7/01/2023 - സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ നാലാം ദിവസം തുടങ്ങിയത് തന്നെ വളരെ മനോഹരമായ ഒരു വാർത്തയോട് കൂടിയാണ്. കേരളത്തിലെ ആദ്യ ജി പി എസ് സംവിധാനം ഉള്ള സ്കൂൾ ബസ്🚌 കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ബഹുമാനപ്പെട്ട ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു 🏳️സ്കൂളിനും അവിടുത്തെ അധ്യാപക അനധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇത് അഭിമാന നിമിഷമായിരുന്നു 💪🏻 അതുമാത്രമല്ല. രാജ്യത്തെ ഏറ്റവും അധികം പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായ വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ
ഇന്നു മുതൽ സ്കൂൾ ബസ് ഓടിക്കാൻ ഒരു വനിതയുമുണ്ട്. പ്ലസ് ഒൺ വിദ്യാർഥിയായ അഹിജയുടെ അമ്മയായ ഇ.സുജയാണ് ഈ ദൗത്യം ഏറ്റെടുത്തത് എന്ന കാര്യം സന്തോഷത്തിന്റെ മാധുര്യം ഇരട്ടിയാക്കി👏🏻കുറച്ചു ദിവസത്തേക്കാണെങ്കിലും കോട്ടൺ ഹിൽ സ്കൂളിലെ അധ്യാപിക ആയി നിൽക്കുന്ന ഈ നിമിഷം എനിക്കേറ്റവും അഭിമാനം നൽകുന്നതായിരുന്നു.💞ബസ് മുന്നോട്ട് നീങ്ങിയതും കുട്ടികളുടെ ആർപ്പുവിളികളും ഹർഷാരവങ്ങളും കൊണ്ട് ഓപ്പൺ എയർ ഓഡിറ്റോറിയം നിറഞ്ഞു 🥳🎉
തുടർന്ന് രണ്ടാമത്തെ ക്ലാസിനു വേണ്ടി 8 J യിലേക്കു പോയി. പെരുന്തച്ചൻ എന്ന പാഠഭാഗത്തിന്റെ ബാക്കി പഠിപ്പിക്കുവാൻ വേണ്ടി അവിടേക്കെത്തി.."ഗുഡ് മോർണിംഗ് ടീച്ചർ..!!"ആദ്യമേ തന്നെ വളരെ ഊർജ്ജസ്വലമായ ഒരു വരവേൽപ്പ് എനിക്ക് ലഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ചോദിച്ചപ്പോൾ കുട്ടികൾ എല്ലാപേരും കൃത്യമായി തന്നെ മറുപടി നൽകി. ഞാൻ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളിലേക്ക് എത്തി എന്നുള്ള കാര്യം എനിക്ക് മനസ്സിലായി..❣️കവിത ചൊല്ലി പഠിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും ജയശ്രീ ടീച്ചറും ക്ലാസ്സിലേക്ക് വന്നു. പെട്ടന്ന് ടീച്ചർ വന്നപ്പോൾ ഒരു ചെറിയ പരിഭ്രമം ഉണ്ടായി എങ്കിലും അത് പുറത്തു കാണിക്കാതെ തന്നെ ഞാൻ ക്ലാസ്സ് എടുത്തു. കുട്ടികളെല്ലാരും നല്ല രീതിയിൽ ശ്രദ്ധിച്ചിരിക്കുകയും സംശയങ്ങൾ ചോദിക്കുകയും ചെയ്തു.ക്ലാസ്സ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ നല്ല ക്ലാസ്സായിരുന്നു എന്നു പറഞ്ഞ് ജയശ്രീ ടീച്ചർ എന്നെ അഭിനന്ദിച്ചു. ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത് 😍😍.അതിനു ശേഷം 8 L ക്ലാസ്സിൽ ഒബ്സെർവഷന് കയറി. ടീച്ചറെ.. ഞങ്ങളെ മലയാളം പഠിപ്പിക്കുന്നില്ലേ?? 