1/7/2024
ഇന്ന് 9 E യിൽ ചെല്ലുകയും ശാന്തിനികേതനം എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു.പാഠഭാഗം പൂർണ്ണമായും അവസാനിച്ചു. ശേഷം പ്രവർത്തനങ്ങൾ നൽകി. എല്ലാ കുട്ടികളുടെയും നോട്ട് ബുക്ക് പരിശോധിച്ചു. അഞ്ചാമത്തെ പിരീഡ് അപ്രതീക്ഷിതമായി സബ്സ്ടിട്യൂഷൻ ലഭിച്ചു. അതുകൊണ്ടുതന്നെ 8 f ൽ ചെന്ന് വഴിയാത്ര എന്ന പാഠഭാഗത്തിന്റെ നോട്ട് നൽകി. വളരെ നല്ല രീതിയിൽ തന്നെ ഇന്നത്തെ ദിവസം അവസാനിച്ചു. ❤️
ഇന്ന് രാവിലെ തന്നെ അസംബ്ലി ഉണ്ടായിരുന്നു. എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും കുട്ടികളെ മുഴുവൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ നിരത്തി കൊണ്ടുള്ള അസംബ്ലി ആയിരുന്നു ഇന്നത്തേത്. രാവിലെ അസംബ്ലി ആയതിനാൽ ആദ്യത്തെ പീരീഡ് നഷ്ടമായി. ഇന്നത്തെ ദിവസം മറ്റ് പീരിഡുകൾ എനിക്കില്ലായിരുന്നു. രണ്ടാമത്തെ പിരീഡ് 9 E ക്ലാസ്സിൽ സബ്സ്ടിട്യൂഷൻ ലഭിച്ചു. അവിടെ ശാന്തിനികേതനം എന്ന പാഠഭാഗത്തിന്റെ ബാക്കി കുറിപ്പുകൾ നൽകി.
3/7/24
വളരെ മികച്ച രീതിയിൽ ഇന്നത്തെ ദിവസം ആരംഭിച്ചു. രാവിലെ തന്നെ അധ്യാപക വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് എച്ച് എം ഉഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളുമായി ബന്ധപ്പെട്ട കുറച്ച് പ്രശ്നങ്ങൾ സ്കൂളിൽ നടക്കുന്ന സാഹചര്യത്തിൽ, അമിതമായ സ്വാതന്ത്ര്യമോ പഠനത്തിനപ്പുറത്തേക്ക് ക്ലാസിലെ അച്ചടക്കം ഇല്ലാതാക്കുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനങ്ങളോ ഉണ്ടാകരുത് എന്ന നിർദ്ദേശം ലഭിച്ചു. ഈ സ്കൂളിൽ നിൽക്കുന്നിടത്തോളം സമയം നാം ഇവിടുത്തെ അധ്യാപകർ തന്നെയാണ്. ശാസന വേണ്ടിടത്ത് ശാസനയും സ്നേഹം വേണ്ടി സ്നേഹവും നൽകാം. പക്ഷേ ഒരിക്കലും അധികമായി കുട്ടികളെ ക്ലാസ്സിൽ നിന്ന് പുറത്തു പോകാനോ ബഹളം വയ്ക്കാനോ അനുവദിക്കരുത്. ഈ നിർദ്ദേശങ്ങൾ തീർച്ചയായും പാലിക്കപ്പെടേണ്ടതു തന്നെയാണ്. രണ്ടാമത്തെ പിരീഡ് ഒൻപത് ഈ ക്ലാസിൽ ചെല്ലാൻ ശാന്തിനികേതനം എന്ന പാഠഭാഗത്തിന്റെ പ്രവർത്തനങ്ങളും നൽകി ചർച്ച ചെയ്തു. അതോടുകൂടി ആ പാഠഭാഗത്തിന്റെ പ്രവർത്തനങ്ങൾ എല്ലാം അവസാനിച്ചു.ഏറ്റവും അവസാനത്തെ പിരീഡ് എട്ടാം ക്ലാസിൽ പോവുകയും വഴിയാത്ര എന്ന പാഠഭാഗത്തിന്റെ നോട്ട് നൽകുകയും ചെയ്തു.
4/7/24
നിരാശ എന്ന തലക്കെട്ട് ഇന്നത്തെ ദിവസത്തിന് നൽകേണ്ടിവരും. കാര്യമായി സബ്ഷൻ പിരീഡുകൾ കിട്ടുന്നില്ല. പോരാത്തതിന് അടുത്ത യൂണിറ്റ് എട്ടാം ക്ലാസിൽ ഇതുവരെ തുടങ്ങിയിട്ടും ഇല്ല. ഇന്ന് ഏറ്റവും അവസാനത്തെ പിരീഡ്
എട്ടാം ക്ലാസിലായിരുന്നു. വഴിയാത്ര എന്ന പാഠഭാഗത്തിന് നോട്ട് കൊടുത്തു. അമ്മമ്മ എന്ന പാഠത്തിന്റെ നോട്ട് കൂടി നൽകിയിട്ട് സന്ധി എടുക്കണം. കുട്ടികൾക്ക് എഴുതാൻ കുറച്ചു മടിയുള്ളതു കൊണ്ട് മന്ദഗതിയിലാണ് പോക്ക്. നാളെ കൊണ്ട് തീർക്കാൻ ആകും എന്നാണ് പ്രതീക്ഷ.
5/7/24
ഇന്നത്തെ ദിവസം പിടിഎ മീറ്റിംഗ് ആയതുകൊണ്ട് തന്നെ ഉച്ചയ്ക്കുശേഷം ഇല്ലായിരുന്നു. നാലാമത്തെ പിരീഡ് ആയിരുന്നു എട്ടാം ക്ലാസിൽ. അവിടെ സന്ധി പഠിപ്പിച്ചു. കൃത്യമായി പഠിപ്പിക്കുകയും നോട്ട് നൽകുകയും ചെയ്തു. കുട്ടികൾക്ക് ഈ ഭാഗം സംശയമുണ്ടായിരുന്നു. ഉച്ചയ്ക്ക് വന്ന കുട്ടികൾക്ക് അത് വീണ്ടും പറഞ്ഞു കൊടുത്തു. ഒരുപാട് ഉദാഹരണങ്ങൾ നൽകി. നല്ല രീതിയിൽ പരിശ്രമിച്ചിട്ടാണ് അവർക്ക് മനസ്സിലാക്കിക്കൊടുത്തത്. ചാർട്ട് ആണ് ബോധനോപകരണമായി കൊണ്ടുപോയത്. അതിൽ ഒരുപാട് ഉദാഹരണങ്ങൾ എഴുതിയിരുന്നു. അവ കുട്ടികൾ തന്നെ പിരിച്ചെഴുതി സന്ധി കണ്ടുപിടിച്ചു. വീണ്ടും പ്രവർത്തനങ്ങൾ അവരെക്കൊണ്ട് ചെയ്യിക്കേണ്ടതുണ്ട്.
No comments:
Post a Comment