15/7/24
വളരെ നല്ല രീതിയിൽ ഉള്ള ഒരു ക്ലാസ്സ് എടുത്തുകൊടുക്കാൻ ഇന്ന് സാധിച്ചു. അപ്രതീക്ഷിതമായി 8 F ൽ സബ്സ്ടിട്യൂഷൻ ലഭിക്കുകയും, മുൻപത്തെ ക്ലാസ്സിൽ നടത്തിയ നിദാനശോധകത്തിന്റെ പരിഹാരബോധനം നിർവഹിച്ചു. വിഗ്രഹാർത്ഥം, പിരിച്ചെഴുതുക, പദപരിചയം, അക്ഷരത്തെറ്റുകൾ എന്നിവയെ മുൻനിർത്തി ക്ലാസ്സെടുത്തു. ഫ്ലാഷ് കാർഡുകൾ, ചാർട്ട്, ഐ സി ടി തുടങ്ങിയവ ബോധനോപകരണങ്ങലാണ് ഉപയോഗിച്ചത്. ശേഷം പൂക്കളും ആണ്ടറുതികളും എന്ന പാടാഭാഗത്തിലെ നൂതന പദങ്ങളുടെ അർത്ഥം നൽകി. ആറാമത്തെ പീരീഡ് 9 E ക്ലാസ്സിൽ മണൽകൂനകൾക്കിടയിലൂടെ എന്ന പാഠഭാഗം പഠിപ്പിച്ചു. രണ്ടു ക്ലാസുകൾ കൂടി ലഭിച്ചാൽ ആ പാഠം തീർക്കാനാകും.
16/7/24
ചൊവ്വാഴ്ച മുഹറം പ്രമാണിച്ച് അവധി ആയതിനാൽ ക്ലാസ്സില്ല.
17/7/24
വളരെയധികം പ്രധാനപ്പെട്ട ഒരു പരിപാടിയാണ് സിദ്ധിശോധകം. ഇന്ന് 8 F ക്ലാസ്സിൽ നടത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. ചോദ്യപ്പേപ്പർ നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികളോട് ഇതിനെക്കുറിച്ച് ധരിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ ആറാമത്തെ പിരീഡ് എട്ടാം ക്ലാസിൽ സിദ്ധി ശോധകം നടത്തി. 43 കുട്ടികൾ ഉള്ള ക്ലാസ്സിൽ 35 കുട്ടികൾ മാത്രമേ ഇന്ന് വന്നിരുന്നുള്ളൂ. ബാക്കി എട്ടു കുട്ടികൾക്ക് റീ ടെസ്റ്റ് നടത്താമെന്ന് തീരുമാനിച്ചു. രണ്ടാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ചെന്ന് അസൈൻമെന്റ് വാങ്ങിച്ചു. ആടുജീവിതം എന്ന പാഠഭാഗം ആദ്യം മുതൽ അവസാനം വരെ കുട്ടികളെ വായിപ്പിച്ചു. ശേഷം ബെന്യാമിനെ കുറിച്ചും നജീബിനെ ജീവിതത്തെക്കുറിച്ചും ഒരു ചെറിയ കുറിപ്പ് വായിച്ചു കേൾപ്പിച്ചു ഇന്നത്തെ ദിവസം ഉദ്ദേശിച്ച കാര്യങ്ങൾ ഒക്കെയും ഭംഗിയായി നടന്നു. ഉച്ചയ്ക്ക് ഒരു ക്വിസ് മത്സരം
ലാബ്- 3ൽ വച്ച് നടന്നു. അവിടെ ഡ്യൂട്ടിക്കായി ചെന്നു. ഒരുപാട് കുട്ടികൾ ക്വിസ് പ്രോഗ്രാമിന് പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. കുട്ടികളെ ശ്രദ്ധിക്കുക, മാർക്ക് നൽകുക, ചോദ്യം വായിക്കുക എന്നുള്ളതൊക്കെയായിരുന്നു ഡ്യൂട്ടി. അത് കൃത്യമായി നിർവഹിച്ചു.
