Friday, 28 October 2022

FIRST YEAR B. ED ORIENTATION PROGRAMME 2022-24.

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ബി എഡ് ഓറിയന്റേഷൻ പ്രോഗ്രാം, ഫസ്റ്റ് ഇയർ സ്റുഡന്റ്സിന് വേണ്ടി ഗവണ്മെന്റ് ടീച്ചർ എഡ്യൂക്കേഷൻ കോളേജിൽ വച്ച് നടത്തപ്പെട്ടു. 27,28 തീയതികളിൽ ആയി നടത്തപ്പെട്ട ഈ പരിപാടി, ബി എഡ് എന്ന കോഴ്സ് എന്താണെന്നും, എങ്ങനെയാണ് പഠിക്കേണ്ടതെന്നും ഉള്ള സാമാന്യ ധാരണ അധ്യാപക വിദ്യാർഥികൾ ആയ ഞങ്ങൾക്ക് നൽകി. ഒരു കൂട്ടം മികച്ച അധ്യാപകരുടെ ക്ലാസുകളാണ് ഈ രണ്ടു ദിവസങ്ങളിൽ ആയി ഞങ്ങൾക്ക് ലഭിച്ചത്.
DAY 1 (27/10/22)
 ഗംഭീരമായ ഒരു തുടക്കമാണ് ബി. എഡ് ഫസ്റ്റ് ഇയേഴ്സിന് ലഭിച്ചത്. ജി സി ടി യുടെ യു ജി സി ഹാളിൽ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. ഈ ചടങ്ങിൽ പ്രാർഥന ചൊല്ലാൻ ഉള്ള അവസരം എനിക്ക് ലഭിച്ചു. ഒന്നാം വർഷ ബി എഡ് അക്കാഡമിക് കോർഡിനേറ്റർ ജയകൃഷ്ണ ടീച്ചർ സ്വാഗതം ആശംസിച്ചു. ഞങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് പരിപാടി സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്.
എസ്. സി.ഇ.ആർ. ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ കെ ആണ് മുഖ്യാഥിതി ആയി എത്തിയത്. ബി എഡ് പഠനത്തിന്റെ പ്രാധാന്യം ഏറ്റവും ലളിതമായ വാക്കുകളിൽ സാർ അവതരിപ്പിച്ചു. വരുന്ന തലമുറയുടെ അധ്യാപകർ ആയ നമ്മൾ വളരെ അധികം ജാഗരൂകരായിരിക്കണം എന്ന സന്ദേശവും അദ്ദേഹം നൽകി.തുടർന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ ആയ ജോളി ടീച്ചർ ആശംസ അർപ്പിക്കുകയുണ്ടായി. നന്ദി പ്രകാശനം  സഹപാഠി ആയ ചിഞ്ചു നിർവ്വഹിച്ചു.

ആദ്യത്തെ സെഷൻ അവതരിപ്പിച്ചത് അസിസ്റ്റന്റ് പ്രൊഫസർ രാഹുൽ സർ ആണ്. 'Teacher preparedness in psycological perspective' എന്നതായിരുന്നു വിഷയം.
'Pedagogy and Teacher'എന്ന വിഷയത്തിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ ഷീന ടീച്ചർ അടുത്ത സെഷൻ അവതരിപ്പിച്ചു.'Teacher Commitment' എന്ന വിഷയത്തിൽ  അസിസ്റ്റന്റ് പ്രൊഫസർ അഞ്ചു ടീച്ചറും, Reflective Practices in Teacher Education Program എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ  ഷൈബ ടീച്ചറും ക്ലാസ്സ്‌ എടുക്കുകയുണ്ടായി.
ഈ ഒരു ദിവസത്തെ ഓറിയന്റേഷൻ വഴി അതാത് വിഷയങ്ങളിൽ സാമാന്യ അറിവ് നേടാൻ സാധിച്ചു.

