9/01/2023 - സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ അവസാന ദിവസം..💖സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കാനും, സ്കൂൾ അന്തരീക്ഷവുമായി ഇടപഴകാനും ക്ലാസ്സ് എടുക്കുവാനും വേണ്ടിയാണ് ഞങ്ങൾ എത്തിയതെങ്കിലും ഇവിടുത്തെ ഭാഗമായി മാറികഴിഞ്ഞിരുന്നു. പോകുന്ന കാര്യം ആലോചിച്ചപ്പോൾ ചെറുതായിട്ടൊരു വിഷമം ഉള്ളിൽ ഉണ്ടായി😞
ഒരു സ്കൂളിന് കുറച്ചു ദിവസം കൊണ്ട് ഒരാളുടെ മനസ്സിൽ ഇടം സൃഷ്ടിക്കാൻ കഴിയുമെന്ന് മനസ്സിലായി.അവസാന ദിനം നല്ല അനുഭവങ്ങളോടെ ആരംഭിച്ചു❣️
മൂന്നാമത്തെ പീരിയഡ് 8 J ക്ലാസ്സിൽ പോയി. പതിവു പോലെ വളരെ നീട്ടിയൊരു "ഗുഡ് മോർണിംഗ് ടീച്ചർ......!!"😄
ഇന്ന് ക്ലാസ്സിൽ 39 പേർ ഉള്ളതിൽ 30 പേരും വന്നിട്ടുണ്ടായിരുന്നു. ഞാൻ മുൻപ് കാണാത്ത കുട്ടികൾ ആ ക്ലാസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവരെ പരിചയപ്പെട്ടതിനു ശേഷം🤝പാഠഭാഗത്തിലേക്ക് കടന്നു. 20 വരി കൂടി മാത്രമേ പഠിപ്പിച്ചു തീർക്കാൻ ഉണ്ടായിരുന്നുള്ളു. അത് പഠിപ്പിച്ചതിനു ശേഷം അവരെക്കൊണ്ട് തന്നെ വായിപ്പിക്കുകയും ചെയ്തു.📖
എല്ലാ കുട്ടികളും മിടുക്കികളായി തന്നെ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയും സംശയങ്ങൾ ചോദിക്കുകയും ചെയ്തു. എനിക്ക് പഠിപ്പിക്കാൻ കിട്ടിയ ആദ്യത്തെ ക്ലാസ്സ്... ഞാൻ അധ്യാപിക ആയി മാറിയ ആദ്യത്തെ ക്ലാസ്സ് എന്നു പറയുന്നതാകും ശരി!! 👩🏫
എന്റെ മുന്നിൽ ഇരിക്കുന്ന ഓരോ കുട്ടിയുടെയും അഭിപ്രായം എനിക്ക് വിലപ്പെട്ടതായതു കൊണ്ടു തന്നെ എല്ലാവരോടും ഫീഡ് ബാക്ക് അറിയിക്കാൻ പറഞ്ഞിരുന്നു. ഉടനെ തന്നെ കുട്ടികൾ എഴുതി തന്നു. എന്റെ പോരായ്മകൾ എന്താണെന്ന് മനസ്സിലാക്കി സ്വയം വിലയിരുത്താൻ എനിക്കത് അത്യാവശ്യമായിരുന്നു. പല കുട്ടികളും ക്ലാസ്സിനെ പറ്റി വിശദമായി എഴുതിയിട്ടുണ്ടായിരുന്നു. പഠിപ്പിച്ചത് മനസ്സിലായി എന്നുള്ള കാര്യം കുട്ടികളിൽ നിന്നും വ്യക്തമായി.
ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് അവരുടെ അഭിപ്രായം വായിച്ചു കഴിഞ്ഞപ്പോളാണ്.💕 എന്റെ കവിത ചൊല്ലലിനെ പറ്റി പറഞ്ഞിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾ വരെ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി.
