DRIVE WITH CARE AS LIFE HAS NO SPARE!!
ട്രാഫിക് നിയമങ്ങളെ പറ്റിയും റോഡ് സുരക്ഷയെ പറ്റിയും സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ യതി പ്രകാശ് സാറിന്റെ ക്ലാസ്സ് ജി. സി ടി യിൽ വച്ച് കേൾക്കാനും മനസ്സിലാക്കാനും ഇടയായി. 21/12/2022 ന് കോളേജും,നാച്ചുറൽ സയൻസ് അസോസിയേഷനും ചേർന്ന് നടത്തിയ ഈ പരിപാടി ഏറെ വിജ്ഞാനപ്രദം ആയിരുന്നു.വിവിധ തരം വാഹനങ്ങൾ ഓടികുന്നവർക്ക് പല രീതിയിൽ ട്രാഫിക് നിയമങ്ങളെ സമീപ്പിക്കേണ്ടി വരുന്നു.എന്നാൽ ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് എടുത്തവർക്ക് പോലും ഇവ കൃത്യമായി അറിയില്ലെന്നുള്ളതാണ് വസ്തുത.
റോഡിൽ കാണുന്ന ചിന്ഹങ്ങളും അവയുടെ അർത്ഥവും കൃത്യമായി സർ അവതരിപ്പിച്ചു. ഭാവിയിലെ അധ്യാപകർ ആയ നമ്മൾ കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ട അടിസ്ഥാന അറിവുകളിൽ ഇതും ഉൾപ്പെടുത്തേണ്ടതാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ഇങ്ങനെ ഒരു ക്ലാസ്സ് എനിക്ക് ആദ്യമായിട്ടാണ് ലഭിക്കുന്നത്. ഉച്ചക്ക് ശേഷം ആയിരുന്നെങ്കിൽ കൂടി ഒട്ടും മുഷിപ്പിക്കാത്ത രീതിയിൽ ആയിരുന്നു സാറിന്റെ ക്ലാസ്സ്. ഓരോ കാര്യങ്ങളും രസകരമായ ഉദാഹരണങ്ങൾ സഹിതം ഞങ്ങളെക്കൊണ്ട് തന്നെ പറയിപ്പിച്ചത് കൊണ്ട് കൂടുതൽ മികച്ചതായി.
No comments:
Post a Comment