Wednesday, 19 October 2022

കേരള സ്കൂൾ ശാസ്ത്രോത്സവം 2022-23🎨🖼️🎭

കേരള സ്കൂൾ ശാസ്ത്രോത്സവം 2022-2023,പരിപാടിയുടെ ഉദ്ഘാടനം 18/10/2022 ചൊവ്വാഴ്ച കരമന ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. അന്നേ ദിവസം എൽ. പി, യു. പി, എച്ച് എസ്, എച്ച് എസ് എസ്. എന്നീ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾക്ക് തുടക്കമായി . സൗത്ത് സബ് ജില്ലയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ നിന്നും നിരവധി വിദ്യാർഥികൾ ആണ് കലാ പ്രകടനങ്ങൾ കാഴ്ചവച്ചത്. ഏകദേശം മുപ്പത്തിനാലോളം മത്സര ഇനങ്ങൾ ഉണ്ടായിരുന്നു. ക്ലെ മോഡലിംഗ്, ഡോൾ മേക്കിങ്, ബീഡ് വർക്ക്സ്  തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.

ഒന്നാം വർഷ ബി. എഡ് വിദ്യാർഥികളായ ഞങ്ങൾ പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നതിനായി അവിടെ എത്തിചേർന്നിരുന്നു. 10 മണിയോടു കൂടി ആരംഭിച്ച പരിപാടി ഏകദേശം 1 മണിയോടെ പരിസമാപ്‌തിയിൽ എത്തി. നിശ്ചിത സമയത്തിനുള്ളിൽ വ്യത്യസ്തമായ ഒട്ടേറെ വസ്തുക്കളാണ്  കുട്ടികൾ നിർമ്മിച്ചത്. അവരുടെ കഴിവുകൾ നമ്മെ അതിശയിപ്പിക്കുന്നവയായിരുന്നു. വിദ്യാർത്ഥികളോട് ഇടപഴകാനും, അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും അതിലുപരി നല്ലൊരു അനുഭവം കൈവരിക്കാനും ഒരു അദ്ധ്യാപകവിദ്യാർഥി എന്ന നിലയിൽ എനിക്ക് സാധിച്ചു. വളർന്നു വരുന്ന തലമുറയുടെ സർഗ്ഗാത്മക കഴിവുകളും, ഊർജ്ജവും കാണാൻ സാധിച്ച ഈ പരിപാടിയിൽ പങ്കെടുത്തത് വളരെ മികച്ച അനുഭവം ആയിരുന്നു.

No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...