കലയുടെ, സൗഹൃദത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളുടെ, ആവേശത്തിന്റെ നാൾ!!ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ 'ഒഞ്ചെ' കോളേജ് യൂണിയന്റെ നേതൃത്വത്തിൽ 2023 വർഷത്തെ ആർട്സ് ഡേ യു ജി സി ഹാളിൽ അരങ്ങേറി.
കലാപരിപാടികൾ 2023 ഫെബ്രുവരി 20, 21 തീയതികളിൽ യുജിസി ഹാളിൽ നടന്നു. ഓവർ ഓൾ ട്രോഫിക്കുള്ള ടീമുകളെ ഇനിപ്പറയുന്ന രീതിയിൽ തിരിച്ചിരിക്കുന്നു:
ഒന്നാംവർഷ ബി.എഡ്. - പഞ്ചാരി
രണ്ടാം വർഷബി.എഡ്. - ചെമ്പട
ഒന്നാം വർഷ എം.എഡ്. - ചമ്പ
രണ്ടാം വർഷ എം.എഡ് – അടന്ത
ശ്രീ സ്വാതിതിരുനാൾ കോളേജ് അധ്യാപികയായ ശ്രീമതി വിനിത വി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം അവർ സദസ്സിനു മുന്നിൽ കേരള നടനം അവതരിപ്പിച്ചു.അതൊരു ഗംഭീര പ്രകടനമായിരുന്നു.
തുടർന്ന് വിവിധ ഇനം കലാപരിപാടികൾ നടന്നു. 3 വ്യക്തിഗത ഇനങ്ങളിൽ ഞാനും പങ്കെടുത്തു.മലയാളം പദ്യപാരായണം, ഹിന്ദി പദ്യപാരായണം, കുച്ചിപ്പുടി എന്നിവയായിരുന്നു ഞാൻ മത്സരിച്ച ഇനങ്ങൾ. പങ്കെടുത്ത എല്ലാത്തിനും ഒന്നാം സ്ഥാനം ലഭിച്ചു എന്നത് കൊണ്ടും എന്റെ ടീമിനു വേണ്ടി പോയിന്റുകൾ നേടിക്കൊടുക്കാൻ കഴിഞ്ഞതു കൊണ്ടും ഈ ദിവസത്തിന്റെ മാധുര്യം ഇരട്ടിച്ചു.😍
രണ്ട് ദിവസത്തെ കലാപരിപാടികൾ 2023 ഫെബ്രുവരി 21-ന് അവസാനിച്ചു....ഒന്നാം വർഷ ബി.എഡ്. ഓവറോൾ ട്രോഫിയുടെ അടുത്ത് എത്തിക്കഴിഞ്ഞു 🥳പക്ഷേ,ഇനിയും ചില പരിപാടികൾ നടത്താൻ ഉണ്ടായിരുന്നത് കൊണ്ട് വിജയികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല എന്നാലും ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.. ഇത്തവണത്തെ കോളേജ് കലോത്സവ വിജയികൾ പഞ്ചാരി ❣️തന്നെ ആയിരിക്കും.!!
കലോത്സവങ്ങൾ മത്സരത്തിന്റെ മാത്രം വേദിയല്ല. അത് സ്നേഹത്തിന്റെയും❣️ വിശ്വാസത്തിന്റെയും 💯🫂സൗഹൃദത്തിന്റെയും, ആവേശത്തിന്റെയും കൂട്ടായ്മയുടെയും 🤝സമന്വയമാണ്...
No comments:
Post a Comment