4/12/23
നല്ല രീതിയിൽ കടന്നുപോയ ദിവസമായിരുന്നു. സംതൃപ്തിയോടെയാണ് ഇത് എഴുതുന്നത്. കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗം 8 ജി ക്ലാസിൽ തീർക്കാൻ സാധിച്ചു. തീർത്തതിനു ശേഷം ഒന്നുകൂടി ആ പാഠഭാഗത്തിന്റെ ആശയം കുട്ടികളിലേക്ക് എത്തിച്ചു.രാവിലെ 9 ബി ക്ലാസ്സിൽ അമ്പാടിയിലേക്ക് എന്ന പാഠഭാഗം പഠിപ്പിച്ചു. ഒരു ക്ലാസ് കൂടി എടുക്കുമ്പോൾ അത് പൂർണമായും തീർക്കാനാകും. ഇനി സിദ്ധി ശോധകം കൂടി നടത്തിയാൽ എല്ലാ രീതിയിലും അവസാനിച്ചു എന്ന് പറയാനാകും. എട്ടാം ക്ലാസിൽ കീർത്തിമുദ്ര എന്ന പാഠത്തിന്റെ ആസ്വാദനവും കളിയച്ഛൻ ജനിക്കുന്നു എന്ന പാഠത്തിന്റെ പ്രവർത്തനങ്ങളും നൽകണം. അതോടൊപ്പം നിദാന ശോധകത്തിന്റെ പോരായ്മകൾ പരിഹരിച്ച്, കുട്ടികളെ കൊണ്ട് തന്നെ എഴുതിപ്പിക്കണം. കുറച്ചു ദിവസങ്ങൾ കൂടി ബാക്കി നിൽക്കേ ചെയ്തു തീർക്കാൻ ഒട്ടേറെ കാര്യങ്ങൾ...
5/12/23
8 G ക്ലാസ്സിൽ നിദാന ശോധകം നടത്തിയതിന്റെ വെളിച്ചത്തിൽ പോരായ്മകൾ പരിഹരിക്കുകയും, അതിനു ശേഷം അവരെക്കൊണ്ട് തന്നെ എല്ലാ ഉത്തരങ്ങളും പറയിക്കുകയും ചെയ്തു.വിഗ്രഹാർത്ഥം, പിരിച്ചെഴുതുക, ചേർത്തെഴുതുക എന്നിവയെല്ലാം പറഞ്ഞുകൊടുത്തു. വിഗ്രഹാർത്ഥം ആണ് കുട്ടികൾക്ക് കുറച്ചു കൂടി പ്രയാസം എന്നു മനസ്സിലാക്കി അതിൽ കൂടുതൽ ഊന്നൽ നൽകി. ആക്ടിവിറ്റി കാർഡുകൾ നൽകി അവരെ അതിനോട് പരിചയിപ്പിച്ചു.
6/12/23
ഇന്ന് ലീവ് ആയതു കാരണം ക്ലാസ്സ് എടുക്കാനായില്ല.
7/12/23
ഒൻപതാം ക്ലാസ്സിൽ നേരത്തെ തന്നെ പോർഷൻസ് തീർന്നത് കൊണ്ട്, മലയാളം Ist പിരീഡ് ജയശ്രീ ടീച്ചറിന് അടിസ്ഥാന പാഠാവലിയുടെ പോർഷൻ തീർക്കാനായി നൽകി.
8/12/23
8 G ക്ലാസ്സിൽ സിദ്ധിശോധകം നടത്തി. മാനവികതയുടെ തീർത്ഥം, കീർത്തിമുദ്ര എന്നീ പാഠഭാഗങ്ങൾ ആണ് പരീക്ഷക്കായി തിരഞ്ഞെടുത്തത്. കുട്ടികൾ അത്യാവശ്യം നന്നായി തന്നെ പരീക്ഷ എഴുതി. സമയം ക്രമീകരിച്ച് എഴുതാൻ അവർക്ക് പ്രയാസം ഉള്ളത് പോലെ അനുഭവപ്പെട്ടു. എഴുതുന്ന സമയത്തു തന്നെ വേണ്ട നിർദേശങ്ങൾ നൽകുകയും, കുട്ടികൾ അത് പാലിക്കുകയും ചെയ്തു.ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷന്റെ ക്ലാസ്സ് നിരീക്ഷണത്തിനായി, റോഷ് കുമാർ സർ വന്നിരുന്നു. കുറച്ചു പേർ ഗ്രൗണ്ടിലും, കുറച്ചു പേർ ക്ലാസ്സിലുമായാണ് എടുത്തത്. ഞാൻ 8. H ക്ലാസ്സിൽ വ്യായാമത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠിപ്പിച്ചു. ഐ സി ടി ഉപയോഗിച്ചും, കുട്ടികളുമായി സംവദിച്ചും വളരെ നന്നായി തന്നെ ക്ലാസ്സെടുക്കാൻ സാധിച്ചു.അതിനു ശേഷം, റോഷ്‌കുമാർ സർ തന്നെ ക്ലാസ്സിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞു.
ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ അധ്യാപന പരിശീലനത്തിന്റെ ആദ്യ അദ്ധ്യായത്തിനു തിരശ്ശീല വീഴും... 🥹
No comments:
Post a Comment