Sunday, 30 June 2024

TEACHING PRACTICE PHASE -2, WEEKLY REPORT - 3 📚👩🏻‍🏫


24/6/24


പ്ലസ് വൺ പ്രവേശനോത്സവം ആയിരുന്നു. ഒട്ടേറെ കുട്ടികളും രക്ഷാകർത്താക്കളും മാധ്യമങ്ങളും ആയി, ഒരുത്സവ പ്രതീതി ആയിരുന്നു. ഒൻപതാം ക്ലാസ്സിൽ ശാന്തിനികേതനം എന്ന പാഠഭാഗത്തിലെ പ്രവേശക പ്രവർത്തനവും ആമുഖവും നൽകി.ചോദ്യങ്ങൾ വന്നാൽ എങ്ങനെ എഴുതണം എന്നുള്ള കാര്യവും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് അടുത്ത ദിവസങ്ങളിലേക്കുള്ള പാഠാസൂത്രണവും തയ്യാറാക്കി തുടങ്ങി.

25/6/24

 ഇന്നത്തെ ദിവസം മറ്റ് ക്ലാസുകളിൽ പിരീഡ് ഒന്നുമില്ലായിരുന്നു ആയതിനാൽ 
ഒൻപത് ഇ ക്ലാസിൽ രാവിലെയും ഉച്ചയ്ക്കും സബ്സ്റ്റിറ്റ്യൂഷൻ എടുത്തു. ആദ്യത്തെ പീരീഡ് ക്ലാസ്സിൽ  ചെന്ന് വിഗ്രഹാർത്ഥം എന്താണെന്ന് പറഞ്ഞു കൊടുക്കുകയും, ശേഷം അവരെക്കൊണ്ട് കുറച്ചു പദങ്ങൾ എഴുതിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച നടത്താനുള്ള യൂണിറ്റി ടെസ്റ്റിന്റെ ചോദ്യപേപ്പർ തയ്യാറാക്കുകയും നിർദ്ദേശിക്കപ്പെട്ട ടീച്ചറിൽ നിന്ന് അനുമതി വാങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് അഞ്ചാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ശാന്തിനികേതനം എന്ന പാഠത്തിന്റെ ബാക്കി കുറച്ചുഭാഗം പഠിപ്പിച്ചു. പഠിപ്പിച്ചതിനു ശേഷം കുട്ടികളെ കൊണ്ട് ഓരോ ഖണ്ഡികയായി വായിപ്പിക്കുകയും അവരെക്കൊണ്ട് തന്നെ അർത്ഥം പറയിക്കുകയും ചെയ്തു. അടുത്ത ദിവസത്തെ പരീക്ഷക്ക്‌ വേണ്ടി തയ്യാറെടുക്കാൻ നിർദ്ദേശം നൽകിയിട്ട് ക്ലാസ്സിൽ നിന്നു മടങ്ങി.

26/6/24

ആന്റി നാർകോട്ടിക് ഡേയുമായി ബന്ധപ്പെട്ട് കുട്ടികളുമായി പ്രത്യേക അസ്സെമ്പ്ളി, റാലി എന്നിവ ഉണ്ടായിരുന്നു.
ഇന്ന് 9 E ക്ലാസ്സിൽ യൂണിറ്റ് ടെസ്റ്റ്‌ നടത്തി. ശാന്തിനികേതനം എന്ന പാഠമാണ് പരീക്ഷയായി നടത്തിയത്. മാർക്ക്‌ ലിസ്റ്റ് തയ്യാറാക്കി, ഗ്രേഡുകൾ നൽകി അവ സിന്ധു ടീച്ചറിനെ ഏൽപ്പിച്ചു. ഏറ്റവും അവസാനത്തെ പീരീഡ് 8 f ൽ അമ്മമ്മ എന്ന പാഠം ആരംഭിച്ചു.

27/6/24 
ഇന്ന് രണ്ടാമത്തെ പീരീഡ് 9 B ക്ലാസ്സിൽ ചെല്ലുകയും തിരുത്തിയ ഉത്തരക്കടലാസ്സ് നൽകുകയും ചെയ്തു. കുട്ടികൾക്ക് വിലയിരുത്തലിന്റെ മാനദണ്ഡങ്ങൾ പറഞ്ഞു കൊടുത്തു. അമ്മമ്മ എന്ന പാഠഭാഗം എട്ടാം ക്ലാസ്സിൽ എടുത്തു.

