Saturday, 12 November 2022
ICT CELL INAGURATION AND ONE DAY WORKSHOP ON DIGITAL RESOURCES 🖥️📱
ജി സി ടി ഇ യുടെ ICT CELL ഉദ്ഘാടനവും ബി. എഡ് വിദ്യാർഥികൾക്കായുള്ള ഏക ദിന ശില്പശാലയും 10 /11/2022, വ്യാഴാഴ്ച നടത്തപ്പെട്ടു. ഇനി വരുന്ന കാലഘട്ടത്തിൽ സാങ്കേതിക വിദ്യ ഒരു വലിയ ഘടകം ആണ്. ഇന്ന് ഒരു മൊബൈൽ ഫോൺ പോലും ഇല്ലാത്തവർ ചുരുക്കമല്ലെ? വിദ്യാഭ്യാസം പോലും ഇന്ന് മൊബൈൽ ഫോണുകളുടെ സഹായത്തോടെയാണ് പുരോഗമിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലായാലും വാർത്തകളും അറിവുകളും നമ്മുടെ വിരൽത്തുമ്പിലാണ്. ഒരു വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഇരുന്നു കൊണ്ട് ഒരു സ്പർശത്തിലൂടെ അറിവിന്റെ ഒരായിരം സുമങ്ങൾ വിരിയിക്കാൻ നമുക്ക് സാധിക്കുന്നുണ്ടെങ്കിൽ അത്രയേറെ നമ്മുടെ ടെക്നോളജി വികസിച്ചു എന്നർത്ഥം.5 വർഷം മുൻപുള്ളത് പോലെ അല്ല ഇപ്പോൾ. ഇപ്പോൾ ഉള്ളത് പോലെ ആയിരിക്കില്ല 5 വർഷത്തിന് ശേഷം. കാല ചക്രം നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിവേഗം നീങ്ങുമ്പോൾ അതിനോടൊപ്പം എത്താൻ, നാമെല്ലാവരും യാത്ര വേഗത്തിൽ ആക്കേണ്ടിയിരിക്കുന്നു. വരുന്ന കാലഘട്ടത്തിലെ അധ്യാപകർ ആയ നമ്മൾ സാങ്കേതിക വിദ്യയിൽ വളരെ അധികം പരിചയമുള്ള ഒരു പറ്റം കുട്ടികളെ പഠിപ്പിക്കേണ്ടവർ ആണ്. അതിനാൽ ടെക്‌നോളജിയിൽ കൃത്യവും വ്യക്തവും ആയ ജ്ഞാനം നമ്മിൽ ഉണ്ടാകേണ്ടതുണ്ട്. ഈ ലക്ഷ്യത്തെ മുൻനിർത്തിയാണ്. ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. പ്രാർത്ഥനാ ഗീതം ആലപിച്ചുകൊണ്ട് വേദിയെ ഭക്തിസാന്ദ്രമാക്കിയത് ഫസ്റ്റ് ബി. എഡ് വിദ്യാർത്ഥിനിയായ മറിയയായിരുന്നു. തുടർന്ന് രേവതി സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് ജി സി ടി യുടെ സാരഥി ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. വി കെ സന്തോഷ് കുമാർ സർ ആണ്. ഓൺലൈൻ ക്ലാസുകൾ കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശംസ അർപ്പിച്ചത് പ്രിയ അധ്യാപികയും സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയുമായ രാജശ്രീ ടീച്ചറാണ്. സാങ്കേതികവിദ്യയും മൊബൈൽ ഫോണും കമ്പ്യൂട്ടറും ലാപ്ടോപ്പും എല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു എന്ന കാര്യം രാജശ്രീ ടീച്ചർ ഓർമിപ്പിച്ചു. ഇനി വരുന്ന അധ്യാപകർക്ക് സ്വന്തം വിഷയത്തിൽ മാത്രമല്ല ഇത്തരം ടെക്നോളജിയിലും പ്രാവീണ്യം ഉണ്ടാകണമെന്ന് ടീച്ചർ പറഞ്ഞു. ചടങ്ങിന് നന്ദി അർപ്പിച്ചത് ജെസ്സിയായിരുന്നു. അതിനുശേഷം ശില്പശാലയ്ക്ക് വേണ്ടി എല്ലാവരും കമ്പ്യൂട്ടർ ലാബിലേക്ക് ആണ് എത്തിയത്. ആദ്യത്തെ സെഷൻ എടുത്തത് ഡോക്ടർ പ്രവീണ ടീച്ചർ ആണ്.