അധ്യാപന പരിശീലനത്തിന്റെ അവസാനത്തെ ആഴ്ച.. ഇനി അങ്ങോട്ട് പരീക്ഷാ കാലമാണ്. അവസാന ദിവസം മധുരവുമായി കുട്ടികളെ കാണുമ്പോൾ ചെറിയൊരു വിഷമം മനസ്സിൽ ഉണ്ട്. വളരെ ബുദ്ധിമുട്ടേറിയതും, സന്തോഷമേറിയതും ആയിട്ടുള്ള മനോഹര നിമിഷങ്ങൾ സമ്മാനിച്ച ഈ സെമെസ്റ്ററിലെ അധ്യാപന പരിശീലനത്തിന് വിട നൽകുന്നു.
11/12/23
8 G ക്ലാസ്സിൽ സിദ്ധിശോധകം നടത്തിയതിന്റെ ഉത്തരപേപ്പർ നൽകുകയും, കുട്ടികൾക്ക് ഉണ്ടായ തെറ്റുകൾ തിരുത്തുകയും ചെയ്തു. എപ്രകാരമാണ് പരീക്ഷ എഴുതേണ്ടതെന്നും, മാർക്കിനനുസരിച് ഏതൊക്കെ ചോദ്യങ്ങൾ പഠിക്കണമെന്നും എഴുതണമെന്നും വ്യക്തമാക്കി നൽകി. ശേഷം സിന്ധു ടീച്ചർ തന്നെ നേരിട്ട് അവർക്ക് നിർദേശങ്ങൾ നൽകി. ആസ്വാദനം, വിമർശനം എന്നിവ എഴുതുമ്പോൾ കുട്ടികൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. അവ പരിഹരിക്കാനുള്ള മാർഗങ്ങൾ പറഞ്ഞുകൊടുത്തു.. റിവിഷൻ നടത്തുകയും ചെയ്തു. ആദ്യത്തെ ക്ലാസ്സിൽ നിന്നും ഈ ക്ലാസ്സിലേക്കെത്തുമ്പോൾ ഗണ്യമായ വ്യത്യാസം ആണ് കുട്ടികളിൽ കാണാൻ കഴിയുന്നത്.
12/12/23
മൂന്നാം സെമസ്റ്റർ അദ്ധ്യാപന പരിശീലനത്തിൽ ക്ലാസ്സെടുക്കാൻ കിട്ടുന്ന അവസാന ദിവസമായിരുന്നു ഇന്ന്. ഒൻപതാം ക്ലാസിന് ഇന്ന് ക്ലാസ്സിലായിരുന്നു. അവരുടെ അടുത്ത് ഇടക്ക് ചെല്ലുകയും പരീക്ഷക്കുള്ള ഭാഗങ്ങൾ പറഞ്ഞു കൊടുക്കുകയും, യാത്ര പറയുകയും ചെയ്തു. അവസാനത്തെ പിരീഡ് 8 G ക്ലാസ്സിൽ ചെന്നു. കുട്ടികൾ വികാരഭരതരായിരുന്നു. പരീക്ഷയുടെ കാര്യങ്ങളും മാർക്കിന്റെ കാര്യവും അവരുടെ അഭിപ്രായങ്ങളും സംശയങ്ങളും എല്ലാം ചർച്ച ചെയ്തു. എല്ലാവരും ഫീഡ്ബാക്ക് എഴുതിത്തന്നു. ഇന്നത്തെ ദിവസം, എന്തുമാത്രം കുട്ടികൾ എന്നെ ബഹുമാനിക്കുന്നുണ്ടെന്നും ഇഷ്ടപ്പെടുന്നുണ്ടെന്നും മനസ്സിലായി. ആദ്യം ഏറ്റവും അധികം ഞാൻ ബുദ്ധിമുട്ടനുഭവിച്ചത് 8 G ക്ലാസ്സിൽ പഠിപ്പിക്കാനായിരുന്നു. പക്ഷെ ഇന്ന് ഈ ക്ലാസ്സിൽ നിൽക്കുമ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. കുട്ടികളെ ഞാൻ എന്തുമാത്രം സ്വാധീനിച്ചിരുന്നു എന്നു പറയാതെ അവർ പറഞ്ഞു.
ഇനി പരീക്ഷാ ഡ്യൂട്ടി മാത്രമേ ബാക്കിയുള്ളൂ. അതും കൂടി ഭംഗിയായി നിർവഹിക്കുമ്പോൾ ഈ അധ്യാപന പരിശീലനത്തിന് പൂർണ്ണമായും തിരശീല വീഴും.
13/12/2023 - 22/12/2023 വരെ ക്രിസ്തുമസ് പരീക്ഷയായതിനാൽ ക്ലാസ്സ് ഇല്ല.
No comments:
Post a Comment