ഉദ്ദേശിച്ച പാഠസൂത്രണവും പാഠഭാഗങ്ങളും പഠിപ്പിച്ച തീർക്കാനായി. 9 ബി ക്ലാസിലായിരുന്നു നാലാമത്തെ പിരീഡ്. അവിടെ വെള്ളിയാഴ്ച തന്നെ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം തീർത്തിട്ടുണ്ടായിരുന്നു.ഇന്ന് ചേർത്തെഴുതാനും പിരിച്ചെഴുതാനും പാഠഭാഗത്തിൽ നിന്നുള്ള വാക്കുകൾ നൽകി. ആശയ സംവാദന മാതൃകയിലുള്ള പാഠസൂത്രണമാണ് എടുത്തത്. അതോടൊപ്പം തന്നെ ഒറ്റ വാക്കിൽ ഉത്തരം എഴുതുക എന്നുള്ള തലക്കെട്ടിൽ 6 ചോദ്യവും നൽകി. അവർക്കുള്ള നോട്ട് തയ്യാറാക്കുകയും ചെയ്തു. ആറാമത്തെ പിരീഡ് 8 G ക്ലാസിൽ ചെന്നു. അവിടെ കീർത്തിമുദ്ര എന്ന പാഠഭാഗം തീർത്തു അഭ്യർത്ഥന വായന നടത്താൻ സമയം കിട്ടിയില്ല, അതിനുമുമ്പ് തന്നെ സമയം കഴിഞ്ഞിരുന്നു. അടുത്ത ക്ലാസ്സിൽ അത് ശ്രദ്ധിക്കേണ്ടതുണ്ട്. അവസാനത്തെ പിരീഡ് 8 J ക്ലാസ്സിൽ തേൻകനി എന്ന പാഠഭാഗം പഠിപ്പിച്ചു. ഉദ്ദേശിച്ച പോലെ തന്നെ പഠിപ്പിച്ചു തീർക്കാനായി.പക്ഷേ അവിടെയും അഭ്യർത്ഥന വായന നടത്താനായില്ല. എന്നിരുന്നാലും നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു.
14/11/23
ഇന്നത്തെ ദിവസം ഒൻപതാം ക്ലാസിന് ഇല്ലായിരുന്നു. ടൈം ടേബിൾ പ്രകാരം ഇല്ലെങ്കിലും അവരുടെ ക്ലാസ്സിൽ നോട്ട് കൊടുത്തു. അഞ്ചാമത്തെ പിരീഡ് 8 J ക്ലാസ്സിൽ തേൻകനി എന്ന പാഠഭാഗം കുറച്ചു കൂടി പഠിപ്പിച്ചു. 8 G ക്ലാസ്സിൽ തലേ ദിവസം കീർത്തിമുദ്ര തീർത്തതു കൊണ്ടു തന്നെ നോട്ട് കൊടുക്കാൻ തീരുമാനിച്ചു. ചെറിയ ചോദ്യോത്തരങ്ങൾ ആറെണ്ണം നൽകി. രണ്ടാമത്തെ പിരീഡും ഏഴാമത്തെ പിരീഡും 8 G യിൽ തന്നെ പോകാൻ സാധിച്ചു. പാഠഭാഗത്തിന്റെ മുഴുവൻ ആശയവും, പ്രധാനപ്പെട്ട മറ്റു ചില പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാം എന്നു പറഞ്ഞിരുന്നു.
റവന്യു ജില്ല ശാസ്ത്രോത്സവം - 2023
15/11/23
മൂന്ന് ദിവസത്തെ ശാസ്ത്രമേളയ്ക്കായി കോട്ടൺഹിൽ സ്കൂൾ തയ്യാറെടുത്ത കഴിഞ്ഞിരുന്നു.ആദ്യദിനം ഉദ്ഘാടനം കഴിഞ്ഞ ഉടനെ തന്നെ മത്സരങ്ങൾ ആരംഭിച്ചു.പേപ്പർ പൂവ് നിർമ്മാണം, മുള കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം, എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള പ്രകടനങ്ങൾ കാണാനായി.
ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്ക് ഓരോ വിഭാഗത്തിലും ഡ്യൂട്ടി അനുവദിച്ചിട്ടുണ്ടായിരുന്നു. എനിക്ക് ഡ്യൂട്ടി വന്നത് എച്ച് എസ് എസ് വിഭാഗം സ്റ്റിൽ മോഡൽ (സോഷ്യൽ സയൻസ്) വിഭാഗത്തിലാണ്. അവിടെ ജഡ്ജ്മെന്റിനായി എത്തിയത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോക്ടർ എ. വി സുജിത് സാറും,വൈസ് പ്രിൻസിപ്പൽ ഡോക്ടർ വി കെ സന്തോഷ് കുമാർ സാറും ആണ്. സുജിത് സാറിനൊപ്പം ഹിസ്റ്ററി എക്കണോമിക്സ് വിഷയത്തിലുള്ള മറ്റു രണ്ടു അധ്യാപകരും ഉണ്ടായിരുന്നു.ഞാനും സഹപാഠിയായ ബുഷ്റ അൻസാരിയും ചേർന്ന് ഈ മൂന്ന് വിധികർത്താക്കളെയും അനുഗമിച്ചു വ്യത്യസ്ത തരത്തിലുള്ള നിശ്ചല മാതൃകകൾ കുട്ടികൾ അവതരിപ്പിച്ചു എങ്കിലും വളരെ കുറച്ചുപേർക്ക് മാത്രമേ ആശയ ഗ്രാഹ്യം ഉണ്ടായിരുന്നുള്ളൂ. ഭംഗിയായി മാതൃകകൾ അവതരിപ്പിച്ചുവെങ്കിലും ഈ കാര്യം പോരായ്മയായിരുന്നു ഏറ്റവും മികച്ച മൂന്നെണ്ണമായി എനിക്ക് അനുഭവപ്പെട്ടത്,
1) ഐഡിയൽ ഫിഷിംഗ് വില്ലേജ്
2) മുല്ലപ്പെരിയാർ
3) വിജയനഗരസാമ്രാജ്യം.
എപ്രകാരമാണ് വിധി നിർണയം നടത്തേണ്ടതെന്നും സർ വ്യക്തമാക്കി തന്നു. കുട്ടികളുടെ പ്രയത്നവും അർപ്പണ മനോഭാവവും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഓരോരുത്തരും അവരവരുടെ വിജയത്തിനുവേണ്ടി മാസങ്ങളോളം പ്രയത്നിച്ചാണ് ഇവ കൊണ്ടുവരുന്നത്. വൈകുന്നേരം മൂന്നര മണിയുടെ ഡ്യൂട്ടി അവസാനിപ്പിച്ച് ഇറങ്ങാൻ കഴിഞ്ഞു.
16/11/23
ജില്ലാതല ശാസ്ത്രോത്സവത്തിന് രണ്ടാം ദിനമായ എന്ന കൃത്യം ഒമ്പതരയ്ക്ക് സ്കൂളിൽ എത്തുകയും ഒപ്പിടുകയും ചെയ്തു. ഇന്ന് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ടീച്ചേഴ്സിന്‍റെ പ്രോജക്ട് എന്നതിന് മേൽനോട്ടം വഹിക്കുകയാണ് ചെയ്തത്.
കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള ടീച്ചിങ് എയ്ഡ്‌സ് ഇതേ റൂമിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. അധ്യാപകർ ആയതുകൊണ്ട് തന്നെ അവർ മികച്ച നിലവാരം പുലർത്തി. പ്രോജക്ട് വിഭാഗത്തിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഒരാൾ കടലോര മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയും, മറ്റൊരാൾ സ്കൂൾ കുട്ടികളിലെ കാൻസർ പ്രശ്നങ്ങളെപറ്റിയും, അടുത്ത അദ്ധ്യാപകൻ സപ്പോട്ടയുടെ ഗുണഫലങ്ങളെ പറ്റിയും അവതരിപ്പിച്ചു.
തലേദിവസത്തെ നിശ്ചല മാതൃകയുടെ ഫലം അതിൽ പങ്കെടുത്ത ഒരു കുട്ടിയിൽ നിന്നുതന്നെ അറിയാൻ കഴിഞ്ഞു ഞാൻ മികച്ച മൂന്നെണ്ണത്തിൽ ഒന്നിന് തന്നെയാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ശാസ്ത്രമേളയുടെ ഭാഗമാകുവാനും ഡ്യൂട്ടി ചെയ്യുവാനും സഹായിയായി വർദ്ധിക്കുവാനും കിട്ടിയേഴി അവസരം ഞാൻ പൂർണമായും പ്രയോജനപ്പെടുത്തി. അധ്യാപകരെ പരിചയപ്പെടാനും അവരോട് സംസാരിക്കുവാനും സാധിച്ചു. മികച്ച ഒരു അനുഭവമായിരുന്നു ഇന്നത്തേത്.
17/11/23
വളരെ ശാന്തമായ ഒരു ദിനം ആയിരുന്നു ഇന്ന്. മൂന്നാം ദിവസം വളരെ കുറച്ച് പരിപാടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അധികം ഡ്യൂട്ടി ഉണ്ടായിരുന്നില്ല.ക്ലാസ് റൂമുകൾ വൃത്തിയാക്കുവാനും നേരാവണ്ണം ക്രമീകരിക്കുവാനും നിർദ്ദേശം ലഭിച്ചു. വെട്ടുകാട് പള്ളി കൊടിയേറ്റത്തോട്
അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധിയായിരുന്നു. അതിനാൽ ഉച്ചയ്ക്ക് പോകാൻ കഴിഞ്ഞു.
No comments:
Post a Comment