Monday, 7 November 2022
NATIONAL TOOTH BRUSHING DAY-2022🦷🪥
നവംബർ 7 National tooth brushing day ആയിട്ടാണ് ആചരിക്കുന്നത്. ഇന്നേ ദിവസം ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും നൂറുൽ ഇസ്ലാം കോളേജ് ഓഫ് ഡെന്റൽ സയൻസും ചേർന്ന് വിപുലമായ പരിപാടി സംഘടിപ്പിച്ചു.മറ്റെല്ലാ അവയവങ്ങളേയും പോലെ തന്നെ ദന്തങ്ങളുടെ സുരക്ഷയെ പറ്റിയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ദന്ത പരിചരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടിയാണ് ഇന്ന് നടന്നത്. അധ്യക്ഷ പ്രസംഗവും ഉദ്ഘാടനവും നടത്തിയത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സന്തോഷ് കുമാർ സർ ആണ്.തുടർന്ന് നൂറുൽ ഇസ്ലാം കോളേജിന്റെ പൊതു ആരോഗ്യ വകുപ്പ് എച്ച്. ഒ. ഡി ആയ ശ്യാം കുമാർ സർ ദന്താരോഗ്യത്തെ കുറിച്ച് സംസാരിച്ചു. അവസാന വർഷ ബി. ഡി. എസ് ഹൗസ് സർജൻസി വിദ്യാർത്ഥികൾ മികച്ച രീതിയിൽ ഉള്ള ഒരു സ്കിറ്റ് അവതരിപ്പിച്ചു. ദന്ത ശുചീകരണം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന അവബോധം ഈ സ്കിറ്റിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു. വിദ്യാർത്ഥികൾ തന്നെ ദന്ത ശുചീകരണത്തെ കുറിച്ച് ഒരു ഡെമോൺസ്ട്രഷൻ അവതരിപ്പിച്ചു.സൗജന്യമായി ഒരു ഡെന്റൽ ക്യാമ്പും കോളേജിന്റെ നേതൃത്വത്തിൽ നടന്നു. എല്ലാവർക്കും പല്ലുകൾ സംരക്ഷിക്കാൻ ഉള്ള കൃത്യമായ നിർദേശങ്ങൾ ഡോക്ടർമാരിൽ നിന്നും ലഭിച്ചു. ഏറ്റവും ഒടുവിൽ ജി സി ടി ഇ യുടെ വക സ്നേഹാദരങ്ങൾ എല്ലാവർക്കുമായി സമ്മാനിച്ചു.വളരെ നല്ലൊരു അനുഭവവും അതിലേറെ അറിവും സമ്മാനിച്ച പരിപാടിയായിരുന്നു ഇത്.
Subscribe to:
Post Comments (Atom)
INNOVATIVE WORK 4TH SEMESTER
ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക് ആയി തയ...
-
18/6/2024 അധ്യാപന പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ഈ ആഴ്ച മുതൽ പാഠഭാഗങ്ങൾ പഠിപ്പിച്ച് തുടങ്ങണം. സബ്സ്ടിട്യൂഷൻ ക...
-
12/6/2024 ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഇന്നേ ദിവസം ആരംഭിച്ചു. ഗവണ്മെന്റ് ഗേൾസ് എച് എ...
-
ഇന്ന് ഒക്ടോബർ 9 2023. ബി. എഡ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ആയ അധ്യാപന പരിശീലനത്തിന്റെ ഒന്നാം ദിവസം! ക്ലാസ്സിൽ പഠിച്ച ...
No comments:
Post a Comment