Sunday, 30 June 2024

TEACHING PRACTICE PHASE -2, WEEKLY REPORT - 3 📚👩🏻‍🏫


24/6/24


പ്ലസ് വൺ പ്രവേശനോത്സവം ആയിരുന്നു. ഒട്ടേറെ കുട്ടികളും രക്ഷാകർത്താക്കളും മാധ്യമങ്ങളും ആയി, ഒരുത്സവ പ്രതീതി ആയിരുന്നു. ഒൻപതാം ക്ലാസ്സിൽ ശാന്തിനികേതനം എന്ന പാഠഭാഗത്തിലെ പ്രവേശക പ്രവർത്തനവും ആമുഖവും നൽകി.ചോദ്യങ്ങൾ വന്നാൽ എങ്ങനെ എഴുതണം എന്നുള്ള കാര്യവും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് അടുത്ത ദിവസങ്ങളിലേക്കുള്ള പാഠാസൂത്രണവും തയ്യാറാക്കി തുടങ്ങി.

25/6/24

 ഇന്നത്തെ ദിവസം മറ്റ് ക്ലാസുകളിൽ പിരീഡ് ഒന്നുമില്ലായിരുന്നു ആയതിനാൽ 
ഒൻപത് ഇ ക്ലാസിൽ രാവിലെയും ഉച്ചയ്ക്കും സബ്സ്റ്റിറ്റ്യൂഷൻ എടുത്തു. ആദ്യത്തെ പീരീഡ് ക്ലാസ്സിൽ  ചെന്ന് വിഗ്രഹാർത്ഥം എന്താണെന്ന് പറഞ്ഞു കൊടുക്കുകയും, ശേഷം അവരെക്കൊണ്ട് കുറച്ചു പദങ്ങൾ എഴുതിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച നടത്താനുള്ള യൂണിറ്റി ടെസ്റ്റിന്റെ ചോദ്യപേപ്പർ തയ്യാറാക്കുകയും നിർദ്ദേശിക്കപ്പെട്ട ടീച്ചറിൽ നിന്ന് അനുമതി വാങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് അഞ്ചാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ശാന്തിനികേതനം എന്ന പാഠത്തിന്റെ ബാക്കി കുറച്ചുഭാഗം പഠിപ്പിച്ചു. പഠിപ്പിച്ചതിനു ശേഷം കുട്ടികളെ കൊണ്ട് ഓരോ ഖണ്ഡികയായി വായിപ്പിക്കുകയും അവരെക്കൊണ്ട് തന്നെ അർത്ഥം പറയിക്കുകയും ചെയ്തു. അടുത്ത ദിവസത്തെ പരീക്ഷക്ക്‌ വേണ്ടി തയ്യാറെടുക്കാൻ നിർദ്ദേശം നൽകിയിട്ട് ക്ലാസ്സിൽ നിന്നു മടങ്ങി.

26/6/24

ആന്റി നാർകോട്ടിക് ഡേയുമായി ബന്ധപ്പെട്ട് കുട്ടികളുമായി പ്രത്യേക അസ്സെമ്പ്ളി, റാലി എന്നിവ ഉണ്ടായിരുന്നു.
ഇന്ന് 9 E ക്ലാസ്സിൽ യൂണിറ്റ് ടെസ്റ്റ്‌ നടത്തി. ശാന്തിനികേതനം എന്ന പാഠമാണ് പരീക്ഷയായി നടത്തിയത്. മാർക്ക്‌ ലിസ്റ്റ് തയ്യാറാക്കി, ഗ്രേഡുകൾ നൽകി അവ സിന്ധു ടീച്ചറിനെ ഏൽപ്പിച്ചു. ഏറ്റവും അവസാനത്തെ പീരീഡ് 8 f ൽ അമ്മമ്മ എന്ന പാഠം ആരംഭിച്ചു.

27/6/24 
ഇന്ന് രണ്ടാമത്തെ പീരീഡ് 9 B ക്ലാസ്സിൽ ചെല്ലുകയും തിരുത്തിയ ഉത്തരക്കടലാസ്സ് നൽകുകയും ചെയ്തു. കുട്ടികൾക്ക് വിലയിരുത്തലിന്റെ മാനദണ്ഡങ്ങൾ പറഞ്ഞു കൊടുത്തു. അമ്മമ്മ എന്ന പാഠഭാഗം എട്ടാം ക്ലാസ്സിൽ എടുത്തു.

28/6/24

ഇന്നത്തെ ദിവസം വളരെ ഭംഗിയായി തന്നെ മുന്നോട്ട് പോയി. ഒൻപതാം ക്ലാസ്സിൽ പീരീഡില്ലായിരുന്നു.എങ്കിലും പാഠഭാഗം തീർക്കേണ്ടതിനാൽ അഞ്ചാമത്തെ പീരീഡ് സബ്സ്ടിട്യൂഷനായി ചെന്നു.പാഠഭാഗം കുറച്ചു കൂടി പഠിപ്പിച്ചു.അസൈൻമെന്റും നൽകി. അവസാനത്തെ പീരീഡ് 8 Fl ചെല്ലുകയും അമ്മമ്മ എന്ന പാഠഭാഗം തീർക്കുകയും ചെയ്തു.



No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...