Friday, 16 February 2024

COMMUNITY LIVING CAMP DAY -5

അഞ്ചാമത്തെ ദിവസവും ആരംഭിച്ചത് എയ്റോബിക്സ് കൂടി തന്നെയായിരുന്നു എന്നാൽ ഇന്ന് ഞങ്ങളുടെ ക്യാമ്പ് അവസാനിക്കുന്നു എന്ന സന്തോഷവും വിഷമവും ഒരേ സമയം മനസിലുണ്ടായിരുന്നു..ഇത്രയും മികച്ച ഫുഡും ഞങ്ങൾ തീർച്ചയായും മിസ്സ്‌ ചെയ്യും.. പതിവുപോലെ ക്യാമ്പ് ന്യൂസ്‌ ഉണ്ടായിരുന്നു.. തുടർന്ന് ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു സെഷൻ ഉണ്ടായിരുന്നു. അത് കൈകാര്യം ചെയ്തത് ഹരികൃഷ്ണൻ സാറായിരുന്നു വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് കൊണ്ട് വളരെ മികച്ച ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന് അദ്ദേഹം കാണിച്ചു തന്നു.. ഇത്രയും ചുരുങ്ങിയ സമയത്തിൽ ഒതുക്കേണ്ടതല്ല ഇങ്ങനെയൊരു സെഷൻ എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ കോളേജിലേക്ക് ഒരു ദിവസം എത്താം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്..
തുടർന്ന് ക്യാമ്പിന്റെ അവസാന സെഷനിലേക്ക് എത്തിച്ചേർന്നു.. അതെ..എല്ലാ തുടക്കങ്ങൾക്കും ഒരു അവസാനം ഉണ്ട്... ഈ സെഷനിൽ പങ്കെടുക്കുന്നതിന് വേണ്ടി ബൈസ് പ്രിൻസിപ്പൽ ഡോക്ടർ വി കെ സന്തോഷ് കുമാർ സാർ എത്തിച്ചേർന്നിരുന്നു.. അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതിലൂടെ ഈ സെഷൻ അവസാനിച്ചു.ക്യാമ്പ് സോങ് എല്ലാവരും ചേർന്ന് ആലപിച്ചു. ഗ്രാമീണ പഠന കേന്ദ്രത്തിലെ കോളേജിന്റെയും ഞങ്ങൾ ഓരോരുത്തരുടെയും പേരിൽ നന്ദി പറയുകയും സ്നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. ലോഷൻ,ഹാൻഡ്ബാഷ് എന്നിവ വിറ്റ് ഞങ്ങൾക്ക് ലഭിച്ച പൈസ കോളേജിലേക്ക് സംഭാവന ചെയ്തു. ഗ്രൂപ്പ് ഫോട്ടോ എടുക്കാനും മറന്നില്ല.. അങ്ങനെ ഔദ്യോഗികമായി ഞങ്ങളുടെ ക്യാമ്പ് അവസാനിച്ചു... ബാഗുകൾ പാക്ക് ചെയ്ത് മലയിറങ്ങുമ്പോൾ ഒരുപാട് അനുഭവങ്ങളും ഓർമ്മകളും കൊണ്ടാണ് ഞങ്ങൾ പോകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ആദ്യത്തെ ക്യാമ്പ് ആയിരുന്നു ഇത്.... ഒരുപാട് സന്തോഷത്തോടുകൂടിയാണ് ഈ ക്യാമ്പിനെ നോക്കി കാണുന്നത്... ജീവിതത്തിലേക്ക് മികച്ച ഒരുപാട് ഓർമ്മകൾ നൽകിക്കൊണ്ടാണ് ഈ ക്യാമ്പ് കടന്നുപോകുന്നത്...

No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...