Sunday, 28 July 2024

TEACHING PRACTICE PHASE - 2,WEEKLY REPORT- 7 🥰📚


22/7/24
 ബിഎഡ് നാലാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ അവസാനത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.ഇന്ന് ഒൻപതാം ക്ലാസിന് ടെസ്റ്റ് പേപ്പർ പറഞ്ഞിട്ടുണ്ട്. ശാന്തിനികേതനം, സ്മാരകം എന്നീ പാഠഭാഗങ്ങളിൽ നിന്നും 10 മാർക്കിനാണ് പറഞ്ഞിരിക്കുന്നത്. ഇന്ന് മൂന്നാമത്തെ പിരീഡ് എട്ടാം ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷനായി ലഭിച്ചു.അപ്പോൾ കാർമുകിലിന്  ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം എന്ന പാഠഭാഗത്തിന്റെ ആമുഖം, അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ എന്നിവ പറഞ്ഞുകൊടുത്തു. ആറാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ടെസ്റ്റ് നടത്തി. 19 പേർ ഉണ്ടായിരുന്ന ക്ലാസ്സിൽ 14 പേർ മാത്രമേ വന്നിരുന്നുള്ളൂ. ബാക്കിയുള്ളവർക്ക് നാളെ ഉച്ചയ്ക്ക് ടെസ്റ്റ് നടത്താം എന്ന് വിചാരിക്കുന്നു. എട്ടാം ക്ലാസ്സിലെ സിദ്ധിശോധകത്തിന്റെ ഫലം, കൃത്യമായി ഗ്രേഡും മാർക്കും ചേർത്ത് എഴുതി സിന്ധു ടീച്ചറെ ഏൽപ്പിച്ചു.

23/7/24

 ഇന്ന് എട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലും പിരീഡ് ഇല്ലാത്ത ദിവസമാണ് ഒമ്പതാം ക്ലാസിലെ അഞ്ച് കുട്ടികൾക്ക് ഇന്നുച്ചയ്ക്ക് പുന: പരീക്ഷ പറഞ്ഞിട്ടുണ്ട്. ശേഷം മാർക്കുകൾ ലിസ്റ്റ് ആക്കി ടീച്ചറെ ഏൽപ്പിക്കേണ്ടതുണ്ട്. എന്നാൽ ഇന്ന് റീ ടെസ്റ്റ്‌ നടന്നില്ല. നാളെ രണ്ടാമത്തെ പീരീഡ് 9 E ക്ലാസ്സിൽ ഉണ്ട്. ആ സമയം കുട്ടികളെക്കൊണ്ട് പരീക്ഷ എഴുതിപ്പിക്കാം എന്ന് വിചാരിക്കുന്നു. ഉച്ച ഭക്ഷണം വിളമ്പാനായി ഇന്ന് പോയിരുന്നു.  മണൽക്കൂനകൾക്കിടയിലൂടെ എന്ന പാഠത്തിന്റെ നോട്ടും നൽകണം. അപ്രതീക്ഷിതമായി ഇന്ന് 8 F ക്ലാസ്സിൽ രണ്ടു പീരീഡ് സബ്സ്ടിട്യൂഷൻ ലഭിച്ചു. അങ്ങനെ കാർമുകിലിന് ഗദ്യത്തിലൊരാർച്ചനാ ഗീതം എന്ന പാഠത്തിന്റെ രണ്ടു പാരഗ്രാഫ് പഠിപ്പിച്ചു. കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും അവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു.

24/7/24

ഇന്ന് രണ്ടാമത്തെ പീരീഡ് 9 E ക്ലാസ്സിൽ ചെല്ലുകയും റീ ടെസ്റ്റ്‌ നടത്തുകയും ചെയ്തു. ബാക്കിയുള്ള കുട്ടികൾക്ക് ആടുജീവിതം എന്ന നോവലിന്റെ ഒരു ചെറിയ വിവരണവും നൽകി. സ്മാരകം എന്ന പാഠത്തിലെ ഒരു പ്രവർത്തനം, അവരെക്കൊണ്ട് തന്നെ എഴുതിച്ചു. 8 F ക്ലാസ്സിൽ ഏറ്റവും അവസാനത്തെ പീരീടായിരുന്നു.ആറാമത്തെ പിരീഡ് എട്ടാം ക്ലാസിൽ സബ്സ്ടിട്യൂഷൻ ലഭിച്ചു. അങ്ങനെ ഇന്ന് കാർമുകിലിന് ഗദ്യത്തിൽ    ഒരു അർച്ചനാ ഗീതം എന്ന പാഠഭാഗത്തിലെ രണ്ട് ഖണ്ഡിക കൂടി പഠിപ്പിച്ചു.  ഈയാഴ്ച കൊണ്ടുതന്നെ പാഠഭാഗം തീർക്കാനാകും. അല്പം പ്രയാസമുള്ള പാഠമായതുകൊണ്ട് തന്നെ കൂടുതൽ വിശദീകരണം കുട്ടികൾക്ക് ആവശ്യമായി വരുന്നുണ്ട്. ഓരോ ഭാഗം പഠിപ്പിച്ചു കഴിയുമ്പോഴും ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ രീതിയിൽ തന്നെ മുന്നോട്ടു പോകാൻ ആണ് തീരുമാനം. കുട്ടികൾ നന്നായി പാഠഭാഗം പഠിക്കുക എന്നുള്ളതാണ് പ്രധാനമായ ലക്ഷ്യം. അത് കൈവരിക്കാൻ സാധിച്ചു.

