26/10/2022, ബുധനാഴ്ച കേരള സർക്കാർ നേതൃത്വം നൽകുന്ന 'SAY NO TO DRUGS' ക്യാമ്പയിന്റെ ഭാഗമായി, ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനം ഗവണ്മെന്റ് ടീച്ചർ എഡ്യൂക്കേഷൻ കോളേജിൽ വച്ച് നടത്തപ്പെട്ടു. 11.30 മണിക്ക് ഒരു പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. വി. കെ.സന്തോഷ് കുമാർ സർ ആണ്. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയത് തിരുവനന്തപുരം എക്സൈസ് ഡിവിഷൻ ഓഫീസർ ശ്രീ പി കെ ജയരാജ് സർ ആയിരുന്നു.തൈക്കാട് വാർഡ് കൗൺസിലർ ശ്രീ മാധവദാസ് സർ, പി ടി എ പ്രസിഡന്റ് സാബു വലേരിയൻ സർ, കോളേജ് ചെയർ പേഴ്സൺ ഗായത്രി ബി.എൽ ,ആന്റി നർകോട്ടിക് ക്ലബ്ബിന്റെ സ്റ്റുഡന്റ് കൺവീനർ മെറ്റിൽട അൽഫോൻസ,ആന്റി നർകോട്ടിക് ക്ലബ് കൺവീനർ ഡോ. രാജശ്രീ കെ എന്നിവർ ആശംസ അർപ്പിച്ചു.
ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുന്നു. വലിയൊരു ലഹരി മാഫിയ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും അതിനെതിരെയുള്ള ഒരു യുദ്ധം ആണ് നാം നടത്തുന്നതെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ലഹരി വസ്തുക്കളും അവയുടെ ഉപയോഗവും വരുന്ന തലമുറയെ എപ്രകാരം ബാധിക്കുന്നു എന്നും ഉദ്ഘാടന പ്രസംഗത്തിൽ ജയരാജ് സർ സൂചിപ്പിച്ചു. ഇവ തടയാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം എന്നും, അദ്ധ്യാപക വിദ്യാർത്ഥികൾ എന്ന നിലയിൽ ഈ വിഷയത്തെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം എന്നുമുള്ള ഓർമ്മപ്പെടുത്തൽ ആയിരുന്നു ഈ ചടങ്ങ്.
തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിനോട് അനുബന്ധിച്ച് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ നടത്തിയ സ്ക്രിപ്റ്റ് റൈറ്റിംഗ്, പോസ്റ്റർ മേക്കിങ് എന്നീ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം നമ്മുടെ പ്രിൻസിപ്പൽ സന്തോഷ് സർ നിർവ്വഹിച്ചു. ഫസ്റ്റ് ഇയർ ബി എഡ് വിദ്യാർഥികൾക്കാണ് സമ്മാനം ലഭിച്ചത്.
ആശംസാ പ്രസംഗത്തിനു ശേഷം ദേശീയ ഗാനത്തോട് കൂടി ചടങ്ങിന് ഔദ്യോഗികമായി തിരശീല വീണു.
No comments:
Post a Comment