Wednesday, 31 July 2024

TEACHING PRACTICE, PHASE 2,WEEKLY REPORT - 8 👩🏻‍🏫📚


29/7/24

 ഇനി രണ്ട് നാൾ കൂടി! ബിഎഡ് കോഴ്സിന്‍റെ ഭാഗമായ അധ്യാപന പരിശീലനം പൂർണമായും അവസാനിക്കാൻ ഇനി രണ്ട് നാൾ കൂടിയേ ബാക്കിയുള്ളൂ.  ഈ രണ്ട് ദിനങ്ങൾ പ്രവർത്തനങ്ങൾ കൊടുത്തു തീർക്കാനുള്ളതാണ്. മൂന്നാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ ഭാഗമായി ജൂനിയർ അധ്യാപക വിദ്യാർത്ഥികളും എത്തിയിട്ടുണ്ട്. ഇന്ന് രണ്ടാമത്തെ പിരീഡ് 9 E യിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു. അങ്ങനെ മണൽക്കൂനകൾക്കിടയിലൂടെ എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ നൽകി. ആറാമത്തെ പിരീഡും ഒമ്പതാം ക്ലാസിൽ തന്നെയായിരുന്നു. അപ്പോൾ പൂർണ്ണമായും പ്രവർത്തനങ്ങൾ നൽകുകയും വിശദീകരണം വേണ്ടവയ്ക്ക് വിശദീകരണം നൽകുകയും ചെയ്തു. കുറച്ചു കുട്ടികളുടെ നോട്ടുബുക്ക് തിരുത്തി നൽകി. മറ്റുള്ളവ നാളെ തിരുത്തി നൽകാമെന്ന് കരുതി. ഇനി എട്ടാം ക്ലാസിൽ കൂടി പ്രവർത്തനങ്ങൾ നൽകി തീർക്കണം.  ഇന്നത്തെ ദിവസം ഭംഗിയായി അവസാനിച്ചു.

30/7/24

 ഇന്നത്തെ ദിവസം പെട്ടെന്ന് തീർന്നത് പോലെ അനുഭവപ്പെട്ടു. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പിരീഡ് ഇല്ലാത്ത ദിവസം ആയിരുന്നു ഇന്ന്. എന്നാൽ രണ്ടാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ നോട്ട് കൊടുക്കേണ്ടിയിരുന്നു. സഹ അധ്യാപികയായ സിബാനയുടെ ക്ലാസിലായിരുന്നു നോട്ട് കൊടുക്കാൻ ചെന്നത്. നാലാമത്തെ പിരീഡ് സിന്ധു ടീച്ചറോട് ചോദിച്ച് എട്ടാം ക്ലാസിൽ ചെന്നു.പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗത്തിന്റെ നോട്ട് നൽകി. മൂന്നാമത്തെയും അവസാനത്തെയും പീരീഡ് ഒമ്പതാം ക്ലാസിൽ ചെല്ലുകയും നോട്ട് തിരുത്തി നൽകുകയും ചെയ്തു. പിരീഡ് ഇല്ലായിരുന്നെങ്കിലും ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം നടന്നു.

31/7/24

അധ്യാപന പരിശീലനത്തിന്റെ ഘട്ടം അവസാനിക്കുന്ന ദിവസമാണ് ഇന്ന്. ഒരു അധ്യാപികയായി മാറിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ പറഞ്ഞറിയിക്കാനാകാത്തതാണ്. സ്നേഹം, ബഹുമാനം എന്നിവ അധ്യാപകരുടെ ഇടയിൽ നിന്നും കുട്ടികളുടെ ഇടയിൽ നിന്നും ലഭിച്ചു.
 എന്നെ അധ്യാപനത്തിന്റെ എല്ലാ മേഖലകളിലൂടെയും സഞ്ചരിക്കാൻ സഹായിച്ച കോട്ടൺഹിൽ സ്കൂളിനെയും, അവിടുത്തെ അധ്യാപകരെയും, ഞാനെന്നും ഓർത്തിരിക്കും! അവരോട് എന്നും കടപ്പെട്ടിരിക്കും.
ഇന്ന് ഒമ്പതാം ക്ലാസിൽ പദം പദം ഉറച്ചു നാം എന്ന യൂണിറ്റിന്റെ ആശയം, പ്രവേശകം എന്നിവ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വളരെ സന്തോഷത്തോടെയാണ് കുട്ടികളോട് യാത്ര പറഞ്ഞത്. അവർ ഫീഡ്ബാക്കും എഴുതി നൽകി. ഏറ്റവും അവസാനത്തെ പിരീഡ് എട്ടാം ക്ലാസിൽ ചെന്നു. സ്നേഹവും സമ്മാനവും കൊണ്ട് കുട്ടികൾ അവരുടെ നന്ദി അറിയിച്ചു. പഠിപ്പിച്ച ഭാഗങ്ങൾ എല്ലാം അവർക്ക് കൃത്യമായി മനസ്സിലായി എന്ന് പറഞ്ഞപ്പോഴാണ് ഞാൻ അവരെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് മനസ്സിലായത്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ വ്യത്യസ്ത തരത്തിലുള്ള അറിവുകൾ പകർന്നു കൊടുക്കാൻ എനിക്കായി. കുട്ടികളുടെ ഇന്നത്തെ ഫീഡ്ബാക്കുകളിലൂടെ എന്റെ പരിശ്രമത്തിന്റെ ഫലം എനിക്ക് ലഭിച്ചു.
 മാർക്കുകളോ ഗ്രേഡുകളോ അല്ല മറിച്ച് കുട്ടികളുടെ അഭിപ്രായങ്ങളാണ് നമ്മെ നല്ലൊരു അധ്യാപികയാക്കുന്നത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അഭിപ്രായങ്ങളിൽ നിന്ന് അതെനിക്ക് മനസ്സിലായി. ബി എഡ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരേടായി ഈ അധ്യാപന പരിശീലന കാലയളവ് എന്റെ ഓർമ്മയിൽ എന്നും ഉണ്ടാകും.

No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...