സെഷൻ എടുത്തത് ശ്രീ. രാമൻ സർ ആയിരുന്നു. ദ്വിദിന ശിൽപശാല 2023 ഫെബ്രുവരി 1, 2 തീയതികളിൽ നടത്തി. ആദ്യ ദിവസത്തെ സെഷൻ രാവിലെ 10 മണിക്ക് ആരംഭിച്ചു. സ്വാഗത പ്രസംഗത്തിനും ഡോ.വി.കെ സന്തോഷ് കുമാർ സാറിന്റെ ഔദ്യോഗിക പ്രസംഗത്തിനും ശേഷം സെഷൻ ആരംഭിച്ചു. യഥാർത്ഥ സെഷനിലേക്ക് പോകുന്നതിന് മുമ്പ്, ശ്രീ. രാമൻ സാർ മുൻപ് നിർമ്മിച്ച പല വിധത്തിലുള്ള വർക്കുകൾ കാണിച്ചു. അത് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു.വളരെ മനോഹരമായും കൃത്യമായും ഉപയോഗപ്രദമായ ഒരുപാട്ജോ വസ്തുക്കൾ അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. സാധാരണ നമ്മൾ കൈവശം വയ്ക്കാറുള്ള സാധനങ്ങൾ കൊണ്ട്നി തന്നെയാണ്ർ എല്ലാം ഉണ്ടാക്കിയിരിക്കുന്നത്.കുറഞ്ഞ സമയത്തിനുള്ളിൽ അധ്യാപന സഹായികൾ എല്ലാം ഉണ്ടാക്കി തീർക്കുന്നത് അസാധ്യമാണെന്ന് ഞങ്ങൾ കരുതി. എന്നാൽ ഈ രണ്ടു വർക്ക്ഷോപ്പ് കൊണ്ട് ഏഴോളം വസ്തുക്കൾ ഞങ്ങൾ നിർമ്മിച്ചു ;ചാർട്ടുകൾ എഴുതാൻ പഠിച്ചു. ഓരോ വിഷയത്തിനും അനുസരിച്ചുള്ള അധ്യാപന സഹായികൾ ഏതൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒന്നാം ദിവസം
ആദ്യ സെഷനിൽ ഒരു ചാർട്ട് എങ്ങനെ എഴുതണം അല്ലെങ്കിൽ ഒരു ചാർട്ട് തയ്യാറാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അദ്ദേഹം ഞങ്ങൾക്ക് നൽകി. ഓരോ പോയിന്റുകളെക്കുറിച്ചും അദ്ദേഹം വിശദമായി വിവരിക്കുകയും ഒരു ചാർട്ട് തയ്യാറാക്കുമ്പോൾ നമുക്ക് ഉപയോഗിക്കാവുന്ന വിവിധ വർണ്ണ വിന്യാസങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ക്ലാസിനു ശേഷം വിഷയവുമായി ബന്ധപ്പെട്ട ചാർട്ട് തയ്യാറാക്കാൻ അദ്ദേഹം ഞങ്ങളോട് നിർദ്ദേശിച്ചു. വിഷയം മലയാളം ആയിരുന്നതിനാൽ തന്നെ വഞ്ചിപ്പാട്ട് പ്രസ്ഥാനത്തെക്കുറിച്ചും രാമപുരത്ത് വാര്യരെക്കുറിച്ചുള്ള ഒരു ചാർട്ട് ഞങ്ങൾ തയ്യാറാക്കി. ഓരോരുത്തരും അവരവരുടെ ചാർട്ടിൽ നൂതനമായ കഴിവ് പ്രകടിപ്പിച്ചു.
രണ്ടാം ദിവസം
ഭാഷാധ്യാപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സംശയമായിരുന്നു ഞങ്ങൾ എന്ത് അധ്യാപന സഹായികൾ ആണ് ക്ലാസിൽ പഠിപ്പിക്കാൻ ഉപയോഗിക്കേണ്ടത് എന്നുള്ളത്. മലയാളം പഠിപ്പിക്കുവാൻ ഇത്രയും അധികം അധ്യാപന സഹായികൾ ഉണ്ട് എന്ന് സാറിന്റെ ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. കാർഡ് ബോർഡും ചാർട്ട് ഉപയോഗിച്ചുകൊണ്ട് രണ്ട് തരത്തിലുള്ള ബോർഡ് ഞങ്ങൾ ഉണ്ടാക്കി. വ്യാകരണ സംബന്ധിയായ വിഷയങ്ങൾ പഠിപ്പിക്കുവാനും അലങ്കാര സംബന്ധമായ വിഷയങ്ങൾ പഠിപ്പിക്കുവാനും പ്രധാന തത്വങ്ങൾ പഠിപ്പിക്കാനും എല്ലാം ഇവ ഉപയോഗപ്രദമാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും ഫലപ്രദമായതുമായ 5 ടീച്ചിംഗ് എയ്ഡ്സ് ഞങ്ങൾ നിർമ്മിച്ചു.
അധ്യാപന സഹായികൾ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പോലും എളുപ്പമാക്കും.
2 ദിവസത്തെ വർക്ക്ഷോപ്പ് വളരെ വിജ്ഞാനപ്രദവും സർഗാത്മക വൈദഗ്ധ്യത്തെ വളർത്തിയെടുക്കാൻ പ്രാപ്തിയുള്ളതും ആയിരുന്നു .ഈ സെഷൻ ഞങ്ങളെ വേറിട്ട രീതിയിൽ ചിന്തിക്കുവാനും,അധ്യാപന സഹായികൾ തയ്യാറാക്കുന്നതിനുള്ള വ്യത്യസ്ത വഴികൾ കണ്ടെത്തുവാനുമുള്ള ഊർജ്ജം നൽകി.
No comments:
Post a Comment