DAY -2 ( 28/10/22)
രണ്ടാം ദിവസം ആറ് സെഷനുകളിലായ വിവിധ അധ്യാപകർ ഞങ്ങളോട് സംവദിച്ചു. ആദ്യത്തെ സെഷൻ എടുത്തത് നമ്മുടെ കോളേജിന്റെ വൈസ് പ്രിൻസിപ്പലും മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറും ആയ ജോളി ടീച്ചർ ആണ്.'Communication and Teacher'എന്ന വിഷയം വളരെ ഭംഗിയായി ടീച്ചർ വിദ്യാർത്ഥികളിലേക്ക് എത്തിച്ചു. 'Educational Technology in Teacher Education' എന്ന വിഷയത്തിൽ നമ്മുടെ അക്കാദമിക് കോർഡിനേറ്റർ ജയകൃഷ്ണ ടീച്ചർ രണ്ടാമത്തെ സെഷൻ എടുക്കുകയുണ്ടായി.ടെക്നോളജിയുടെ സഹായത്തോടെയുള്ള ഒരു അധ്യാപന രീതി ഇനിയുള്ള കാലഘട്ടത്തിന്റെ ആവശ്യകത ആണെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ഈ ക്ലാസ്സ്‌.
തുടർന്ന് അസിസ്റ്റന്റ്  പ്രൊഫസർ രാജശ്രീ ടീച്ചർ 'Classroom management Practices in teacher' എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുക്കുകയും ക്ലാസ്സ്‌ മാനേജ്മെന്റ് എന്ന വിഷയത്തെ വളരെ ലളിതമായി അവതരിപ്പിക്കുകയും ചെയ്തു.
ഉച്ചക്ക് ശേഷം ഉള്ള സെഷനിൽ,ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ റോഷ് കുമാർ സർ Physical & Health Education in Teacher Education programme എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുക്കുകയുണ്ടായി. ശേഷം ഞങ്ങളോട് സംവദിച്ചത് അസോസിയേറ്റ് പ്രൊഫസർ ഐസക് സർ ആണ്.Teacher Competencies and skills എന്ന മേഖല വളരെ ഭംഗിയായി സർ കൈകാര്യം ചെയ്തു. ഏറ്റവും ഒടുവിൽ കോഴ്സിനെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും സംഗ്രഹിച്ച് ജയകൃഷ്ണ ടീച്ചർ സംസാരിച്ചു.
ഈ ഓറിയന്റേഷൻ പ്രോഗ്രാം എല്ലാ കുട്ടികൾക്കും അവരുടെ സംശയങ്ങൾ തീർക്കുവാനും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും ഉള്ള മികച്ച അവസരം തന്നെയായിരുന്നു. ഈ പരിപാടി എല്ലാ അദ്ധ്യാപക വിദ്യാർത്ഥികൾക്കും  ഒരു പുതിയ വിജ്ഞാന ലോകത്തിലേക്കുള്ള വാതായനം തന്നെയായിരുന്നു.




Wednesday, 26 October 2022

ലഹരി വിരുദ്ധ ക്ലബ്‌ ഉദ്ഘാടനം..