🥺എല്ലാപേരും ഒരേ സ്വരത്തിൽ ചോദിച്ചു.. ഇല്ല എന്നു പറഞ്ഞപ്പോൾ മുഖം മാറി.. അടുത്ത പ്രാവശ്യം ഇവിടെ വരുകയാണെങ്കിൽ നിങ്ങളുടെ ക്ലാസ്സ് ഞാൻ എടുക്കാം എന്നു പറഞ്ഞപ്പോൾ മുഖങ്ങളിൽ പുഞ്ചിരി വിടർന്നു... 😘അപ്പോഴേക്കും ഉച്ചയൂണിന്റെ സമയം ആയിക്കഴിഞ്ഞു..വിളമ്പാനായി ഊട്ടുപുരയിലേക്ക് ഞങ്ങൾ എത്തി. ചൂട് ചോറും പയർ തോരനും ഇഞ്ചി ചമ്മന്തിയും പുളിശ്ശേരിയും ഒക്കെ ചേർന്ന സ്വാദിഷ്ടമായ ഭക്ഷണം ഞങ്ങൾ ആസ്വദിച്ചു🍛 ഉച്ചയ്ക്കുശേഷം ആദ്യത്തെ പീരിയഡ് 8 ജെ ക്ലാസിൽ തന്നെ ആയിരുന്നു. രാവിലെ ഒരുതവണ അവിടെ കയറിയത് കൊണ്ട് കുട്ടികളെ മുഷിപ്പിക്കേണ്ട എന്ന് കരുതി, അവരുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞു, കുറച്ചു നേരം സംസാരിച്ചു ,എല്ലാവരും കൂടി ഒരുമിച്ച് കവിതകൾ ചൊല്ലി. അതിനുശേഷം ആണ് പാഠഭാഗത്തിലേക്ക് കടന്നത്📚
കവിത മുഴുവൻ പഠിപ്പിച്ചു തീർക്കാൻ ആയില്ല. കുറച്ചു വരികൾ കൂടി ബാക്കിയുണ്ട് അടുത്ത ക്ലാസ്സിൽ കാണാം എന്നു പറഞ്ഞ് ഞാൻ
അവിടെ നിന്നിറങ്ങി. ശനിയാഴ്ച ആയതുകൊണ്ടായിരിക്കണം ക്ലാസിൽ കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. 39 കുട്ടികൾ ഉണ്ടാകേണ്ട ക്ലാസ്സിൽ ഇന്ന് ആകെ 13 കുട്ടികൾ മാത്രമേ വന്നിട്ടുണ്ടായിരുന്നു. ഒരു അധ്യാപിക 40 മിനിറ്റ് തുടർച്ചയായി സംസാരിക്കുമ്പോൾ; കുട്ടികളെ പഠിപ്പിക്കുമ്പോൾ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് കൃത്യമായി മനസ്സിലായി🥺. ഒരുപാട് നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ തൊണ്ട വരണ്ടു പോയി. ഒരു ചായയൊക്കെ കുടിച്ച് ഞാൻ മറ്റ് ജോലികളിലേക്ക് കടന്നു. സ്കൂളിന്റെ സമയം കഴിയാറായപ്പോഴേക്കും ഞങ്ങൾ ഒരുമിച്ച് സ്കൂൾ പരിസരത്തെ മ്യൂസിക് പാർക്കിൽ ചെന്നിരുന്നു 🎶ഇനി ഒരു നാൾ കൂടി മാത്രമേ ഇൻഡക്ഷൻ പ്രോഗ്രാം ഉള്ളൂ. സ്കൂൾ അന്തരീക്ഷവുമായി വളരെയധികം അടുപ്പത്തിലായി കഴിഞ്ഞതു കൊണ്ട് അവിടെ നിന്ന് പോകുന്ന കാര്യം ആലോചിച്ചപ്പോൾ വിഷമം തോന്നി. പുറത്തേക്കിറങ്ങുമ്പോൾ ഓരോ വിദ്യാർത്ഥികളുടെ അടുത്ത് നിന്ന് കിട്ടുന്ന പുഞ്ചിരിയും, ആശംസകളും എല്ലാം അതുവരെ ഉണ്ടായിരുന്ന ക്ഷീണത്തെ മാറ്റാൻ കെൽപ്പുള്ളതായിരുന്നു 💖
ആ അവസാനത്തെ ദിനത്തിന് ഒരു ദിവസത്തെ ഇടവേളയുണ്ട്.. സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ അവസാനത്തെ ദിവസവും ഏറ്റവും മനോഹരമായി; വിജയകരമായി പൂർത്തിയാക്കാൻ എനിക്ക് സാധിക്കും എന്ന വിശ്വാസം ഉണ്ട്..✨️
No comments:
Post a Comment