Friday, 9 December 2022

INAGURATION OF GUIDANCE CELL AND TALK ON STRESS MANAGEMENT

സമ്മർദ്ദം  ശക്തമായ  പ്രേരകശക്തിയാകണം; തടസ്സമല്ല !!


വിദ്യാർത്ഥികളുടെ  കഴിവുകളും താൽപ്പര്യങ്ങളും മൂല്യങ്ങളും സമന്വയിപ്പിക്കാൻ സഹായിക്കുകയും അതുവഴി അവരുടെ കഴിവുകൾ പൂർണ്ണമായി വികസിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഗൈഡൻസ് സെൽ ലക്ഷ്യമാക്കുന്നത്. അതിനു തുടക്കം കുറിച്ചുകൊണ്ട് തൈക്കാട് ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്‍റെ നേതൃത്വത്തിൽ ഗൈഡൻസ് സെല്ലിന്‍റെ ഉദ്‌ഘാടനവും സമ്മർദ്ദ നിയന്ത്രണത്തെക്കുറിച്ചുള്ള ക്ലാസ്സും 9/12/2022 വെള്ളിയാഴ്ച ജനറൽ ഹാളിൽ വച്ച് നടത്തപ്പെട്ടു.

ഏതൊരു സംരംഭവും ഭംഗിയാകുന്നത് ഈശ്വരനെ സ്മരിച്ചു കൊണ്ട് തുടങ്ങുമ്പോഴാണ് . കർത്തവ്യം നിർവഹിച്ചത് ഫസ്റ്റ് ഇയർ ബി.എഡ് വിദ്യാർത്ഥിനിയായ ചിഞ്ചു ആണ്. പ്രിയ സുഹൃത്തായ ജെസ്സി സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ .വി കെ സന്തോഷ് കുമാർ സർ ആണ്.


ഗൈഡൻസ് സെല്ലിന്‍റെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ പരിപോഷിപ്പിക്കുകയും തടസ്സങ്ങൾ മറികടക്കാൻ  അനുവദിക്കുകയും അതുവഴി വിജയത്തിലേക്ക് സുഗമമായി മുന്നേറുകയും ചെയ്യാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയുണ്ടായി .സ്ട്രെസ്സ് മാനേജ്മെന്‍റെന്ന വിഷയം ഇന്നത്തെ തലമുറയെ സംബന്ധിച്ച് വളരെ അധികം പ്രസക്തമായ ഒന്നാണ്.വളരെ രസകരമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടു നടത്തിയ ഉദ്‌ഘാടന പ്രസംഗം പതിവിലും വ്യത്യസ്തമായാണ് എനിക്ക് അനുഭവപ്പെട്ടത് .

തുടർന്ന് കോളേജിന്‍റെ വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം അധ്യാപികയും ആയ ജോളി ടീച്ചർ ആശംസ അർപ്പിച്ചു സംസാരിച്ചു.


അതിനുശേഷം പരിപാടിയുടെ പ്രധാനപ്പെട്ട സെഷനിലേക്ക് കടക്കുകയും  സ്ട്രെസ് മാനേജ്മെന്റിനെ കുറിച്ച് സംസാരിക്കാൻ എത്തിയത് 
ജീവനി സെല്ലിന്‍റെ പ്രതിനിധിയായ ജിതിൻ പ്രേം സർ ആണ്.

ഏകപക്ഷീയമായ അഭിപ്രായ പ്രകടനം എന്നതിലുപരി പഠിതാക്കളോടു  സംവദിച്ചുകൊണ്ടും നമ്മുടെ ചിന്താഗതി കൃത്യമായി മനസ്സിലാക്കിക്കൊണ്ടും ഉള്ള മനോഹരമായ ചർച്ചയായിരുന്നു നടന്നത്. നമ്മുടെ നിത്യജീവിതത്തിൽ പല  ഘട്ടങ്ങളിലും അമിതമായ സമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാം .എന്നാൽ അവയെ സമുചിതമായി നേരിടുന്നവരും,മറികടക്കാൻ പ്രയാസപ്പെടുന്നവരും ഉണ്ട്.തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ മുന്നോട്ടുള്ള യാത്രയിൽ  പ്രേരകശക്തിയായി വർത്തിക്കേണ്ട ഒന്നാണ് സമ്മർദ്ദം. അതെപ്പോഴാണോ ദൈനം ദിന ജീവിതത്തിന്‍റെ സൗന്ദര്യത്തെ ബാധിക്കുന്നത് ,അവിടെയാണ് വലിയൊരു പ്രശ്നമായി മാറുന്നത്.


സ്ട്രെസ്സ് നിയന്ത്രിക്കാൻ പലരും പല മാർഗങ്ങളാണ് സ്വീകരിക്കുന്നത്.എന്നെ സംബന്ധിച്ചിടത്തോളം സംഗീതത്തിനേക്കാൾ വലിയ ഒരു മരുന്ന് ഇല്ല.എന്നാൽ മറ്റു പല മാർഗ്ഗങ്ങളും സാർ തന്നെ നിർദ്ദേശിച്ചിരുന്നു.സമ്മർദ്ദം നിരവധി ശാരീരികവും മാനസികവുമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു, അത് ഓരോ വ്യക്തിയുടെയും സാഹചര്യ ഘടകങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു എന്നും ക്ലാസ്സിൽ വ്യക്തമാക്കി.വിദ്യാർത്ഥികളുടെ സംശയ നിവാരണത്തോടു കൂടി സെഷൻ അവസാനത്തിലേക്കെത്തി.നന്ദി അർപ്പിച്ചത് ഒന്നാം വർഷ ബി.എഡിലെ കീർത്തന ആണ്.

നിങ്ങളുടെ ചിന്തയാണ് സമ്മർദ്ദത്തിന് കാരണമാകുന്നത്, സാഹചര്യമല്ലവളരെ ഫലപ്രദമായ ചർച്ചയും നല്ലൊരു അനുഭവവും ആയിരുന്നു ഇന്നത്തെ പരിപാടി. സമ്മർദ്ദ നിയന്ത്രണം എന്ന വിഷയത്തിൽ ഉള്ള സംവാദം  എന്നിൽ വ്യക്തിപരമായ സ്വാധീനം ചെലുത്തിയ ചുരുക്കം ചില ചർച്ചകളിൽ ഒന്നാണ് .


No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...