ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഇന്നേ ദിവസം ആരംഭിച്ചു. ഗവണ്മെന്റ് ഗേൾസ് എച് എസ് എസ് സ്കൂൾ കോട്ടൻഹിൽ തന്നെയാണ് ഇത്തവണയും പരിശീലന കേന്ദ്രമായി തെരഞ്ഞെടുത്തത്.കഴിഞ്ഞ അധ്യാപന പരിശീലനത്തിന്റെ അറുപതു ദിനങ്ങൾ ഒട്ടേറെ തിരിച്ചറിവുകൾ നൽകിയാണ് കടന്നു പോയത്. ഇത്തവണയും അപ്രകാരം തന്നെ ആകട്ടെ എന്ന് പ്രത്യാശിക്കുന്നു. പതിനേട്ടാം തീയതി മുതൽ മാത്രമേ പഠിപ്പിച്ചു തുടങ്ങാൻ കഴിയുകയുള്ളു.
പഠിപ്പിക്കുവാനുള്ള പാഠഭാഗങ്ങളുടെ വിവരങ്ങൾ അതാത് അധ്യാപകരുടെ അടുത്ത് നിന്നും വാങ്ങിച്ചിട്ടുണ്ടായിരുന്നു.
8 F, 9 E എന്നീ ക്ലാസുകളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.
ഒരു വട്ടം അധ്യാപന പരിശീലനത്തിന് വന്നിട്ടുണ്ടെങ്കിലും ചെറിയൊരു ഭയം ഉള്ളിൽ ഉണ്ടായിരുന്നു.. എന്നാൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണം കണ്ടപ്പോൾ അത് പതുക്കെ മാറാൻ തുടങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ കൃത്യമായ തയ്യാറെടുപ്പും ആസൂത്രണവും ആവശ്യമായിട്ടുണ്ട്. ഇനിയുള്ള ദിനങ്ങൾ മികച്ച രീതിയിൽ തന്നെ കടന്നു പോകും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ആദ്യ ദിനത്തിന് തിരശീല വീണു. 🥰
അധ്യാപന പരിശീലനത്തിന്റെ രണ്ടാം ദിവസം അത്യാവശ്യം നന്നായി തന്നെ കടന്നു പോയി. ഡ്യൂട്ടികളും പ്രവർത്തനങ്ങളും ആയി ദിവസം കടന്നു പോയത് അറിഞ്ഞില്ല. രാവിലെ ഒൻപത് മണിയായപ്പോൾ തന്നെ സ്കൂളിൽ എത്തുകയും ഒപ്പിടുകയും ചെയ്തു. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് രാവിലെ അസംബ്ലി ഉണ്ടായിരുന്നു. അതിനുശേഷം 9 G ക്ലാസ്സിൽ സബ്സ്ടിട്യൂഷൻ ആയി ചെന്നു.
ഓഫീസ് വർക്ക് ഉണ്ടായിരുന്നത് എല്ലാവരും ഒരുമിച്ച് ചെയ്തു.കുട്ടികൾ നൽകിയ ഐ ഡി കാർഡ് വിവരങ്ങൾ പരിശോധിക്കാനും തന്നവരുടെ പേര് ലിസ്റ്റിൽ അടയാളപ്പെടുത്തുവാനും ആയിരുന്നു ഡ്യൂട്ടി. നാലാമത്തെ പീരീഡ് 8 F ലേക്ക് സബ്സ്ടിട്യൂഷനായി ചെന്നു. കുട്ടികളെ പരിചയപ്പെടുകയും മലയാളം പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ആരൊക്കെയുണ്ട് എന്ന കാര്യം തിരക്കി. മലയാളം തീരെ ബുദ്ധിമുട്ടുള്ള ഒരു കുട്ടി ക്ലാസ്സിലുണ്ടായിരുന്നു. മുൻവർഷങ്ങളിൽ മലയാളം മൂന്നാം ഭാഷയായി മാത്രമേ 'ശിവാനി' പഠിച്ചിട്ടുള്ളു. അതിനാൽ എഴുതാനും വായിക്കാനും കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. വരും ദിവസങ്ങളിൽ ആ പ്രശ്നം പരിഹരിക്കാൻ
ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടാം ദിനം വളരെ ഭംഗിയായി തന്നെ അവസാനിച്ചു.❣️
14/6/2024
ഇന്നത്തെ ദിവസം വളരെ മികച്ചതായിരുന്നു. രാവിലെ ഉള്ള അസംബ്ലിക്ക് ശേഷം പാഠാസൂത്രണം തയ്യാറാക്കാൻ ആരംഭിച്ചു. മൂന്നാമത്തെ പീരീഡ് 8F ൽ തന്നെ സബ്സ്ടിട്യൂഷൻ ആയി ചെന്നു. പുതിയ കുറച്ചു കുട്ടികളെ പരിചയപ്പെട്ടു. മലയാളവുമായി ബന്ധപ്പെട്ട കുറച്ചു വിഷയങ്ങൾ സംസാരിച്ചു. അവരോടു വിശദമായി സംസാരിക്കുകയും ചെയ്തു. കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ താല്പര്യമുള്ള മേഖലകൾ എല്ലാം മനസ്സിലാക്കി. അഭിനയം, നൃത്തം, സംഗീതം, രചന, ചിത്രകല എന്നിങ്ങനെ നല്ല കഴിവുകൾ ഉള്ള പ്രതിഭകളാണ് ആ ക്ലാസ്സിൽ ഉണ്ടായിരുന്നത്. ഭാഷാപഠനവുമായി ഈ സർഗ്ഗാത്മക കഴിവുകളെ ബന്ധിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു. അപ്രകാരം ഭാഷാപഠനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും.
ഈ ആഴ്ചയിലെ അവസാന ദിവസം! രാവിലത്തെ ആസംബ്ലിക്കു ശേഷം, സബ്സ്റ്റിട്യൂഷൻ വാങ്ങിക്കുകയും ക്ലാസ്സുകളിലേക്ക് പോവുകയും ചെയ്തു. 9 J ക്ലാസ്സിലാണ് ചെന്നത്. അടുത്ത ദിവസം യു പി എസ് സി പരീക്ഷ ഉള്ളതിനാൽ ഉച്ച വരെ മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു. 12.30 കഴിഞ്ഞപ്പോൾ സ്കൂളിൽ നിന്ന് ഇറങ്ങി.
No comments:
Post a Comment