28/6/24

ഇന്നത്തെ ദിവസം വളരെ ഭംഗിയായി തന്നെ മുന്നോട്ട് പോയി. ഒൻപതാം ക്ലാസ്സിൽ പീരീഡില്ലായിരുന്നു.എങ്കിലും പാഠഭാഗം തീർക്കേണ്ടതിനാൽ അഞ്ചാമത്തെ പീരീഡ് സബ്സ്ടിട്യൂഷനായി ചെന്നു.പാഠഭാഗം കുറച്ചു കൂടി പഠിപ്പിച്ചു.അസൈൻമെന്റും നൽകി. അവസാനത്തെ പീരീഡ് 8 Fl ചെല്ലുകയും അമ്മമ്മ എന്ന പാഠഭാഗം തീർക്കുകയും ചെയ്തു.



Sunday, 23 June 2024

TEACHING PRACTICE PHASE -2, WEEKLY REPORT - 2📚


18/6/2024

അധ്യാപന പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ഈ ആഴ്ച മുതൽ പാഠഭാഗങ്ങൾ പഠിപ്പിച്ച് തുടങ്ങണം. സബ്സ്ടിട്യൂഷൻ കിട്ടിയപ്പോൾ എട്ടാം ക്ലാസ്സിൽ കയറുകയും അവിടെയുള്ള കുട്ടികളെ പരിചയപ്പെടുകയും ചെയ്തു.
9.E ക്ലാസ്സ്‌ എനിക്ക് അടിസ്ഥാന പാഠാവലി പഠിപ്പിക്കുവാനുള്ള ക്ലാസ്സ്‌ ആയതു കൊണ്ടു തന്നെ അവിടെ ചെന്ന് വിശദമായി കുട്ടികളെ പരിചയപ്പെട്ടു. ശേഷം, പാഠഭാഗത്തിന്റെ ആമുഖം പറഞ്ഞു. മികച്ച പ്രതികരണങ്ങളാണ് കുട്ടികളിൽ നിന്നും ലഭിച്ചത്.

19/6/2024

ജൂൺ 19 വായനാദിനം ആണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയ പി എൻ പണിക്കരുടെ ചരമദിനം. അതിനോടാനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ത പോസ്റ്ററുകൾ, മത്സരങ്ങൾ, പരിപാടികൾ എന്നിവ ഉണ്ടായിരുന്നു.
9 E ക്ലാസ്സിൽ ശാന്തിനികേതനം എന്ന പാഠഭാഗം ആരംഭിക്കുകയും പ്രധാന ആശയം പറയുകയും ചെയ്തു.
ഏറ്റവും അവസാനത്തെ പീരീഡ് 8 F ൽ ആണ്. അവിടെ വഴിയാത്ര എന്ന പാഠഭാഗം ആരംഭിക്കുകയും, കവി പരിചയം നടത്തുകയും ചെയ്തു.

20/6/24

തിങ്കൾ, എല്ലാ കുട്ടികൾക്കും യൂണിറ്റ് ടെസ്റ്റ്‌ ആയതു കൊണ്ട് ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാഠഭാഗം വേഗത്തിൽ തീർക്കേണ്ടുന്നതുണ്ട്. ഇന്ന് എട്ടാം ക്ലാസ്സിൽ അവസാനത്തെ പിരീഡ് മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പക്ഷേ രണ്ടാമത്തെ പിരീഡ് സബ്സ്ടിട്യൂഷൻ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഉദ്ദേശിച്ചതിലും കൂടുതൽ പാഠഭാഗം പഠിപ്പിച്ച തീർക്കാനായി. കുട്ടികൾക്ക് കൃത്യമായി സംശയങ്ങൾ പറഞ്ഞു കൊടുക്കാനും സാധിച്ചു.
 അഞ്ചാമത്തെ പിരീഡ് 9 ഡി ക്ലാസ്സിൽ അടിസ്ഥാന പാഠാവലിയിലെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കാനായി ടീച്ചറിന്റെ നിർദ്ദേശപ്രകാരം എത്തി.