"ടീച്ചറെ.. അടുത്തിങ്ങോട്ട് തന്നെ പഠിപ്പിക്കാൻ വരണേ..."എന്നു പറഞ്ഞാണ് അവർ എന്നെ യാത്രയാക്കിയത്.എന്നെ ഏൽപ്പിച്ച ജോലി ഞാൻ വളരെ കൃത്യമായി തീർത്തു എന്ന സംതൃപ്തി എന്നിൽ പ്രതിഫലിച്ചു. ✨️തൊട്ടടുത്ത പീരിയഡ് ബയോളജി സീനിയർ ടീച്ചർ ആയ രേഖ ടീച്ചറിന്റെ ക്ലാസ്സ് കേൾക്കുവാനായി കയറി. കമ്പ്യൂട്ടർ ലാബിൽ വച്ച് ഐ സി ടി ഉപയോഗിച്ചു കൊണ്ടാണ് ക്ലാസ്സ് എടുത്തത്.🖥️
കുട്ടികളെ കൊണ്ട് തന്നെ ഓരോ കാര്യങ്ങൾ പറയിപ്പിച്ച് ഏറ്റവും ഒടുവിൽ നിർവചനത്തിലേക്ക് എത്തുന്നു. ക്ലാസിനൊടുവിൽ സ്വയം ചെയ്യാൻ ഒരു അസൈൻമെന്റ് കൂടെ നൽകി. കൂടുതൽ അവസരങ്ങളിലും ഇത്രയും വിശദമായി ക്ലാസ്സ് എടുക്കാനുള്ള അവസരം കിട്ടാറില്ല എന്നും കിട്ടുന്ന അവസരത്തിൽ വിദ്യാർത്ഥികൾക്ക് പരമാവധി അറിവ് നൽകാൻ ശ്രമിക്കുമെന്നും ടീച്ചർ പറഞ്ഞു. ഹൈടെക് ക്ലാസ്സുകളിൽ📽️ ചിലതു മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. അതിനാലാണ് പലപ്പോഴും ഐ സി ടി ഉപയോഗിക്കാൻ പറ്റാത്തത് എന്നും ടീച്ചർ പറഞ്ഞു. വളരെ തന്മയത്വത്തോടെ ക്ലാസ്സ് എടുത്ത ടീച്ചറിന് ഞങ്ങൾ നന്ദി പറഞ്ഞു.❣️
ഒരു ദിവസം എത്ര വേഗമാണ് കഴിഞ്ഞു പോകുന്നത്...🌥️ ഉച്ചയൂണിന് ശേഷം അറ്റന്റഡൻസ് ഒപ്പിടുകയും പ്രിൻസിപ്പൽ സാറിനെ കാണുകയും ചെയ്തു.ഇന്ന് അവസാന ദിവസം ആയതു കൊണ്ട് തന്നെ ആശംസകൾ നൽകിയാണ് അയച്ചത്. റിപ്പോർട്ട് എഴുതാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ശേഖരിച്ചു കഴിഞ്ഞിട്ട് വൈകുന്നേരം ഇറങ്ങാനുള്ള തിരക്കിൽ നിൽക്കുമ്പോൾ ഞാൻ ഓർത്തു ; ഇൻഡക്ഷൻ പരിപാടിക്ക് വന്ന സമയത്തെ പോലെ ആയിരുന്നില്ല പോകുന്ന സമയം. ആദ്യത്തെ ദിനം ഉണ്ടായ പരിഭ്രമം ഒന്നും അവസാനത്തെ ദിനം ഉണ്ടായിരുന്നില്ല.
ഒരു സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് സഹകരിക്കണം എന്നുള്ള കാര്യം വ്യക്തമാണ്. 🤝ഓരോ അധ്യാപകരും വളരെയധികം പരിശീലിച്ചിട്ടാണ് ഓരോ കുട്ടിയുടെയും മുന്നിലെത്തുന്നത്. നമ്മുടെ മുന്നിലിരിക്കുന്ന ഓരോ വിദ്യാർത്ഥികളും വ്യത്യസ്തരാണ്. പല കഴിവുകൾ പ്രകടിപ്പിക്കുന്നവരാണ്. എല്ലാപേരെയും ഒരുപോലെ കണ്ട്, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വേണം ക്ലാസുകൾ എടുക്കേണ്ടത്.✨️
ക്ലാസ് ഒബ്സർവേഷന് കയറിയപ്പോൾ മനസ്സിലായ കാര്യവും അത് തന്നെയാണ്. അധ്യാപകർ എല്ലാ വിദ്യാർത്ഥികളെയും ഒരുപോലെ പരിഗണിക്കുന്നുണ്ട്. എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ട്. കുട്ടികൾ അവരുടെ അധ്യാപകർക്ക് നൽകുന്ന സ്നേഹവും ബഹുമാനവും അതിനു തെളിവാണ്. ഞാൻ പഠിച്ച സ്കൂൾ അന്തരീക്ഷവും ഇപ്പോൾ പഠിപ്പിക്കാനും അറിയാനും വന്ന സ്കൂൾ അന്തരീക്ഷവും തമ്മിൽ അജഗജാന്തരമുണ്ട്. കാലം കഴിയുംതോറും ഇനിയും സ്കൂളുകളിൽ വികാസം സംഭവിക്കും🕖
ഭാവിയിലെ അധ്യാപകരായ നമ്മൾ
ഈ വക മാറ്റങ്ങളെ പറ്റി ബോധവാന്മാരായിരിക്കണം.
നാളെ മുതൽ ഞാൻ അധ്യാപികയല്ല മറിച്ച് അധ്യാപക വിദ്യാർത്ഥിനിയാണ്. സ്കൂൾ ഇൻഡക്ഷൻ ദിനങ്ങൾ നൽകിയ ഒരുപറ്റം നല്ല ഓർമ്മകളും;❤️
വ്യത്യസ്തമായ അനുഭവങ്ങളും ;ഗാഢമായ സുഹൃത്ത് ബന്ധങ്ങളും;👭
പുതിയ അറിവുകളും📚കൊണ്ടാണ് ഞാൻ മടങ്ങുന്നത്. ഒരാധ്യാപികയായി ഇവിടെ തന്നെ വരാൻ സാധിക്കും എന്ന വിശ്വാസത്തോടെ പ്രതീക്ഷയോടെ ഞാൻ നിർത്തുന്നു.💖
No comments:
Post a Comment