ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഹ്യൂമൻ റൈറ്സ് ആൻഡ് എത്തിക്സ് സെല്ലിന്റെ ഭാഗമായി 14/12/22, ബുധനാഴ്ച ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി.INTERNATIONAL HUMAN RIGHTS DAY യുമായി ബന്ധപ്പെട്ടാണ് നമ്മുടെ ചിന്തകൾ കുറിച്ചിടാൻ ഒരു വേദി ഒരുക്കിയത്.
അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ ആശയങ്ങൾ രേഖപ്പെടുത്തി. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. വി കെ സന്തോഷ് കുമാർ സർ ആണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.നമ്മുടെ അവകാശങ്ങൾ മനസിലാക്കുക മാത്രമല്ല. കടമകൾ നിർവ്വഹിക്കുക കൂടി ചെയ്യേണ്ടതായുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ മനുഷ്യരും തുല്യരാണ്. നീതി എല്ലാപേർക്കും ഒരുപോലെയാണ്. പരസ്പര സാഹോദര്യത്തോടെ ഇവിടെ എല്ലാപേർക്കും വസിക്കാൻ കഴിയട്ടെ...
No comments:
Post a Comment