21/6/24
ഇന്ന് യോഗ ദിനത്തോടനുബന്ധിച്ച് SPC വിഭാഗത്തിൽ ഉള്ള കുട്ടികളുടെ യോഗ പ്രാക്ടീസ് ഉണ്ടായിരുന്നു.
 ഇന്നത്തെ ദിവസം നാലു പിരീഡും ക്ലാസ് ആയിരുന്നു നാലാമത്തെ പിരീഡ് മാത്രമായിരുന്നു ടൈംടേബിൾ പ്രകാരം ക്ലാസ് ഉണ്ടായിരുന്നത്. എന്നാൽ മൂന്നാമത്തെ പിരീഡ് സബ്സ്റ്റ്യൂഷൻ ലഭിച്ചു. വഴിയാത്ര എന്ന പാഠഭാഗം പഠിപ്പിച്ച് തീർക്കുകയും, പദപരിചയം, ആമുഖം എന്നിവ കൊടുക്കുകയും ചെയ്തു. 9 E ക്ലാസ്സിൽ ആറാമത്തെ പിരീഡ് സബ്സ്റ്റിറ്റ്യൂഷനായി ചെല്ലുകയും ശാന്തിനികേതനം എന്ന പാഠഭാഗം രണ്ട് ഖണ്ഡിക പഠിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ഇതേ പാഠഭാഗത്തിന്റെ ടെസ്റ്റ് പേപ്പർ പറഞ്ഞിരിക്കുന്നതിനാൽ തിങ്കളാഴ്ച നോട്ട് കൊടുക്കണം. കട്ടിയുള്ള ഭാഷയാണ് ശാന്തിനികേതനത്തിലേത്. അതുകൊണ്ട് കൂടുതൽ പരിശ്രമം വേണ്ടി വന്നു.കുട്ടികൾക്ക് പാഠഭാഗം കൃത്യമായി മനസ്സിലായി എന്ന് തന്നെയാണ് എന്റെ വിശ്വാസം. 



Sunday, 16 June 2024

TEACHING PRACTICE PHASE - II, WEEKLY REPORT -1 😍

12/6/2024

ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഇന്നേ ദിവസം ആരംഭിച്ചു. ഗവണ്മെന്റ് ഗേൾസ് എച് എസ് എസ് സ്കൂൾ കോട്ടൻഹിൽ തന്നെയാണ് ഇത്തവണയും പരിശീലന കേന്ദ്രമായി തെരഞ്ഞെടുത്തത്.കഴിഞ്ഞ അധ്യാപന പരിശീലനത്തിന്റെ അറുപതു ദിനങ്ങൾ ഒട്ടേറെ തിരിച്ചറിവുകൾ നൽകിയാണ് കടന്നു പോയത്. ഇത്തവണയും അപ്രകാരം തന്നെ ആകട്ടെ എന്ന് പ്രത്യാശിക്കുന്നു. പതിനേട്ടാം തീയതി മുതൽ മാത്രമേ പഠിപ്പിച്ചു തുടങ്ങാൻ കഴിയുകയുള്ളു.

പഠിപ്പിക്കുവാനുള്ള പാഠഭാഗങ്ങളുടെ വിവരങ്ങൾ അതാത് അധ്യാപകരുടെ അടുത്ത് നിന്നും വാങ്ങിച്ചിട്ടുണ്ടായിരുന്നു.
8 F, 9 E എന്നീ ക്ലാസുകളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. 
ഒരു വട്ടം അധ്യാപന പരിശീലനത്തിന് വന്നിട്ടുണ്ടെങ്കിലും ചെറിയൊരു ഭയം ഉള്ളിൽ ഉണ്ടായിരുന്നു.. എന്നാൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണം കണ്ടപ്പോൾ അത് പതുക്കെ മാറാൻ തുടങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ കൃത്യമായ തയ്യാറെടുപ്പും ആസൂത്രണവും ആവശ്യമായിട്ടുണ്ട്. ഇനിയുള്ള ദിനങ്ങൾ മികച്ച രീതിയിൽ തന്നെ കടന്നു പോകും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ആദ്യ ദിനത്തിന് തിരശീല വീണു. 🥰

