Friday, 23 December 2022

THE JOLLY HOLLIES 2022 🎅🏻🎄🎁

ഹാപ്പി ക്രിസ്തുമസ് 🎄❄️

വിശുദ്ധിയുടെ വെളിച്ചം വിതറി വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി..✨️ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും ഈ ദിവസങ്ങൾ ഹൃദയത്തോട് അടുപ്പമുള്ള ആളുകളുമായി അർത്ഥപൂർണ്ണമായി ചെലവഴിക്കാൻ ആണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. ഒത്തൊരുമയുടെ ഈ ക്രിസ്തുമസ് ആഘോഷത്തിൽ ജി സി ടി യും പങ്കു ചേർന്നു.22/12/2022 ന് യു ജി സി ഹാളിൽ വച്ചു നടന്ന ക്രിസ്മസ് പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയത് റവ ഫാദർ സുനിൽ ജോൺ ആയിരുന്നു.
ഈശ്വര പ്രാർത്ഥനയിലൂടെ അന്തരീക്ഷം ഭക്തിനിർഭരം ആക്കിയത് ഫസ്റ്റ് ഇയർ ബിഎഡിലെ മരിയയായിരുന്നു. പരിപാടി ഹോസ്സ്റ്റ് ചെയ്തത് എന്റെ പ്രിയ സുഹൃത്ത് ജെസ്സിയാണ്. ഫാദറിന്റെ വാക്കുകൾ ആ ഹാളിൽ ഉണ്ടായിരുന്ന ഏവരുടെയും മനസ്സിനെ സ്പർശിക്കുന്നവയായിരുന്നു. ആതിഥ്യ മര്യാദയുടെ അഗ്നിയും, ഹൃദയത്തിൽ കാരുണ്യത്തിന്റെ ജ്വാലയും ജ്വലിപ്പിക്കാനുള്ള സമയമാണ് ക്രിസ്മസ് എന്ന മനോഹരമായ ക്രിസ്മസ് സന്ദേശം അദ്ദേഹം പങ്കുവെച്ചു.💫 മനസ്സിൽ നന്മയുണ്ടായാൽ മാത്രമേ ഏതൊരു ആഘോഷത്തിനും പൂർണ്ണത ഉണ്ടാവുകയുള്ളൂ. അതിനു വേണ്ടി എല്ലാവരും ശ്രമിക്കുക എന്നദ്ദേഹം പറഞ്ഞു. നമ്മുടെ പ്രിൻസിപ്പൽ ഡോ. വി കെ സന്തോഷ്‌ കുമാർ സാറും ക്രിസ്മസ് സന്ദേശം കൈമാറി. ഓരോ ക്രിസ്മസും ഓരോ ഓർമ്മപ്പെടുത്തലുകളാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.✝️ മെഴുകുതിരി തെളിയിച്ച് ഈ മനോഹര ദിനത്തിന് ഉദ്ഘാടനം നിർവഹിച്ചതും ഫാദർ തന്നെയായിരുന്നു🕯️.
ക്രിസ്മസ് പപ്പയില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം? ജി സി ടി യുടെ ക്രിസ്മസ് പപ്പാ ഹാളിലേക്ക് കയറിയത് കയ്യടിയുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ ആയിരുന്നു.🎅🏻 ഏറ്റവും ഊർജത്തോടെ നൃത്തം ചെയ്തുവന്ന ക്രിസ്മസ് പാപ്പയുടെ കൂടെ പിടിച്ച് നിൽക്കാൻ അവിടെ ഉണ്ടായിരുന്ന ആർക്കും സാധിച്ചില്ല എന്നുള്ളത് തന്നെയാണ് സത്യം.🥳 സാന്താക്ലോസ് ആയി വന്നത് എന്റെ പ്രിയ സുഹൃത്തും സഹപാഠിനമായ കാവ്യ ആയിരുന്നു. കാവ്യയുടെ ഡാൻസിനോടൊപ്പം അവിടെ ഉണ്ടായിരുന്ന എല്ലാവരും ഡാൻസ് ചെയ്തു. ഇന്നലത്തെ പരിപാടിയിൽ ഏറ്റവും കൂടുതൽ കയ്യടി കൊണ്ടുപോയത് കാവ്യ തന്നെയായിരുന്നു.
