Monday, 12 February 2024

COMMUNITY LIVING CAMP - DAY 1😍❣️

Community Living Camp is a vital component of the B.Ed curriculum, designed to provide prospective teachers with a unique learning experience that goes beyond the traditional classroom setting. This camp is included in the curriculum to promote the development of essential life skills, community engagement, and collaborative learning among future educators.

Our college, the Government College of Teacher Education, has scheduled an exciting Community Living Camp from February 12th to 16th at the Karakulam Grameena Padana Kendram. The anticipation among us was palpable as we prepared for this unique experience. Each student in our class was assigned specific duties to ensure the smooth running of the camp. Day leaders were appointed to oversee daily activities, while committee leaders took charge of various aspects like logistics, food, and event planning. We were divided into groups to promote teamwork and collaboration. Adding a personal touch to our preparations, we handcrafted a beautiful banner that represented our collective enthusiasm and creativity. The entire process of organizing and planning the camp not only heightened our excitement but also fostered a strong sense of community and responsibility among us.Inspired by our collective vision, we named the camp "Chiranthana," meaning everlasting, symbolizing our commitment to enduring and impactful change. 

രാവിലെ 9 30 മുതൽ തന്നെ ഗാന്ധിഭവനിൽ നിന്നെത്തിയ ഉമ്മർ , സുകുമാരൻ, സ്മിത എന്നിവരുടെ നേതൃത്വത്തിൽ ലോഷൻ, ഹാൻഡ് വാഷ് എന്നിവ തയ്യാറാക്കി. Earn while you learn എന്ന ആപ്തവാക്യത്തിൽ ഊന്നിയുള്ള പ്രവർത്തനമാണ് സംഘടിപ്പിച്ചത്. 
സോഷ്യൽ സയൻസ് ക്ലാസ് റൂമും ഹിന്ദി ക്ലാസ് റൂമും കുട്ടികളുടെ ലഗേജുകളാൽ നിറഞ്ഞിരുന്നു. ഏകദേശം 12 45 ഓടുകൂടി ഭക്ഷണം കഴിച്ചശേഷം മോഡൽ സ്കൂളിലെ സ്കൂൾ ബസ്സിൽ ഗ്രാമീണ പഠന കേന്ദ്രത്തിലേക്ക് യാത്ര തിരിച്ചു. ബസ് നിർത്തുമ്പോൾ വലിയൊരു മലയാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്. ലഗേജിന്റെ ഭാരവും സൂര്യന്റെ കഠിനമായ ചൂടും മല കയറ്റത്തെ കൂടുതൽ വിഷമകരമാക്കി മാറ്റി...... വലിയ വിഷമത്തോടു കൂടിയാണ് മല കയറിയതെങ്കിലും മലമുകളിൽ ഞങ്ങളെ കാത്തിരുന്നത് നല്ല അനുഭവങ്ങൾ തന്നെയായിരുന്നു. ഉദ്ഘാടന കർമ്മം ആയിരുന്നു ആദ്യം.. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ വിശിഷ്ട അതിഥി ആയിട്ടുള്ള ബ്രഹ്മ നായകം മഹാദേവൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
വളരെ കുറച്ച് സമയം കൊണ്ട് തയ്യാറാക്കി അവതരിപ്പിച്ച ക്യാമ്പ് സോങ് എല്ലാവരെയും വിസ്മയിപ്പിച്ചു.. 😍 സോങ് രചിക്കുകയും ആലപിക്കുകയും ചെയ്ത കീർത്തന അനിലും ഗൗരി വേണുവും എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി... തുടർന്ന് ബ്രഹ്മനായകം മഹാദേവൻ സാറിന്റെ ഒരു ക്ലാസും ഉണ്ടായിരുന്നു എങ്ങനെ മൂന്നു മണിക്കൂർ ചെലവഴിക്കും എന്ന ആശങ്കയിൽ നിന്ന് ഏകദേശം നാലര മണിക്കൂറോളം യാതൊരുവിധത്തിലുമുള്ള ബോറടികളില്ലാതെ ചെലവഴിക്കാൻ സാധിച്ചു. ഒരു സെക്കൻഡ് പോലും ബോറടിപ്പിക്കാതെ വളരെ ആക്ടീവായി ഞങ്ങളെ പങ്കെടുപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു... എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഒരു അനുഭവമാണ് ഈ നാലരമണിക്കൂറിൽ എനിക്ക് ലഭിച്ചത്....... വിശിഷ്ട വ്യക്തിയെക്കുറിച്ച് അധ്യാപകരും മറ്റുള്ളവരും പറഞ്ഞതൊന്നും അലങ്കാര വാക്കുകളായിരുന്നില്ല എന്ന് വ്യകതമാക്കുന്നതായിരുന്നു  ചിരന്തനയിലെ ആദ്യ സെഷൻ...

പറക്കാൻ ചിറകുകളുടെ ആവശ്യമില്ല നമ്മുടെ മനസ്സിൽ ഒരു ആകാശം ഉണ്ടായാൽ മതി എന്ന് സാറിന്റെ വാക്കുകൾ എന്നും എന്റെ മനസിലുണ്ടാകും... 😍ആദ്യ സെഷൻ പൂർത്തിയായതിനു ശേഷം ഞങ്ങൾ അവരവർക്ക് അനുവദിച്ചിട്ടുള്ള റൂമുകളിലേക്ക് എത്തി. അഞ്ചുപേർ അടങ്ങുന്നതായിരുന്നു ഒരു റൂം... ആ ദിവസത്തെ ക്യാമ്പ് ന്യൂസ് തയ്യാറാക്കുന്നതിന് എല്ലാവരും ജനറൽ ഹാളിൽ ഒത്തുകൂടിയതും പുതിയൊരു ഓർമ്മയായിരുന്നു... കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിലെ ഭക്ഷണത്തെക്കുറിച്ച് പറയാതെ പോകുന്നത് നീതിയാകില്ല... അത്രയും മികച്ച ഭക്ഷണമാണ് ആദ്യദിവസം ഞങ്ങൾക്ക് ലഭിച്ചത്...







No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...