേതായ അവകാശങ്ങളും സ്വാതന്ത്ര്യവും ഉണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ.
മഹാകവി ഉള്ളൂരിന്റെ പ്രേമസംഗീതം എന്ന കവിതയിലെ വരികളാണ് ഇപ്പോൾ ഓർമ്മിക്കുന്നത്.
"ഏകോദരസോദാരർ നാമേവരു-
മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടു
മോതപ്രോതങ്ങൾ
അടുത്തുനിൽേപ്പാരനുജെനെനോക്കാ
നക്ഷികളില്ലാത്തോർ-
ക്കരൂപനീശ്വരനദൃശ്യനായാ
No comments:
Post a Comment