തുടർന്ന് ക്രിസ്മസ് കേക്ക് മുറിക്കുകയും അത് എല്ലാവരുമായി പങ്കെടുക്കുകയും ചെയ്തു🎂. ജോളി ടീച്ചർ, ഐസക് സർ, ഓഫീസ് സൂപ്രണ്ട് മനോജ്‌ സർ, ചെയർമാൻ പ്രവീൺ, വിഷ്ണു ജി, റിസർച്ച് സ്കോളർ ജി എസ് സ്മിത നായർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.നന്ദി അർപ്പിച്ചത് എന്റെ പ്രിയ സുഹൃത്ത് സിബാന ആയിരുന്നു. പിന്നീട് അവിടുന്ന് ക്രിസ്മസിന്റെ ശെരിക്കുള്ള ആഘോഷം ആയിരുന്നു 🤩
ഞാൻ ഉൾപ്പെടുന്ന ഒരു കരോൾ സോങ് ആദ്യം നടന്നു. "ശാന്തരാത്രിയിൽ"🥰 തുടങ്ങി, ജിംഗിൾ ബെൽസ് പാടി 🔔 കണ്ണും കണ്ണും കാത്തിരുന്നുവിലൂടെ 🥁കടന്ന് ഗബ്രിയേലിൽ എത്തിയപ്പോൾ ഉത്സവത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു.
അതിനു ശേഷം എം എഡ് ചേച്ചിമാരുടെ തകർപ്പൻ ഡാൻസ് ഉണ്ടായിരുന്നു. ഫസ്റ്റ് ഇയർ ബി. എഡ് സ്റ്റുഡന്റസ് ഒട്ടും മോശമല്ല എന്ന് തെളിയിച്ചു കൊണ്ട് നമ്മളും ഡാൻസ് ചെയ്തു💃.
സിനി ചേച്ചിയുടെ സോളോ പെർഫോമൻസ് എല്ലാപേരെയും കൈയിൽ എടുത്തു.ഉച്ചക്ക് ശേഷം നേറ്റിവിറ്റി പ്ലേ നടന്നു.
ലോക രക്ഷകനായ യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ഈ നാടകം തിന്മക്ക് മുകളിൽ നന്മ വിജയം കൈവരിച്ചതിനെ അനുസ്മരിപ്പിക്കുന്നു💪🏻.
രസകരമായ ചില ഗെയിംസ് കൂടെ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. ചില കുസൃതികളും തമാശകളും കൂടി ആയപ്പോൾ ഈ ക്രിസ്മസ് ആഘോഷം ഭംഗിയായി അവസാനിച്ചു.🕊️
ഒരുപാട് ദിവസത്തെ സമയം ഒന്നും നമുക്ക് കിട്ടിയില്ലെങ്കിലും ഉള്ള സമയത്തും ക്ലാസ്സിനിടയിലും എല്ലാം പരിപാടിയുടെ തയ്യാറെടുപ്പിനായി എല്ലാപേരും ഒരുപോലെ പ്രയത്നിച്ചു. പുൽക്കൂട് ഒരുക്കുന്നത് മുതൽ കേക്ക് വാങ്ങുന്നത് വരെയുള്ള എല്ലാ ചെറുതും വലുതുമായ കാര്യങ്ങൾ ഒത്തൊരുമയോടെ, ചിരിച്ചും കളിച്ചും പരസ്പരം സഹായിച്ചും നമ്മൾ ചെയ്തു എന്നുള്ളതാണ് ഈ ആഘോഷത്തെ കൂടുതൽ മനോഹരമാക്കിയത്🤗.
അതു തന്നെയാണല്ലോ ക്രിസ്മസ് നൽകുന്ന സന്ദേശവും.മനസ്സറിഞ്ഞു ചെയ്യുന്ന ഏതൊരു കാര്യത്തിന്റെ ഫലവും അതിമധുരം നൽകുന്നതായിരിക്കും എന്നുള്ളതിനുള്ള തെളിവ് ആയിരുന്നു ഈ ക്രിസ്മസ് പരിപാടി. 🥰
എല്ലാവർക്കും നന്മ നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിക്കുന്നു.!!💖

No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...