Thursday, 26 January 2023

ജനുവരി -26,"ഭാരതമെന്ന പേരു കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം" 🇮🇳🧡

പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ ഭാരതക്ഷ്‌മ ദേവിയുടെ തൃപ്പതാകകൾ!!
വള്ളത്തോളിന്റെ ഈ വരികൾ ഉദ്ധരിച്ചു കൊണ്ട് തുടങ്ങട്ടെ..
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം( ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.
1947 ഓഗസ്റ്റ് 15നാണ് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടുന്നത്. അതിന് രണ്ട് വർഷത്തിന് ശേഷം 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വരികയായിരുന്നു. ഡോ. ബി ആർ അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമയ്ക്കായാണ് ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിച്ചുവരുന്നത്.

1930 ജനുവരി 26ന് ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ച ദിവസമാണ് പിന്നീട്, റിപ്പബ്ലിക് ദിനമായി പ്രഖ്യാപിച്ചത്.

2023 ജനുവരി 26-ന്, ജിസിടിഇ, തൈക്കാട് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ആഷ്‌ലി എൽ പോൾ അവതരിപ്പിച്ച പരിപാടിയിൽ യൂണിയൻ ചെയർമാൻ പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു. സ്വാഗത പ്രസംഗത്തിനുശേഷം പ്രിൻസിപ്പൽ ഡോ.വി.കെ.സന്തോഷ് കുമാർ സർ ദേശീയ പതാക ഉയർത്തി. പിന്നീട്, റിപ്പബ്ലിക് ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചും ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്റെ പ്രത്യേകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ മാറുന്ന സംസ്‌കാരത്തെയും സമ്പന്നതയെയും കുറിച്ച് വൈസ് പ്രിൻസിപ്പൽ ഡോ.ജോളി മാം സംസാരിച്ചു.1st B.Ed വിദ്യാർത്ഥികൾ ആലപിച്ച ദേശഭക്തി ഗാനത്തോടെ പരിപാടികൾ സമാപിച്ചു.

No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...