11/01/2023, ബുധനാഴ്ച കോളേജ് യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞ ജി സി ടി ഇ യുടെ ജനറൽ ഹാളിൽ വച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. വി കെ സന്തോഷ് കുമാർ സാറിന്റെയും എല്ലാ അദ്ധ്യാപകരുടെയും, അദ്ധ്യാപക വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ആണ് പ്രതിജ്ഞ ചൊല്ലിയത്. മോർണിംഗ് അസംബ്ലിക്ക് ശേഷം അതിനോടൊപ്പം തന്നെ ഈ പരിപാടിയും നടക്കുകയായിരുന്നു.
യൂണിയൻ അംഗങ്ങളുടെ പ്രാധാന്യവും അവരുടെ കടമകളും ഓർമിപ്പിച്ചു കൊണ്ട് പ്രിൻസിപ്പൽ സർ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദ്യമായി പ്രതിജ്ഞ ചെയ്തത് കോളേജിന്റെ ചെയർമാൻ പ്രവീൺ കുമാർ ആണ്. ( IST ബി.എഡ് സോഷ്യൽ സയൻസ് )
തുടർന്ന് വൈസ് ചെയർ പേഴ്സൺ ആയ രേവതി ബി. ആർ ( IST ബി.എഡ് നാച്ചുറൽ സയൻസ്) ജനറൽ സെക്രട്ടറി വിഘ്‌നേഷ് ആർ( IST ബി എഡ് തമിഴ് ) യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സിബാന എസ് (IST ബി എഡ് മലയാളം) മാഗസിൻ എഡിറ്റർ അമൽ മുഹമ്മദ് ( IST ബി എഡ് കോമേഴ്‌സ് ) കീർത്തന അനിൽ (IST ബി എഡ് മാത്തമാറ്റിക്സ് )എന്നിവർ പ്രതിജ്ഞ ചൊല്ലി.
11 വിഷയങ്ങളിലായി 11 പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. മലയാള വിഭാഗത്തിൽ നിന്നും ഞാനാണ് പ്രതിനിധിയായി വന്നത്. ഞങ്ങൾ 11 പേരും ഒരുമിച്ച് തന്നെ പ്രതിജ്ഞ ചൊല്ലി.
ആശംസ അർപ്പിച്ചു സംസാരിച്ചത് വൈസ് പ്രിൻസിപ്പളും മലയാളം വിഭാഗം അധ്യാപികയും ആയ ജോളി ടീച്ചർ ആണ്.
ചെയർമാൻ ആയ പ്രവീൺ,എല്ലാ കുട്ടികളും കോളേജിൽ നടത്തുന്ന വിവിധ പരിപാടികളിലും ഉണ്ടാകണം എന്നും യൂണിയനു വേണ്ട പിന്തുണ നൽകണമെന്നും പറയുകയുണ്ടായി. ഈ വർഷത്തെ കോളേജ് യൂണിയന്റെ പ്രവർത്തനം വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന ആശംസയോടെ ചടങ്ങ് അവസാനിച്ചു.
No comments:
Post a Comment