Tuesday, 13 February 2024

COMMUNITY LIVING CAMP DAY -2 💜💙

രണ്ടാം ദിനം ആരംഭിച്ചത് എയ്റോബിക്സോടുകൂടിയാണ്.CET യിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ ആയ ജിതി ടീച്ചറിന്റെ നേതൃത്വത്തിലാണ് എയ്റോബിക്സ് സംഘടിപ്പിച്ചത്. വളരെ ലളിതമായ ചുവടുകൾ കൊണ്ടും താളഭംഗി കൊണ്ടും എയ്റോബിക് സെഷൻ വളരെ മികച്ചതായി തീർന്നു.. ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു ഇത്.. വളരെയധികം എൻജോയ് ചെയ്യാൻ സാധിച്ചു. ആഹാരം കഴിച്ച ശേഷം ക്യാമ്പ് ന്യൂസ്‌ വായന ആയിരുന്നു..5 ഗ്രൂപ്പുകളും തല പുകച്ചാലോചിച്ചു എഴുതിയ ന്യൂസ്‌ നിറ കയ്യടികൾക്കൊപ്പമാണ് സദസ്സ് സ്വീകരിച്ചത്.. 
നാച്ചുറൽ സയൻസ് വിഭാഗം തീം പ്രസന്റേഷൻ നടത്തിയതും വളരെ ഉപകാര പ്രദമായിരുന്നു.. തുടർന്ന് ആദ്യ സെഷൻ കൈകാര്യം ചെയ്തത് വിജയൻ പിള്ള സാറായിരുന്നു. സൈക്കോളജിയിലെ പ്രധാന ആശയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. ഉച്ചയ്ക്ക് ലഭിച്ച കുറച്ച് സമയം കൾച്ചറൽ ആക്ടിവിറ്റികൾ കൊണ്ടും ഗെയിം കൊണ്ടും സമ്പന്നമാക്കാൻ സാധിച്ചു.
രണ്ടാമത്തെ സെഷൻ കൈകാര്യം ചെയ്ത ശ്രീനാഥ് സാറിന്റേത് മികച്ച ഒരു ക്ലാസ് തന്നെയായിരുന്നു. Campus to community എന്ന വിഷയത്തിൽ ഊന്നിയുള്ള ക്ലാസ്സ് വളരെയധികം ഇന്ററാക്ടീവും ഇൻഫർമേറ്റീവും ആയിരുന്നു.. കേവലം ആറു പേപ്പറുകൾ ഉപയോഗിച്ച് അദ്ദേഹം സംഘടിപ്പിച്ച world tour എന്ന ഗെയിം team spirit, leadership quality എന്നിവ ഊട്ടിയുറപ്പിച്ചു.. തുടർന്നുള്ള സെക്ഷൻ കൈകാര്യം ചെയ്തത് ആൻസൺ പി അലക്സാണ്ടർ സർ ആയിരുന്നു.. Effective communication എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് വളരെ മികച്ച ഒരു സെക്ഷൻ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. നർമ്മം കലർന്ന അവതരണ രീതിയും നാടകവും ആക്ടിവിറ്റികളും എല്ലാം ഈ സെഷൻ മികച്ചതാക്കി തീർത്തു... സെഷനുകൾക്കിടയിൽ റിലാക്സ് ചെയ്യുന്നതിനുള്ള സമയം വളരെ കുറവായിരുന്നു.. അതിനിടയിൽ ഞങ്ങൾ കുറച്ചുപേർ ശ്രീജ ടീച്ചറിനോപ്പം നാളെ സർവ്വേക്ക് പോകേണ്ട സ്ഥലം നോക്കാനും പോയിരുന്നു..ഗ്രാമീണ പഠന കേന്ദ്രത്തിലെ ഫുഡിനെ കുറിച്ച് പറയാതെ പോകാൻ കഴിയില്ല.. ഫുഡിന്റെ ആരാധക പിന്തുണ ദിനം പ്രതി കൂടുകയാണ്... രാത്രിയിൽ അടുത്ത ദിവസത്തേക്ക് വേണ്ട ക്യാമ്പ് ന്യൂസ്‌, ഫ്ലാഷ് മോബ്, പോസ്റ്റർ എന്നിവക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ സജീവമായിരുന്നു.

No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...