ഓരോ ഓപ്ഷണലുകളിൽ നിന്നും വ്യത്യസ്തതയാർന്ന പരിപാടികളാണ് അരങ്ങേറിയത്. ഒരു മൾട്ടി കൾച്ചറൽ സമൂഹത്തിലെ ക്ലാസ് റൂം സാഹചര്യത്തിന്റെ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥി അധ്യാപകരെ സജ്ജരാക്കുകയും അവരുടെ ഗുണനിലവാരത്ത് ഉയർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നൽകിയുമായിരുന്നു ഓരോ വിദ്യാർത്ഥികളും കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം അവതരിപ്പിച്ചത്.
മലയാള വിഭാഗം 16/3/2023 ന് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം അവതരിപ്പിച്ചു. 5 അംഗങ്ങൾ അടങ്ങുന്ന മലയാള വിഭാഗത്തിന്റെ സംഘം, പ്രശ്നപരിഹാര ശേഷി,നേതൃത്വപാടവം, ആശയവിനിമയ നൈപുണി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പരിപാടി ആവിഷ്കരിച്ചത്.
ഇത്തരം നൈപുണികൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ രണ്ട് സ്കിറ്റുകളും ഒരു പവർ പോയിന്റ് പ്രസന്റേഷനും ആണ് തയ്യാറാക്കിയത്.ഈ മൂന്ന് നൈപുണികളും ഭാവിയിൽ അധ്യാപകരാകാൻ പോകുന്ന നമുക്ക് അത്യാവശ്യമാണ്. ഏതൊരു പ്രശ്നത്തെ പരിഹരിക്കാനും സമയോചിതമായ പ്രവർത്തിക്കാനും നേതൃത്വം ഏറ്റെടുക്കാനും കുട്ടികളോട് കൃത്യമായ ആശയവിനിമയം നടത്താനും അധ്യാപക വിദ്യാർത്ഥികളായ നമ്മൾ പരിശീലിക്കേണ്ടതുണ്ട്.
ഒന്നാം സെമസ്റ്ററിലെ മലയാള വിഭാഗത്തിന്റെ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം വളരെ മനോഹരമായി തന്നെ അവതരിപ്പിക്കാൻ സാധിച്ചു.
No comments:
Post a Comment