അധ്യാപന പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ഈ ആഴ്ച മുതൽ പാഠഭാഗങ്ങൾ പഠിപ്പിച്ച് തുടങ്ങണം. സബ്സ്ടിട്യൂഷൻ കിട്ടിയപ്പോൾ എട്ടാം ക്ലാസ്സിൽ കയറുകയും അവിടെയുള്ള കുട്ടികളെ പരിചയപ്പെടുകയും ചെയ്തു.
9.E ക്ലാസ്സ് എനിക്ക് അടിസ്ഥാന പാഠാവലി പഠിപ്പിക്കുവാനുള്ള ക്ലാസ്സ് ആയതു കൊണ്ടു തന്നെ അവിടെ ചെന്ന് വിശദമായി കുട്ടികളെ പരിചയപ്പെട്ടു. ശേഷം, പാഠഭാഗത്തിന്റെ ആമുഖം പറഞ്ഞു. മികച്ച പ്രതികരണങ്ങളാണ് കുട്ടികളിൽ നിന്നും ലഭിച്ചത്.
19/6/2024
ജൂൺ 19 വായനാദിനം ആണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയ പി എൻ പണിക്കരുടെ ചരമദിനം. അതിനോടാനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ത പോസ്റ്ററുകൾ, മത്സരങ്ങൾ, പരിപാടികൾ എന്നിവ ഉണ്ടായിരുന്നു.
9 E ക്ലാസ്സിൽ ശാന്തിനികേതനം എന്ന പാഠഭാഗം ആരംഭിക്കുകയും പ്രധാന ആശയം പറയുകയും ചെയ്തു.
ഏറ്റവും അവസാനത്തെ പീരീഡ് 8 F ൽ ആണ്. അവിടെ വഴിയാത്ര എന്ന പാഠഭാഗം ആരംഭിക്കുകയും, കവി പരിചയം നടത്തുകയും ചെയ്തു.
20/6/24
തിങ്കൾ, എല്ലാ കുട്ടികൾക്കും യൂണിറ്റ് ടെസ്റ്റ് ആയതു കൊണ്ട് ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാഠഭാഗം വേഗത്തിൽ തീർക്കേണ്ടുന്നതുണ്ട്. ഇന്ന് എട്ടാം ക്ലാസ്സിൽ അവസാനത്തെ പിരീഡ് മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പക്ഷേ രണ്ടാമത്തെ പിരീഡ് സബ്സ്ടിട്യൂഷൻ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഉദ്ദേശിച്ചതിലും കൂടുതൽ പാഠഭാഗം പഠിപ്പിച്ച തീർക്കാനായി. കുട്ടികൾക്ക് കൃത്യമായി സംശയങ്ങൾ പറഞ്ഞു കൊടുക്കാനും സാധിച്ചു.
അഞ്ചാമത്തെ പിരീഡ് 9 ഡി ക്ലാസ്സിൽ അടിസ്ഥാന പാഠാവലിയിലെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കാനായി ടീച്ചറിന്റെ നിർദ്ദേശപ്രകാരം എത്തി.
21/6/24
ഇന്ന് യോഗ ദിനത്തോടനുബന്ധിച്ച് SPC വിഭാഗത്തിൽ ഉള്ള കുട്ടികളുടെ യോഗ പ്രാക്ടീസ് ഉണ്ടായിരുന്നു.
ഇന്നത്തെ ദിവസം നാലു പിരീഡും ക്ലാസ് ആയിരുന്നു നാലാമത്തെ പിരീഡ് മാത്രമായിരുന്നു ടൈംടേബിൾ പ്രകാരം ക്ലാസ് ഉണ്ടായിരുന്നത്. എന്നാൽ മൂന്നാമത്തെ പിരീഡ് സബ്സ്റ്റ്യൂഷൻ ലഭിച്ചു. വഴിയാത്ര എന്ന പാഠഭാഗം പഠിപ്പിച്ച് തീർക്കുകയും, പദപരിചയം, ആമുഖം എന്നിവ കൊടുക്കുകയും ചെയ്തു. 9 E ക്ലാസ്സിൽ ആറാമത്തെ പിരീഡ് സബ്സ്റ്റിറ്റ്യൂഷനായി ചെല്ലുകയും ശാന്തിനികേതനം എന്ന പാഠഭാഗം രണ്ട് ഖണ്ഡിക പഠിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ഇതേ പാഠഭാഗത്തിന്റെ ടെസ്റ്റ് പേപ്പർ പറഞ്ഞിരിക്കുന്നതിനാൽ തിങ്കളാഴ്ച നോട്ട് കൊടുക്കണം. കട്ടിയുള്ള ഭാഷയാണ് ശാന്തിനികേതനത്തിലേത്. അതുകൊണ്ട് കൂടുതൽ പരിശ്രമം വേണ്ടി വന്നു.കുട്ടികൾക്ക് പാഠഭാഗം കൃത്യമായി മനസ്സിലായി എന്ന് തന്നെയാണ് എന്റെ വിശ്വാസം.
No comments:
Post a Comment