18/7/24
പാഠഭാഗങ്ങൾ തീർക്കാൻ ഇനി സമയമുണ്ടോ എന്ന ചോദ്യത്തിൽ തന്നെയായിരുന്നു ഇന്നത്തെ ദിവസം തുടങ്ങിയത്. ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യമാണിത്. ഉറപ്പായും സാധിക്കും എന്ന വിശ്വാസത്തിൽ മുന്നോട്ടുപോയി.ഇന്ന് രണ്ടാമത്തെ പിരീഡ് എട്ടാം ക്ലാസ്സിൽ സബ്സ്റ്റ്യൂഷൻ ലഭിച്ചു. അങ്ങനെ അവിടെ പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു. സിദ്ധിശോധകം എഴുതാതിരുന്ന നാല് കുട്ടികൾക്ക് ഇന്ന് പുനപരീക്ഷ നടത്തുകയും ചെയ്തു. ഏറ്റവും അവസാനത്തെ പിരീഡ് എട്ടാം ക്ലാസ്സിൽ തന്നെയായിരുന്നു. അങ്ങനെ രണ്ട് ചെറിയ ഖണ്ഡിക കൂടി പഠിപ്പിക്കാനായി. ഇനി നാളെ ഒരു ദിവസം കൊണ്ട് ഈ പാഠഭാഗം തീർന്നാൽ മാത്രമേ കാർമുകിലിനു ഗദ്യത്തിൽ ഒരർച്ചനാ ഗീതം എന്ന പാഠഭാഗം തുടങ്ങാൻ സാധിക്കുകയുള്ളൂ. നാളെ ഉത്തരക്കടലാസ് തിരുത്തിയത് നൽകുകയും വേണം! അവസാന ആഴ്ചയിലേക്ക് അടുക്കുമ്പോൾ ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ.
19/7/24
ഇന്ന് നാലാമത്തെ പിരീഡും അവസാനത്തെ പിരീഡും ആണ് എട്ടാം ക്ലാസിൽ ആണുള്ളത്. പാഠഭാഗങ്ങൾ വേഗം തന്നെ തീർക്കേനടത്തിനാൽ സബ്സ്റ്റിറ്റ്യൂഷൻ ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം ചെല്ലുന്നുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് കുട്ടികളിൽ വിരസത സൃഷ്ടിക്കുന്നുണ്ടാകാം. പരമാവധി പ്രവർത്തനങ്ങളും കളി തമാശകളുമായി ക്ലാസ്സ് മുന്നോട്ട് കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. മനസ്സിലാകാത്ത കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. തിരുവാതിര ഓണം എന്നിവയെ പറ്റിയുള്ള ഐതിഹ്യം എട്ടാം ക്ലാസിലെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഒരു ചെറിയ ഖണ്ഡിക കൂടി പഠിപ്പിച്ചു കഴിഞ്ഞാൽ പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം തീരും.
ഏറ്റവും അവസാനത്തെ പിരീഡ് ചെല്ലുകയും പാഠഭാഗം തീർക്കുകയും ചെയ്തു. അവസാനത്തെ പിരീഡ് ഉത്തര പേപ്പർ നൽകുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.സിദ്ധിശോധകം നടത്തിയപ്പോൾ കുട്ടികൾ നന്നായി പഠിച്ചു തന്നെയാണ് എഴുതിയത്. ഒരുപാട് കുട്ടികൾക്ക് 14 മാർക്കിനു മുകളിൽ ലഭിച്ചിട്ടുണ്ടായിരുന്നു. പറഞ്ഞുകൊടുത്തതിനനുസരിച്ച് ആയിരുന്നു എല്ലാവരും ഉത്തരം എഴുതിയത്. ഇന്നത്തെ ദിവസം ഉദ്ദേശിച്ച അത്രയും ഭാഗങ്ങൾ തീർക്കാനായി.
No comments:
Post a Comment