26/10/2022, ബുധനാഴ്ച കേരള സർക്കാർ നേതൃത്വം നൽകുന്ന 'SAY NO TO DRUGS' ക്യാമ്പയിന്റെ ഭാഗമായി, ലഹരി വിരുദ്ധ ക്ലബ്ബിന്റെ  ഉദ്ഘാടനം ഗവണ്മെന്റ് ടീച്ചർ എഡ്യൂക്കേഷൻ കോളേജിൽ വച്ച് നടത്തപ്പെട്ടു. 11.30 മണിക്ക് ഒരു പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. വി. കെ.സന്തോഷ്‌ കുമാർ സർ ആണ്. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയത്  തിരുവനന്തപുരം എക്സൈസ് ഡിവിഷൻ ഓഫീസർ ശ്രീ പി കെ ജയരാജ്‌ സർ ആയിരുന്നു.തൈക്കാട് വാർഡ് കൗൺസിലർ ശ്രീ മാധവദാസ് സർ, പി ടി എ പ്രസിഡന്റ്‌ സാബു വലേരിയൻ സർ, കോളേജ് ചെയർ പേഴ്സൺ ഗായത്രി ബി.എൽ ,ആന്റി നർകോട്ടിക് ക്ലബ്ബിന്റെ സ്റ്റുഡന്റ് കൺവീനർ മെറ്റിൽട അൽഫോൻസ,ആന്റി നർകോട്ടിക് ക്ലബ്‌ കൺവീനർ ഡോ. രാജശ്രീ കെ എന്നിവർ ആശംസ അർപ്പിച്ചു.
ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുന്നു. വലിയൊരു ലഹരി മാഫിയ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും അതിനെതിരെയുള്ള ഒരു യുദ്ധം ആണ് നാം നടത്തുന്നതെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ലഹരി വസ്തുക്കളും അവയുടെ ഉപയോഗവും വരുന്ന തലമുറയെ എപ്രകാരം ബാധിക്കുന്നു എന്നും ഉദ്ഘാടന പ്രസംഗത്തിൽ ജയരാജ്‌ സർ സൂചിപ്പിച്ചു. ഇവ തടയാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം എന്നും, അദ്ധ്യാപക വിദ്യാർത്ഥികൾ എന്ന നിലയിൽ ഈ വിഷയത്തെക്കുറിച്ച്  നാം ബോധവാന്മാരായിരിക്കണം എന്നുമുള്ള ഓർമ്മപ്പെടുത്തൽ ആയിരുന്നു ഈ ചടങ്ങ്.
തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിനോട് അനുബന്ധിച്ച് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ നടത്തിയ സ്ക്രിപ്റ്റ് റൈറ്റിംഗ്, പോസ്റ്റർ മേക്കിങ് എന്നീ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം നമ്മുടെ പ്രിൻസിപ്പൽ സന്തോഷ്‌ സർ നിർവ്വഹിച്ചു. ഫസ്റ്റ് ഇയർ ബി എഡ് വിദ്യാർഥികൾക്കാണ് സമ്മാനം ലഭിച്ചത്.
ആശംസാ പ്രസംഗത്തിനു ശേഷം ദേശീയ ഗാനത്തോട് കൂടി ചടങ്ങിന് ഔദ്യോഗികമായി തിരശീല വീണു.

Wednesday, 19 October 2022

കേരള സ്കൂൾ ശാസ്ത്രോത്സവം 2022-23🎨🖼️🎭

കേരള സ്കൂൾ ശാസ്ത്രോത്സവം 2022-2023,പരിപാടിയുടെ ഉദ്ഘാടനം 18/10/2022 ചൊവ്വാഴ്ച കരമന ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. അന്നേ ദിവസം എൽ. പി, യു. പി, എച്ച് എസ്, എച്ച് എസ് എസ്. എന്നീ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾക്ക് തുടക്കമായി . സൗത്ത് സബ് ജില്ലയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ നിന്നും നിരവധി വിദ്യാർഥികൾ ആണ് കലാ പ്രകടനങ്ങൾ കാഴ്ചവച്ചത്. ഏകദേശം മുപ്പത്തിനാലോളം മത്സര ഇനങ്ങൾ ഉണ്ടായിരുന്നു. ക്ലെ മോഡലിംഗ്, ഡോൾ മേക്കിങ്, ബീഡ് വർക്ക്സ്  തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.

ഒന്നാം വർഷ ബി. എഡ് വിദ്യാർഥികളായ ഞങ്ങൾ പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നതിനായി അവിടെ എത്തിചേർന്നിരുന്നു. 10 മണിയോടു കൂടി ആരംഭിച്ച പരിപാടി ഏകദേശം 1 മണിയോടെ പരിസമാപ്‌തിയിൽ എത്തി. നിശ്ചിത സമയത്തിനുള്ളിൽ വ്യത്യസ്തമായ ഒട്ടേറെ വസ്തുക്കളാണ്  കുട്ടികൾ നിർമ്മിച്ചത്. അവരുടെ കഴിവുകൾ നമ്മെ അതിശയിപ്പിക്കുന്നവയായിരുന്നു. വിദ്യാർത്ഥികളോട് ഇടപഴകാനും, അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും അതിലുപരി നല്ലൊരു അനുഭവം കൈവരിക്കാനും ഒരു അദ്ധ്യാപകവിദ്യാർഥി എന്ന നിലയിൽ എനിക്ക് സാധിച്ചു. വളർന്നു വരുന്ന തലമുറയുടെ സർഗ്ഗാത്മക കഴിവുകളും, ഊർജ്ജവും കാണാൻ സാധിച്ച ഈ പരിപാടിയിൽ പങ്കെടുത്തത് വളരെ മികച്ച അനുഭവം ആയിരുന്നു.

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...