ജനുവരി 10 ഹിന്ദി ഭാഷയ്ക്കും, അതുമായി ബന്ധപ്പെട്ട ആളുകൾക്കും വളരെ സവിശേഷമായ ദിവസമാണ്. കാരണം ഈ ദിവസം വിശ്വ ഹിന്ദി ദിനം ആയി ലോകമെമ്പാടും ആഘോഷിക്കുന്നു. ലോക ഹിന്ദി ദിനമായി ആചരിക്കാൻ 2006 ജനുവരി 10ന് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ദിവസം ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ഹിന്ദി ദിനം ആഡംബരത്തോടെ ആഘോഷിക്കുകയും ചെയ്യുന്നു. വിശ്വ ഹിന്ദി ദിവസത്തിന്റെ ആഘോഷത്തിൽ തൈക്കാട് ഗവണ്മെന്റ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററും പങ്കു ചേർന്നു.
ഹിന്ദി ദിവസം ആയതിനാൽ ഹിന്ദി വിഭാഗം ആണ് പൂർണ്ണമായും അസംബ്ലി നടത്തിയത്. മനോഹരമായ പ്രാർത്ഥനാഗീതം ആലപിച്ചു കൊണ്ട് മരിയ (1B. Ed സോഷ്യൽ സയൻസ്) അസംബ്ലിക്ക് തുടക്കമിട്ടു. പരിപാടി ഹോസ്റ്റ് ചെയ്തത് പ്രിയ സുഹൃത്ത് ഗായത്രി മഹിമ ആണ്.
തുടർന്ന് അറിവു പകർന്നു തരാനായി ചിഞ്ചു ചേച്ചിയാണ് മുന്നോട്ട് എത്തിയത്.
ആദ്യത്തെ ഹിന്ദി ദിവസ് കൺവെൻഷൻ 1974 ജനുവരി 10 ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്നു.30 രാജ്യങ്ങളിൽ നിന്നുള്ള 122 പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനം അന്താരാഷ്ട്ര തലത്തിലായിരുന്നു. ഈ സമ്മേളനത്തിന്റെ ലക്ഷ്യം ഹിന്ദി പ്രചരിപ്പിക്കുക എന്നതായിരുന്നു. അതിനുശേഷം, ഈ തീയതിയിൽ അതായത് ജനുവരി 10 ന് ലോക ഹിന്ദി ദിനം ആചരിച്ചു. പിന്നീട് യൂറോപ്യൻ രാജ്യമായ നോർവേയിലെ ഇന്ത്യൻ എംബസി ആദ്യമായി ലോക ഹിന്ദി ദിനം ആഘോഷിച്ചു. എല്ലാ വർഷവും ലോക ഹിന്ദി ദിനം ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഒരു തീം പുറപ്പെടുവിക്കുന്നു. "ഹിന്ദിയെ പൊതുജനാഭിപ്രായത്തിന്റെ ഭാഗമാക്കുക, അതിന് നമ്മുടെ മാതൃഭാഷ ഉപേക്ഷിക്കണമെന്ന് അർത്ഥമില്ല."എന്നുള്ളതാണ് ഈ വർഷത്തെ സന്ദേശം. ഇന്ത്യയെ കൂടാതെ ഫിജി എന്ന രാജ്യത്തും ഔദ്യോഗിക ഭാഷ ഹിന്ദിയാണ് എന്നുള്ളത് പുതിയ അറിവായിരുന്നു. അതുപോലെ, ഹിന്ദിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് 'നമസ്തേ' ആണ്. ഇങ്ങനെയുള്ള രസകരമായ അറിവുകൾ ആണ് ചിഞ്ചു ചേച്ചി പങ്കുവച്ചത്.
തുടർന്ന് ഇന്നത്തെ ചിന്താവിഷയവുമായി പ്രിയ സുഹൃത്ത് വീണ വേദിയിലേക്ക് എത്തി. ആത്മബലത്തെക്കുറിച്ചും നമ്മുടെ കഴിവുകളിൽ ഉള്ള വിശ്വാസത്തേക്കുറിച്ചും ഉള്ള ഒരു ചിന്ത കഥയിലൂടെ വീണ അവതരിപ്പിച്ചു.
ജയപരാജയങ്ങൾ നമ്മുടെ കൈയിൽ തന്നെ ആണെന്നും,ഉള്ളിലുള്ള ശക്തി എപ്പോഴാണോ തിരിച്ചറിയുന്നത്, അപ്പോൾ അസാധ്യമായതെല്ലാം സാധ്യമാക്കാൻ പറ്റുമെന്നും ഉള്ള സന്ദേശം നൽകുന്നതായിരുന്നു ഇന്നത്തെ ചിന്തവിഷയം.ഇന്നത്തെ അസംബ്ലി മുഴുവനും ഹിന്ദി ഭാഷയിൽ ആണ് നടത്തിയത് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. പ്രതിഫലനത്തിനായി എത്തിയത് കൃഷ്ണ കുമാർ സർ ആണ്. സംസ്കൃതത്തിലെ സുഭാഷിതങ്ങളിലൂടെയും പുരാണകഥയിലൂടെയും ആത്മവിശ്വാസത്തേക്കുറിച്ചും മനോബലത്തേക്കുറിച്ചും സാർ പറയുകയുണ്ടായി.
അധ്യാപകരുടെ ഭാഗത്ത് നിന്നും ഷൈബ ടീച്ചർ റിഫ്ലക്ഷൻ പറയുകയും ഹിന്ദി ദിവസത്തിന്റെ ആശംസകൾ നേരുകയും ചെയ്തു. അതോടൊപ്പം തന്നെ സൈക്കോളജി അദ്ധ്യാപകൻ ജിതിൻ പ്രേം സർ തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചു.
ഹിന്ദിയുടെ പ്രാധാന്യം, പ്രത്യേകതകൾ എന്നിവ വിളിച്ചോതുന്ന മികച്ച രീതിയിലുള്ള അസംബ്ലി ആയിരുന്നു ഇന്നത്തേത്.
No comments:
Post a Comment