ഇന്നത്തെ ദിവസം വളരെ പ്രാധാന്യം അർഹിക്കുന്നു. ഗവണ്മെന്റ് നടത്തുന്ന സംരംഭങ്ങളിൽ ഒന്നായ കേരള സംസ്ഥാന വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രേമാരിറ്റൽ കൗൺസിലിങ് - ആരോഗ്യകരമായ ബന്ധങ്ങൾ എന്നതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ജി സി ടി ഇ യുടെ ജനറൽ ഹാളിൽ വച്ച് നടത്തപ്പെട്ടു.
ഈ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയത് കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ .പി സതീ ദേവി ആണ്. അതോടൊപ്പം അഡ്വക്കേറ്റ് ശ്രീമതി ഇന്ദിര മാം ആശംസകൾ അർപ്പിക്കുന്നതിനായി എത്തിചേർന്നിരുന്നു.ആരോഗ്യകരമായ ബന്ധങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സ് എടുക്കാനായി വന്നത് സൈക്കോളജിസ്റ്റ് ആയ അശ്വതി മാം ആണ്.
സ്വാഗത പ്രസംഗം അവതരിപ്പിച്ചത് ഷീന ടീച്ചർ ആണ്.അധ്യക്ഷ പ്രസംഗം ബഹു. പ്രിൻസിപ്പൽ ഡോ വി കെ സന്തോഷ് കുമാർ സർ നടത്തുകയും ഈ സംരംഭത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുകയും ഇത് നമ്മുടെ കോളേജിൽ നിന്ന് തന്നെ തുടങ്ങുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും പറഞ്ഞു. കൂടുമ്പോൾ ഇമ്പമുള്ളതാകേണ്ടതാണ് കുടുംബം.നമ്മുടെ നാട്ടിലെ കുടുംബ ബന്ധങ്ങളെ പറ്റി പഠിക്കുവാൻ വിദേശ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നു. പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോൾ കുടുംബ ബന്ധങ്ങൾ ശിഥിലം ആയി പോകുന്നുണ്ട്.. അതിനുള്ള കാരണം എന്താണ് എന്നെല്ലാം ചർച്ച ചെയ്തു. അത് തിരിച്ചറിയുന്നതിനും കുടുംബ ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയുന്നതിനും ഈ ക്ലാസ്സ് ഉപയോഗപ്പെടും എന്നും സർ പറഞ്ഞു.
ഉദ്ഘാടന പ്രസംഗം നടത്തിയത് ബഹുമാനപ്പെട്ട വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. സതീദേവി ആണ്. കേരളത്തിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷരതാ നിരക്കിനെക്കുറിച്ച് അവർ പരാമർശിച്ചു. പഴയ കാലത്തെയും ആധുനിക കാലത്തെയും ബന്ധ വീക്ഷണങ്ങളെ താരതമ്യം ചെയ്തു. വരുന്ന തലമുറയെ അഭിമുഖേകരിക്കേണ്ട അധ്യാപകർ ആയ നമ്മൾ വിദ്യാർത്ഥികളെ ബോധവാന്മാരാക്കേണ്ട കടമ ഉള്ളവരാണ്. അതിനു വേണ്ട എല്ലാ ആശംസകളും നേർന്നു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
പിന്നീട് ഉദ്ഘാടന പ്രസംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ആണ്. പല തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകയെന്ന നിലയിൽ നേരിട്ട യഥാർത്ഥ ജീവിതാനുഭവം അവർ പങ്കുവെച്ചു.
ഇതിനിടയിൽ, തൈക്കാട് ജി സി ടി ഇ നടത്തിയ സ്കൂൾതല പോസ്റ്റർ നിർമ്മാണ മത്സരത്തിലെ വിജയികൾക്ക് അഡ്വ. പി.സതീദേവി സമ്മാനം നൽകി മോഡൽ എച്ച്എസ്എസ്സിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.
പിന്നീട്, "ആരോഗ്യകരമായ ബന്ധങ്ങൾ" എന്ന വിഷയത്തിൽ മനശാസ്ത്രജ്ഞയായ ശ്രീമതി അശ്വതി ആരോഗ്യകരമായ ബന്ധങ്ങൾ, അനാരോഗ്യകരമായ ബന്ധങ്ങൾ, അപകടകരമായ ബന്ധങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. സെഷനിൽ വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി. സെമിനാർ ഫലപ്രദവും പ്രസക്തവുമായിരുന്നു. ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുന്നതിനുള്ള നുറുങ്ങുകൾ നൽകി സെമിനാർ അവസാനിപ്പിച്ചു.
* ഒഴിവാക്കലല്ല സ്വീകാര്യത ആണ് വേണ്ടത്.
*അഡാപ്റ്റേഷൻ അല്ല ക്രമീകരണം ആണ് ആവശ്യം.
*സഹതാപമല്ല സഹാനുഭൂതി വേണം
*ഒന്നിനോടും അമിതമായ ആസക്തി ഉണ്ടാകാൻ പാടില്ല.
ഭാഗ്യ മുരളി ( IST ബി എഡ് ഇംഗ്ലീഷ്) നന്ദി അർപ്പിച്ചു.
വൈകുന്നേരം 4.30 ഓടെ സെഷൻ അവസാനിച്ചു.
No comments:
Post a Comment