DAY 1 (27/10/22)
ആദ്യത്തെ സെഷൻ അവതരിപ്പിച്ചത് അസിസ്റ്റന്റ് പ്രൊഫസർ രാഹുൽ സർ ആണ്. 'Teacher preparedness in psycological perspective' എന്നതായിരുന്നു വിഷയം.
'Pedagogy and Teacher'എന്ന വിഷയത്തിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ ഷീന ടീച്ചർ അടുത്ത സെഷൻ അവതരിപ്പിച്ചു.'Teacher Commitment' എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ അഞ്ചു ടീച്ചറും, Reflective Practices in Teacher Education Program എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഷൈബ ടീച്ചറും ക്ലാസ്സ് എടുക്കുകയുണ്ടായി.
ഈ ഒരു ദിവസത്തെ ഓറിയന്റേഷൻ വഴി അതാത് വിഷയങ്ങളിൽ സാമാന്യ അറിവ് നേടാൻ സാധിച്ചു.
ഗംഭീരമായ ഒരു തുടക്കമാണ് ബി. എഡ് ഫസ്റ്റ് ഇയേഴ്സിന് ലഭിച്ചത്. ജി സി ടി യുടെ യു ജി സി ഹാളിൽ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. ഈ ചടങ്ങിൽ പ്രാർഥന ചൊല്ലാൻ ഉള്ള അവസരം എനിക്ക് ലഭിച്ചു. ഒന്നാം വർഷ ബി എഡ് അക്കാഡമിക് കോർഡിനേറ്റർ ജയകൃഷ്ണ ടീച്ചർ സ്വാഗതം ആശംസിച്ചു. ഞങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് പരിപാടി സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്.
എസ്. സി.ഇ.ആർ. ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ കെ ആണ് മുഖ്യാഥിതി ആയി എത്തിയത്. ബി എഡ് പഠനത്തിന്റെ പ്രാധാന്യം ഏറ്റവും ലളിതമായ വാക്കുകളിൽ സാർ അവതരിപ്പിച്ചു. വരുന്ന തലമുറയുടെ അധ്യാപകർ ആയ നമ്മൾ വളരെ അധികം ജാഗരൂകരായിരിക്കണം എന്ന സന്ദേശവും അദ്ദേഹം നൽകി.തുടർന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ ആയ ജോളി ടീച്ചർ ആശംസ അർപ്പിക്കുകയുണ്ടായി. നന്ദി പ്രകാശനം സഹപാഠി ആയ ചിഞ്ചു നിർവ്വഹിച്ചു.
എസ്. സി.ഇ.ആർ. ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ കെ ആണ് മുഖ്യാഥിതി ആയി എത്തിയത്. ബി എഡ് പഠനത്തിന്റെ പ്രാധാന്യം ഏറ്റവും ലളിതമായ വാക്കുകളിൽ സാർ അവതരിപ്പിച്ചു. വരുന്ന തലമുറയുടെ അധ്യാപകർ ആയ നമ്മൾ വളരെ അധികം ജാഗരൂകരായിരിക്കണം എന്ന സന്ദേശവും അദ്ദേഹം നൽകി.തുടർന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ ആയ ജോളി ടീച്ചർ ആശംസ അർപ്പിക്കുകയുണ്ടായി. നന്ദി പ്രകാശനം സഹപാഠി ആയ ചിഞ്ചു നിർവ്വഹിച്ചു.
ആദ്യത്തെ സെഷൻ അവതരിപ്പിച്ചത് അസിസ്റ്റന്റ് പ്രൊഫസർ രാഹുൽ സർ ആണ്. 'Teacher preparedness in psycological perspective' എന്നതായിരുന്നു വിഷയം.
'Pedagogy and Teacher'എന്ന വിഷയത്തിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ ഷീന ടീച്ചർ അടുത്ത സെഷൻ അവതരിപ്പിച്ചു.'Teacher Commitment' എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ അഞ്ചു ടീച്ചറും, Reflective Practices in Teacher Education Program എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഷൈബ ടീച്ചറും ക്ലാസ്സ് എടുക്കുകയുണ്ടായി.
ഈ ഒരു ദിവസത്തെ ഓറിയന്റേഷൻ വഴി അതാത് വിഷയങ്ങളിൽ സാമാന്യ അറിവ് നേടാൻ സാധിച്ചു.
DAY -2 ( 28/10/22)
രണ്ടാം ദിവസം ആറ് സെഷനുകളിലായ വിവിധ അധ്യാപകർ ഞങ്ങളോട് സംവദിച്ചു. ആദ്യത്തെ സെഷൻ എടുത്തത് നമ്മുടെ കോളേജിന്റെ വൈസ് പ്രിൻസിപ്പലും മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറും ആയ ജോളി ടീച്ചർ ആണ്.'Communication and Teacher'എന്ന വിഷയം വളരെ ഭംഗിയായി ടീച്ചർ വിദ്യാർത്ഥികളിലേക്ക് എത്തിച്ചു. 'Educational Technology in Teacher Education' എന്ന വിഷയത്തിൽ നമ്മുടെ അക്കാദമിക് കോർഡിനേറ്റർ ജയകൃഷ്ണ ടീച്ചർ രണ്ടാമത്തെ സെഷൻ എടുക്കുകയുണ്ടായി.ടെക്നോളജിയുടെ സഹായത്തോടെയുള്ള ഒരു അധ്യാപന രീതി ഇനിയുള്ള കാലഘട്ടത്തിന്റെ ആവശ്യകത ആണെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ഈ ക്ലാസ്സ്.
തുടർന്ന് അസിസ്റ്റന്റ് പ്രൊഫസർ രാജശ്രീ ടീച്ചർ 'Classroom management Practices in teacher' എന്ന വിഷയത്തിൽ ക്ലാസ്സ് എടുക്കുകയും ക്ലാസ്സ് മാനേജ്മെന്റ് എന്ന വിഷയത്തെ വളരെ ലളിതമായി അവതരിപ്പിക്കുകയും ചെയ്തു.
ഉച്ചക്ക് ശേഷം ഉള്ള സെഷനിൽ,ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ റോഷ് കുമാർ സർ Physical & Health Education in Teacher Education programme എന്ന വിഷയത്തിൽ ക്ലാസ്സ് എടുക്കുകയുണ്ടായി. ശേഷം ഞങ്ങളോട് സംവദിച്ചത് അസോസിയേറ്റ് പ്രൊഫസർ ഐസക് സർ ആണ്.Teacher Competencies and skills എന്ന മേഖല വളരെ ഭംഗിയായി സർ കൈകാര്യം ചെയ്തു. ഏറ്റവും ഒടുവിൽ കോഴ്സിനെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും സംഗ്രഹിച്ച് ജയകൃഷ്ണ ടീച്ചർ സംസാരിച്ചു.
ഈ ഓറിയന്റേഷൻ പ്രോഗ്രാം എല്ലാ കുട്ടികൾക്കും അവരുടെ സംശയങ്ങൾ തീർക്കുവാനും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും ഉള്ള മികച്ച അവസരം തന്നെയായിരുന്നു. ഈ പരിപാടി എല്ലാ അദ്ധ്യാപക വിദ്യാർത്ഥികൾക്കും ഒരു പുതിയ വിജ്ഞാന ലോകത്തിലേക്കുള്ള വാതായനം തന്നെയായിരുന്നു.
No comments:
Post a Comment