സമയം പരിമിതമായിരുന്നിട്ടുകൂടി ഈ ചാനൽ, ഈ മാഗസിൻ, ഈ ബുക്ക്, ബ്ലോഗിംഗ്, തുടങ്ങിയവയെ പറ്റി വിശദമായ ക്ലാസ് ആണ് ടീച്ചർ എടുത്തു തന്നത്. ഈ ക്ലാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് സംഘടിപ്പിച്ചതുകൊണ്ട് എല്ലാവർക്കും അപ്പോൾ തന്നെ ചെയ്തു നോക്കാനുള്ള അവസരം ലഭിച്ചിരുന്നു.അത് വളരെ ഉപയോഗപ്രദമായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ എടുത്തത് പ്രോഗ്രാം കോർഡിനേറ്ററും ഐ സി ടി സെൽ കൺവീനറുമായ നമ്മുടെ പ്രിയ അധ്യാപിക ജയകൃഷ്ണ ടീച്ചർ ആയിരുന്നു. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ക്ലാസ് ആയിരുന്നു ടീച്ചറുടേത്. ഗൂഗിൾ ഡോക്സ്, ഗൂഗിൾ ക്ലാസ്റൂം, ഗൂഗിൾ ഫോം എന്നിവയെപ്പറ്റി വിശദമായി ടീച്ചർ പറഞ്ഞു തന്നു. പറയുന്നതിനോടൊപ്പം തന്നെ അത് ചെയ്തു നോക്കുവാനും സാധിച്ചു. ക്ലാസിലുള്ള മിക്ക കുട്ടികളും സ്വന്തമായി ഒരു ഗൂഗിൾ ക്ലാസ് റൂം ക്രിയേറ്റ് ചെയ്യുകയും പലരും അതിൽ ജോയിൻ ചെയ്യുകയും ചെയ്തു. ഈ പറഞ്ഞ എല്ലാ കാര്യങ്ങളും മുൻപ് ചെയ്തു നോക്കിയിട്ടുണ്ടെങ്കിലും ഇതിനുള്ള പല ഫീച്ചേഴ്സും അറിയില്ലായിരുന്നു. അവയെ എല്ലാം പറ്റി വ്യക്തമായ ധാരണ ലഭിച്ചത് ഈ ക്ലാസ്സിലൂടെ തന്നെയാണ്. മനസ്സിലാകാത്തവർക്ക് വേണ്ടി ക്ഷമയോടെ വീണ്ടും എടുത്തു തരാനും ടീച്ചർ മടി കാണിച്ചില്ല. വളരെ ഭംഗിയായി തന്നെ ഈ ശില്പശാല അവസാനിപ്പിക്കാൻ കഴിഞ്ഞു. ഇത്തരത്തിൽ ഒരു ക്ലാസ് എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു. ഇതിനു മുൻപ് ഇത്ര കൃത്യമായി ആരും കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ടായിരുന്നില്ല. എപ്പോൾ വേണമെങ്കിലും ഇതുപോലെ ഒരു ക്ലാസ് റൂമോ, ഫോമോ ഇനി ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നൊരു വിശ്വാസം എന്നിലുണ്ട്. ഇത്തരത്തിൽ ഒരു ശില്പശാല സംഘടിപ്പിച്ചതിന് കോളേജിനോടും അത് ഭംഗിയായി നടത്തിയ എന്റെ ടീച്ചേഴ്സിനോടും ഞാൻ നന്ദി അറിയിക്കുന്നു.
Subscribe to:
Post Comments (Atom)
INNOVATIVE WORK 4TH SEMESTER
ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക് ആയി തയ...
-
18/6/2024 അധ്യാപന പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ഈ ആഴ്ച മുതൽ പാഠഭാഗങ്ങൾ പഠിപ്പിച്ച് തുടങ്ങണം. സബ്സ്ടിട്യൂഷൻ ക...
-
12/6/2024 ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഇന്നേ ദിവസം ആരംഭിച്ചു. ഗവണ്മെന്റ് ഗേൾസ് എച് എ...
-
ഇന്ന് ഒക്ടോബർ 9 2023. ബി. എഡ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ആയ അധ്യാപന പരിശീലനത്തിന്റെ ഒന്നാം ദിവസം! ക്ലാസ്സിൽ പഠിച്ച ...
No comments:
Post a Comment