ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മലയാള വിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായി വായനദിനാഘോഷം സംഘടിപ്പിച്ചു.വിശിഷ്ട അതിഥി ആയി എത്തിയത് യൂണിവേഴ്സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസർ
ഡോ. ഡോമിനിക് കാട്ടൂർ സർ ആണ്. മനോഹരമായ വാക്കുകളും അതിമനോഹരമായ ഒരു കവിതയോടും കൂടിയാണ് സർ വേദിയെ ധന്യമാക്കിയത്.1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.
No comments:
Post a Comment