13/6/2024

അധ്യാപന പരിശീലനത്തിന്റെ രണ്ടാം ദിവസം അത്യാവശ്യം നന്നായി തന്നെ കടന്നു പോയി. ഡ്യൂട്ടികളും പ്രവർത്തനങ്ങളും ആയി ദിവസം കടന്നു പോയത് അറിഞ്ഞില്ല. രാവിലെ ഒൻപത് മണിയായപ്പോൾ തന്നെ സ്കൂളിൽ എത്തുകയും ഒപ്പിടുകയും ചെയ്തു. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് രാവിലെ അസംബ്ലി ഉണ്ടായിരുന്നു. അതിനുശേഷം 9 G ക്ലാസ്സിൽ സബ്സ്ടിട്യൂഷൻ ആയി ചെന്നു.
ഓഫീസ് വർക്ക്‌ ഉണ്ടായിരുന്നത് എല്ലാവരും ഒരുമിച്ച് ചെയ്തു.കുട്ടികൾ നൽകിയ ഐ ഡി കാർഡ് വിവരങ്ങൾ പരിശോധിക്കാനും തന്നവരുടെ പേര് ലിസ്റ്റിൽ അടയാളപ്പെടുത്തുവാനും ആയിരുന്നു ഡ്യൂട്ടി. നാലാമത്തെ പീരീഡ് 8 F ലേക്ക് സബ്സ്ടിട്യൂഷനായി ചെന്നു. കുട്ടികളെ പരിചയപ്പെടുകയും മലയാളം പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ആരൊക്കെയുണ്ട് എന്ന കാര്യം തിരക്കി. മലയാളം തീരെ ബുദ്ധിമുട്ടുള്ള ഒരു കുട്ടി ക്ലാസ്സിലുണ്ടായിരുന്നു. മുൻവർഷങ്ങളിൽ മലയാളം മൂന്നാം ഭാഷയായി മാത്രമേ 'ശിവാനി' പഠിച്ചിട്ടുള്ളു. അതിനാൽ എഴുതാനും വായിക്കാനും കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. വരും ദിവസങ്ങളിൽ ആ പ്രശ്നം പരിഹരിക്കാൻ
ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടാം ദിനം വളരെ ഭംഗിയായി തന്നെ അവസാനിച്ചു.❣️

14/6/2024 

ഇന്നത്തെ ദിവസം വളരെ മികച്ചതായിരുന്നു. രാവിലെ ഉള്ള അസംബ്ലിക്ക് ശേഷം പാഠാസൂത്രണം തയ്യാറാക്കാൻ ആരംഭിച്ചു. മൂന്നാമത്തെ പീരീഡ് 8F ൽ തന്നെ സബ്സ്ടിട്യൂഷൻ ആയി ചെന്നു. പുതിയ കുറച്ചു കുട്ടികളെ പരിചയപ്പെട്ടു. മലയാളവുമായി ബന്ധപ്പെട്ട കുറച്ചു വിഷയങ്ങൾ സംസാരിച്ചു. അവരോടു വിശദമായി സംസാരിക്കുകയും ചെയ്തു. കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ താല്പര്യമുള്ള മേഖലകൾ എല്ലാം മനസ്സിലാക്കി. അഭിനയം, നൃത്തം, സംഗീതം, രചന, ചിത്രകല എന്നിങ്ങനെ നല്ല കഴിവുകൾ ഉള്ള പ്രതിഭകളാണ് ആ ക്ലാസ്സിൽ ഉണ്ടായിരുന്നത്. ഭാഷാപഠനവുമായി ഈ സർഗ്ഗാത്മക കഴിവുകളെ ബന്ധിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു. അപ്രകാരം ഭാഷാപഠനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും.

15/6/2024
ഈ ആഴ്ചയിലെ അവസാന ദിവസം! രാവിലത്തെ ആസംബ്ലിക്കു ശേഷം, സബ്സ്റ്റിട്യൂഷൻ വാങ്ങിക്കുകയും ക്ലാസ്സുകളിലേക്ക് പോവുകയും ചെയ്തു. 9 J ക്ലാസ്സിലാണ് ചെന്നത്. അടുത്ത ദിവസം യു പി എസ് സി പരീക്ഷ ഉള്ളതിനാൽ ഉച്ച വരെ മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. 12.30 കഴിഞ്ഞപ്പോൾ സ്കൂളിൽ നിന്ന് ഇറങ്ങി.


Wednesday, 5 June 2024

WORLD ENVIRONMENT DAY 🌳🌍

World Environment Day is celebrated every year on June 5. It is a global event led by the United Nations to encourage awareness and action to protect the environment. The day aims to raise awareness about environmental issues and inspire people and governments to take action to protect the planet.
Govt College of Teacher Education celebrated Environmental Day on June 5th, 2024, in General Hall 1. Daya Baburaj delivered the prayer song. Aslamiya from the first year B.Ed. Natural Science welcomed everyone. The presidential address was delivered by our college principal, Dr. A. V. Sujith. He mentioned the different layers of the Earth and the importance of this particular day. The inauguration was done by the ward councillor, Mr. G. Madav Das. He also mentioned the importance of this day by citing some incidents in his locality. We honoured the workers of Harithakarma Sena. The resource talk was given by Dr. Sujith V. Gopalan, who emphasized many important topics such as climate change, the importance of ecosystem restoration, the concept of the food web, and invasive species. The resource talk was really informative and useful❤️. Shyba teacher and Amal R. (College Union Chairman) delivered the felicitation speeches.

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...