25/7/24

ദിവസങ്ങൾ ഏതാണ്ട് തീരാറായി. ഈയാഴ്ചയിൽ ഇനി രണ്ടു ദിവസം കൂടിയേ ബാക്കിയുള്ളു. ഇന്ന് ഒൻപതാം ക്ലാസ്സിൽ പീരീഡ് ഇല്ല. അവിടെ ഇനി അടുത്ത യൂണിറ്റ്‌ ആണ് തുടങ്ങേണ്ടത്. എട്ടാം ക്ലാസ്സിൽ ഏറ്റവും അവസാനത്തെ പീരീഡ് ഉണ്ട്. ആദ്യത്തെ പിരീഡ് സഹ അധ്യാപിക ആയ ഫൗസിയയുടെ ക്ലാസ് നിരീക്ഷിച്ചു. പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗമാണ് പഠിപ്പിച്ചു കൊണ്ടിരുന്നത്. വളരെ ഭംഗിയായി ക്ലാസ് എടുക്കുന്നുണ്ടായിരുന്നു. രണ്ടാമത്തെ പിരീഡ് 9 H ക്ലാസ്സിൽ, ഫൗസിയക്ക് വേണ്ടി  സിദ്ധിശോധകം നടത്താനായി ചെന്നു. അതും ഭംഗിയായി നിർവഹിച്ചു. ഉച്ചയ്ക്ക് പത്താം ക്ലാസ് കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരുന്നു. അവിടേക്ക് ചെന്ന് ആ ഡ്യൂട്ടി ചെയ്തു. പുതിയൊരു അനുഭവമായിരുന്നു അത് . ഏറ്റവും അവസാനത്തെ പിരീഡ് എട്ടാം ക്ലാസിൽ ചെല്ലുകയും കാർമുകിലിന് ഒരു അർച്ചന ഗീതം എന്ന പാഠം തീർക്കുകയും ചെയ്തു. ഇനി പ്രവർത്തനങ്ങൾ നൽകണം.

26/7/24

ഈയാഴ്ചയിലെ അവസാന ദിവസം! എട്ടാം ക്ലാസ്സിൽ ഇന്ന് അവസാനത്തെ പീരീഡ് ആണ് ഉള്ളത്. അവിടെ കൊടുക്കാനായി പ്രവർത്തനങ്ങൾ തയ്യാറാക്കിയിരുന്നു.
ഇന്ന് പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാന ചടങ്ങ് ഉണ്ടായിരുന്നു ബഹുമാനപ്പെട്ട എം എൽ എ ശ്രീ  ആന്റണി രാജു ആയിരുന്നു പ്രധാന അതിഥി. അവിടെ ഡ്യൂട്ടി ഉണ്ടായിരുന്നു. നൂറോളം കുട്ടികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.  പ്ലസ് ടു കൊമേഴ്സ് വിഭാഗത്തിൽ പഠിക്കുന്ന ഒരു കുട്ടിക്ക് 1200 ൽ 1200 മാർക്കും ലഭിച്ചിട്ടുണ്ടായിരുന്നു. അഞ്ചാമത്തെ പീരീഡ് 9 E യിൽ സബ്സ്ടിട്യൂഷൻ ലഭിച്ചു. അങ്ങനെ അവിടെ അഞ്ചാമത്തെ പിരീഡ് ചെന്നിട്ട് ഉത്തര പേപ്പർ നൽകി. എല്ലാ കുട്ടികളും നല്ല രീതിയിൽ തന്നെ പഠിച്ചാണ് പരീക്ഷ എഴുതിയിരുന്നത്. ഏറ്റവും അവസാനത്തെ പിരീഡ് 8 F ക്ലാസ്സിൽ സ്വര ചിഹ്നങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ക്രിയാ ഗവേഷണത്തിന്റെ ഭാഗമായി സ്വര ചിഹ്നങ്ങൾ ശരിയായി പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ഒരു മോഡലും തയ്യാറാക്കിയിരുന്നു വളരെ ഭംഗിയായി തന്നെ ക്ലാസ് എടുത്തു.

27/7/24

 8,9 ക്ലാസുകൾക്ക് ഇന്ന് പ്രവർത്തി ദിനം അല്ലായിരുന്നെങ്കിലും  പത്താം ക്ലാസുകാർക്ക് ക്ലാസ് ഉണ്ടായിരുന്നു. സ്കൂൾ പ്രവർത്തി ദിനം ആയതുകൊണ്ട് തന്നെ അധ്യാപക വിദ്യാർത്ഥികൾക്ക് ചെല്ലണമായിരുന്നു. ഞാൻ ഇന്നേ ദിവസം അവധിയെടുത്തു.



No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...